CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

നിയോ റെട്രോ CBF190TR മോട്ടോർസൈക്കിളിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡലിനെ സമ്മാനിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട. ബൈക്കിനെ കൂടുതൽ ആകർഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കോസ്മെറ്റിക് മാറ്റങ്ങളോടെ ഒന്ന് മിനുക്കി അവതരിപ്പിച്ചിരിക്കുന്നത്.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

റെട്രോ മോഡേൺ മോട്ടോർസൈക്കിളിലേക്ക് ബ്ലാക്ക്, റെഡ് ആക്‌സന്റുകളുള്ള പുതിയ ഗ്രേ കളർ ഓപ്ഷനാണ് ഹോണ്ട കൂട്ടിച്ചേർത്തിരിക്കുന്നത്. അതോടൊപ്പം ഫ്യുവൽ ടാങ്കിലും സൈഡ് പാനലുകളും അലങ്കരിക്കുന്ന TR93 എന്നൊരു പ്രത്യേക സ്റ്റിക്കറും CBF190TR-ൽ കാണാം.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

റെഡ് കളർ ആക്‌സന്റ് ബൈക്കിന്റെ റിം വീലുകളിലും കാണാനാകും. ബ്രൗൺ നിറത്തിലാണ് സീറ്റു് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നും വേർതിരിച്ചറിയാൻ മുൻവശത്ത് ഒരു ചെറിയ ഫ്ലൈ സ്ക്രീനും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

പൂർണ എൽഇഡി ലൈറ്റിംഗ്, നെഗറ്റീവ് ബ്ലൂ-ബാക്ക്ലിറ്റ് എൽസിഡി സ്ക്രീൻ, സിംഗിൾ-ചാനൽ എബിഎസ് സജ്ജീകരണം, ചാർജിംഗ് പോർട്ട് എന്നീ മികച്ച സവിശേഷതകളുടെ കാര്യത്തിലും ഹോണ്ട CBF190TR ശ്രദ്ധേയമാണ്.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

ലംബമായി അടുക്കിയിരിക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾക്ക് കുറുകെ എൽഇഡി ഡിആർഎല്ലാണ് ഇടംപിടിച്ചിരിക്കുന്നത്. സ്പെഷ്യൽ എഡിഷനിലേക്കുള്ള മറ്റൊരു കൂട്ടിച്ചേർക്കൽ മോക്ക് റേഡിയേറ്റർ ഗാർഡുകളാണ്.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

184.4 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് CBF190TR മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് ഇന്ത്യയിലെ ഹോർനെറ്റ് 2.0 മോഡലിൽ കാണുന്ന അതേ എഞ്ചിൻ യൂണിറ്റാണ്.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

അഞ്ച് സ്‌പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 16.8 bhp കരുത്തിൽ 16.3 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് നിരത്തിലെത്തുന്നത്.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

CBF190TR-ന്റെ സസ്പെൻഷൻ സജ്ജീകരണത്തിനായി മുൻവശത്ത് അപ്സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത്. ബ്രേക്കിംഗിനായി രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്‌ക്കാണ് ലഭ്യമാവുക.

CBF190TR നിയോ റെട്രോ മോഡലിന്റെ സ്പെഷ്യൽ എഡിഷൻ വേരിയന്റിനെ പരിചയപ്പെടുത്തി ഹോണ്ട

നിലവിൽ ചൈനീസ് വിപണിക്ക് മാത്രമായി പുറത്തിറക്കിയ ഹോണ്ട CBF190TR ഇന്ത്യയിൽ എത്താനുള്ള സാധ്യതകൾ വളരെ വിരളമാണ്. എങ്കിലും ടിവിഎസ് അപ്പാച്ചെ RTR 200 4V, ബജാജ് പൾസർ NS200 എന്നിവയ്‌ക്കെതിരായ മാറ്റുരയ്ക്കാൻ കമ്പനി ഹോർനെറ്റ് 2.0 പതിപ്പിനെയാണ് ആശ്രയിക്കുന്നത്.

Most Read Articles

Malayalam
English summary
Honda Introduced The New CBF190TR Special Edition Model In China. Read in Malayalam
Story first published: Wednesday, July 14, 2021, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X