പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

ക്രോസ് കബ് ട്രയൽ ബൈക്കിന്റെ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലുമായി ഹോണ്ട രംഗത്ത്. ജനപ്രിയ മോഡലിനെ മാതൃരാജ്യമായ ജപ്പാനിലേക്ക് മാത്രമാണഅ കമ്പനി ഈ പതിപ്പിനെ അവതരിപ്പിക്കുന്നത്.

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

പരിഷ്ക്കരണത്തിൽ പുതിയ പുക്കോ ബ്ലൂ കളർ ഓപ്ഷനും ഉൾപ്പെടുന്നു. സൂപ്പർ കബിനെ അടിസ്ഥാനമാക്കിയുള്ള ട്രയൽ ബൈക്ക് ഈ വർഷം ജൂലൈ 22 മുതൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ ക്രോസ് കബിന്റെ പരിമിതമായ 2,000 യൂണിറ്റുകൾ മാത്രമേ ഹോണ്ട നിർമിക്കുകയുള്ളൂ. ലളിതവും മെലിഞ്ഞതുമായ ഡിസൈൻ തന്നെയാണ് കമ്പനിയുടെ ട്രയൽ ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

MOST READ: വരവിനൊരുങ്ങി പുതുതലമുറ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350; പ്രധാന മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

ആധുനികതയുടെ ഭാഗമായി എൽഇഡി ഹെഡ്‌ലൈറ്റ്, ഹെഡ്‌ലൈറ്റ് ഗാർഡ്, സെമി-ബ്ലോക്ക് ടയറുകൾ, റിയർ കാരിയർ തുടങ്ങിയ സവിശേഷതകളാണ് ബൈക്കിലുള്ളത്. ലിമിറ്റഡ് എഡിഷൻ ക്രോസ് കബിനായി 3,41,000 യെൻ ആണ് മുടക്കേണ്ടത്.

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

അതായത് 2.29 ലക്ഷം രൂപ. ക്ലാസിക്കൽ വൈറ്റ്, പേൾ ഷൈനിംഗ് യെല്ലോ, കാമഫ്ലേജ് ഗ്രീൻ, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലും പുതിയ മോഡൽ തെരഞ്ഞെടുക്കാം. എന്നിരുന്നാലും ക്രോസ് കബിന്റെ ഗ്രാഫൈറ്റ് ബ്ലാക്ക് കളർ കുറച്ചുകൂടി ചെലവേറിയതാകും.

MOST READ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വില കുറഞ്ഞ കാർ ഒരു മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

3,52,000 യെൻ എന്ന വിലയ്ക്കാണ് ഇത് വിപണിയിലെത്തുന്നത്. ഇത് 2.36 ലക്ഷം രൂപയായി മാറുന്നു. ക്രോസ് കബ് 110 മോഡലിന്റെ ഏറ്റവും മികച്ച കാര്യം അതിന്റെ ഭാരക്കുറവാണ്. 106 കിലോ ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത്.

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

സീറ്റ് ഹൈറ്റ് 784 മില്ലീമീറ്ററാണ്. ഇത് ഒരു സിപ്പി സിറ്റി സ്ലിക്കറാക്കുന്നു. 17 ഇഞ്ച് റിം വീലുകളാണ് ട്രയൽ ബൈക്കിന് സമ്മാനിച്ചിരിക്കുന്നതും. ആയതിനാൽ ശരിയായ മോട്ടോർസൈക്കിൾ തരത്തിലുള്ള ഹാൻഡിലിംഗ് അനുഭവമാണ് ഇത് നൽകുന്നത്.

MOST READ: അവതരണത്തിന് സജ്ജമായി മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്; പ്രൊഡക്ഷന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ ഇതാ

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

109 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ട്രയൽ ബൈക്കിന്റെ ഹൃദയം. ഇത് 7,500 rpm-ൽ പരമാവധി 7.9 bhp കരുത്തും 5,500 rpm-ൽ 8.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നാല് സ്പീഡ് ഗിയർബോക്സുമായിണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

കൂടാതെ ഹാർഡ്‌വെയർ സജ്ജീകരണത്തിൽ 4.3 ലിറ്റർ ഫ്യുവൽ ടാങ്കും സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ സ്വിംഗ് ആം ടൈപ്പ് സസ്‌പെൻഷനും ഉൾപ്പെടുന്നു.

പുതിയ ലിമിറ്റഡ് എഡിഷൻ ക്രോസ് കബ് ട്രയൽ ബൈക്കുമായി ഹോണ്ട

പക്ഷേ ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഡ്രം ബ്രേക്കുകൾ മാത്രമേ ലഭിക്കൂ. നിലവിലെ കണക്കനുസരിച്ച് സ്കൂട്ടർ ജപ്പാനിൽ ലഭ്യമാണ്. ഇന്ത്യൻ വിപണിയിൽ ക്രോസ് കബ് ട്രയൽ ബൈക്കിനെ അവതരിപ്പിക്കാൻ ഹോണ്ടയ്ക്ക് ഇതുവരെ പദ്ധതിയൊന്നുമില്ല.

Most Read Articles

Malayalam
English summary
Honda Introduced The Limited Edition Cross Cub Trail Bike. Read in Malayalam
Story first published: Tuesday, May 18, 2021, 10:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X