മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

മിനി മങ്കി ബൈക്കുകളെ ഇന്ത്യക്കാർക്ക് അത്ര സുപരിചിതമല്ലെങ്കിലും വിദേശവിപണിയിൽ ഈ സെഗ്മെന്റ് വളരെ ജനപ്രിയമുള്ളവരാണ്. ഈ രംഗത്ത് ഹോണ്ട തങ്ങളുടെ വൈദഗ്ധ്യം വളരെ മുമ്പുതന്നെ തെളിയിച്ചവർ കൂടിയാണ്.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

ഗ്രോം എന്ന മോഡലിലൂടെ മിനി ബൈക്ക് ശ്രേണിപിടിച്ച കമ്പനിക്ക് മങ്കി 125 എന്നൊരു മിടുക്കൻ കൂടിയുണ്ട്. കാഴ്ച്ചയിൽ തന്നെ ഏറെ കൗതുകമുണർത്തുകയും കയറി ഒന്ന് ഓടിക്കാൻ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യും.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

ഇപ്പോൾ മങ്കി 125 കുഞ്ഞന്റെ ഏറ്റവും പുതിയ 2021 പതിപ്പിനെ ഹോണ്ട വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മെക്കാനിക്കൽ, കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് മോഡൽ ഇത്തവണ നിരത്തിലേക്ക് എത്തുന്നത്.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

അമ്യൂസ്‌മെന്റ് പാർക്കുകളിൽ കുട്ടികളുടെ കളിപ്പാട്ടമായി ഉപയോഗിക്കുന്നതിനായാണ് ഹോണ്ട 1961-ൽ മങ്കി ബൈക്ക് പുറത്തിറക്കുന്നത്. അന്ന് 49 സിസി മിനിയേച്ചർ ബൈക്കായി പരിചയപ്പെടുത്തിയ ഈ പതിപ്പിന് കാലം മാറിയതോടെ രൂപവും ഭാവവും മാറുകയായിരുന്നു.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

അങ്ങനെയാണ് ഹോണ്ട മങ്കി യൂറോപ്പിൽ 125 സിസി മിനി മോട്ടോ ആയി അരങ്ങേറ്റം കുറിക്കുന്നത്. ഇത് കൗമാരക്കാർക്കിടയിലെ ജനപ്രിയമായ ഒരു വാഹനമായി മാറുകയും ചെയ്‌തിട്ടുണ്ട്. പുതിയ മങ്കിയുടെ രൂപകൽപ്പന പഴയ മോഡലിന് സമാനമാണെങ്കിലും അതിന്റെ സജീവമായ സ്വഭാവം വർധിപ്പിക്കുന്നതിന് പുതിയ കളർ ഓപ്ഷനുകൾ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

റൈഡേഴ്‌സിന് അവരുടെ മുൻഗണന അനുസരിച്ച് വ്യക്തിഗതമാക്കുന്നതിനുള്ള നിരവധി ആക്‌സസറികളും ലഭിക്കും. മൊത്തത്തിലുള്ള സ്റ്റൈലിംഗ് ക്ലാസിക് മോട്ടോർസൈക്കിളിസ്റ്റുകളെ ആകർഷിക്കുന്ന റെട്രോ ആയി തുടരുമ്പോൾ ആഡ്-ഓണുകൾ ചെറുപ്പക്കാരായ റൈഡറുകളെ ആകർഷിക്കും.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

2022 മങ്കി ഒരു സ്വിംഗാർമിലേക്ക് ജോടിയാക്കിയ അതേ സ്റ്റീൽ ബാക്ക്ബോൺ ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ഓവൽ ക്രോസ്-സെക്ഷൻ ഉപയോഗിച്ച് മിനി ബൈക്കിലുടനീളം പ്രമുഖമായ വൃത്താകൃതിയിലുള്ള ഡിസൈൻ തീം പ്രതിധ്വനിക്കുന്നുമുണ്ട്.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

ക്രോംഡ് മഡ്‌ഗാർഡുകൾ, മിനി-ആപ്പ് ഹാൻഡിൽബാറുകൾ, സിംഗിൾ-പീസ് പാഡ്ഡ് സീറ്റ്, പീനട്ട് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, ചങ്കി ടയറുകൾ, സ്റ്റാമ്പ് ചെയ്ത ഹീറ്റ് ഷീൽഡുള്ള എക്‌സ്‌ഹോസ്റ്റ് എന്നിവ പോലുള്ള 1960 കളിലെ ഒറിജിനൽ മിനി മോട്ടോയിലെ ചില സ്റ്റൈലിംഗ് ഹൈലൈറ്റുകളും പുതിയ ആവർത്തനത്തിൽ കാണാനാകും.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

5.6 ലിറ്റർ കപ്പാസിറ്റിയുള്ള ഗ്ലോസി ഫ്യുവൽ ടാങ്ക്, അതേ നിറത്തിൽ പൂർത്തിയാക്കിയ ഫ്രെയിം, സ്വിംഗാർം, റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവയും മനോഹരമാണ്. 3D ക്ലാസിക് വിംഗ് ഡിസൈൻ ഹോണ്ട ലോഗോയും 2022 ഹോണ്ട മങ്കി 125 വാഗ്ദാനം ചെയ്യുന്നുണ്ട്.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

ബനാന യെല്ലോ, പേൾ നെബുല റെഡ്, പുതിയ പേൾ ഗിൽറ്ററിംഗ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് മിനി-മോട്ടോ തെരഞ്ഞെടുക്കാനാവുക. ആകർഷകമായ മറ്റൊരു ഹൈലൈറ്റ് സ്റ്റൈലിഷ് ട്യൂബുലാർ സ്റ്റീൽ റിയർ കാരിയറാണ്. എന്നാൽ ഇത് ഔദ്യോഗിക ആക്സസറിയായി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

മൂന്ന് കിലോ വരെ അധിക ഭാരം വഹിക്കാൻ സ്റ്റീൽ റിയർ കാരിയർ സഹായിക്കും. 104 കിലോ ഭാരമുള്ള ഈ ബൈക്ക് 1,145 മില്ലീമീറ്റർ വീൽബേസാണ് വാഗ്ദാനം ചെയ്യുന്നത്. 775 മില്ലീമീറ്ററാണ് സീറ്റ് ഉയരം. പരമാവധി സൗകര്യത്തിനായി ഉയർന്ന സാന്ദ്രതയുള്ള യൂറിത്തെയ്ൻ ഉപയോഗിച്ചാണ് പ്ലഷ് സീറ്റ് നിർമിച്ചിരിക്കുന്നത്.

മിനിയേച്ചർ ബൈക്കുകളിലെ അതിസുന്ദരൻ; പുതുമകളുമായി ഹോണ്ട മങ്കി 125

124 സിസി SOHC ടു-വാൽവ്, എയർ-കൂൾഡ് എഞ്ചിനാണ് പുതിയ മങ്കിക്ക് കരുത്ത് പകരുന്നത്. ഇത് 6,750 rpm-ൽ 9.4 bhp കരുത്തും 5,500 rpm-ൽ 11 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പഴയ 4 സ്പീഡ് യൂണിറ്റിന് പകരമായി പുതിയ 5 സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Introduced The New 2022 Monkey Bike With Lots Of Changes. Read in Malayalam
Story first published: Tuesday, June 22, 2021, 9:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X