CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

2020 ജൂണിലാണ് നിര്‍മ്മാതാക്കളായ ഹോണ്ട CT125 മോപ്പെഡ് അവതരിപ്പിക്കുന്നത്. പിന്നാലെ CT125 മോപ്പെഡിന് ഇന്ത്യയില്‍ പേറ്റന്റ് ലഭിച്ചു. നിരവധി വിപണികളില്‍ മോഡല്‍ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

ഇപ്പോഴിതാ, ഇതിന് ഒരു പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട. സഫാരി ഗ്രീന്‍ എന്ന കളര്‍ ഓപ്ഷനാണ് മോപ്പെഡിന് നല്‍കിയിരിക്കുന്നത്. CT125- നായി ഈ നിറം സ്വീകരിക്കുന്ന ആദ്യത്തെ വിപണിയാണ് തായ്‌ലാന്‍ഡ്.

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

പുതിയ കളര്‍ ഓപ്ഷനു പുറമെ, രൂപകല്‍പ്പനയ്ക്കും മെക്കാനിക്കലുകള്‍ക്കുമായി ഹോണ്ട മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. 4 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 124 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് CT125-ന് കരുത്ത് നല്‍കുന്നത്.

MOST READ: അത്യാഢംബരത്തിന്റെ പ്രതീകം കിയ കാർണിവൽ ലിമോസിൻ; അറിയാം മികച്ച അഞ്ച് സവിശേഷതകൾ

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

ഈ യൂണിറ്റ് 8.8 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കുന്നു. CT125-ന് 5.3 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ലഭിക്കുന്നു. 67.2 കിലോമീറ്റര്‍ മൈലേജാണ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, പിന്‍ഭാഗത്ത് ഒരു ലഗേജ് റാക്ക്, നല്ല വാട്ടര്‍ വേഡിംഗ് കഴിവിനായി ഉയര്‍ന്ന സെറ്റ് എക്സ്ഹോസ്റ്റ് സജ്ജീകരണം, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-ചാനല്‍ എബിഎസ് എന്നിവയാണ് മോപ്പെഡിലെ മറ്റ് സവിശേഷതകള്‍.

MOST READ: ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

CT125-ന് മുന്‍വശത്തും പിന്‍ഭാഗത്തും ഡിസ്‌ക് ബ്രേക്കുകള്‍ അവതരിപ്പിക്കുന്നു. മുന്‍വശത്ത് ഗെയ്റ്റേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്ക്, പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയും മോപ്പെഡിന് ലഭിക്കുന്നു. ഇരട്ട-ഉദ്ദേശ്യ ടയറുകളുള്ള സ്പോക്ക്ഡ് വീല്‍സ് ഷോഡുമായാണ് മോപ്പെഡ് എത്തുന്നത്.

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, തങ്ങളുടെ പുതിയ CB500X അഡ്വഞ്ചര്‍-ടൂറര്‍ ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. 6.87 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

പുതിയ ഹോണ്ട CB500X ബ്രാന്‍ഡിന്റെ എക്സ്‌ക്ലൂസീവ് ബിഗ് വിംഗ്, ബിഗ് വിംഗ് ടോപ്പ്‌ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി ഇന്ത്യയില്‍ വില്‍ക്കും. ഹോണ്ട CB500X ഒരു CKD (കംപ്ലീറ്റ്‌ലി നോക്കഡ് ഡൗണ്‍) യൂണിറ്റായി രാജ്യത്ത് ഇറക്കുമതി ചെയ്യും. എല്ലാ പ്രീമിയം ഡീലര്‍ഷിപ്പുകളിലും പുതിയ ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചു, മോട്ടോര്‍സൈക്കിളിനുള്ള ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

471 സിസി എട്ട് വാല്‍വ് ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹോണ്ട CB500X-ന്റെ കരുത്ത്. ഈ യൂണിറ്റ് 8,500 rpm-ല്‍ 47 bhp കരുത്തും 6,500 rpm-ല്‍ 43.2 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: കാറിന്റെ മറ്റ് ഭാഗങ്ങള്‍ പോലെ വിന്‍ഡ് സ്‌ക്രീന്‍ പരിപാലനവും പ്രധാനം; പിന്തുടരാവുന്ന ചില എളുപ്പ വഴികള്‍

CT125 മോപ്പെഡിന് പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ച് ഹോണ്ട

ആറ് സ്പീഡ് ഗിയര്‍ബോക്സുമായിട്ട് എഞ്ചിന്‍ ജോടിയാക്കുന്നു. അസിസ്റ്റും സ്ലിപ്പര്‍-ക്ലച്ച് സംവിധാനവും സ്റ്റാന്‍ഡേര്‍ഡായി കമ്പനി ബൈക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഹോണ്ട CB500X, ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.

Source: Bikedekho

Most Read Articles

Malayalam
English summary
Honda Introduced New Colour Option For CT125 Moped, Read Here To Find More. Read in Malayalam.
Story first published: Monday, March 29, 2021, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X