മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡലുമായി ഹോണ്ട വിപണിയിൽ

സൂപ്പർ കബ് 125 പതിപ്പിന്റെ പരിഷ്‌ക്കരിച്ച മോഡൽ പുറത്തിറക്കി ഹോണ്ട. പുതുക്കിയ ഇന്റേണലുകളുള്ള എഞ്ചിനിലേക്ക് യൂറോ 5 അപ്‌ഡേറ്റുകൾ അണിനിരത്തിയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

2022 ഹോണ്ട സൂപ്പർ കബ് 125-ന്റെ സിംഗിൾ ഓവർഹെഡ് ക്യാം, ടു വാൽവ് എഞ്ചിൻ ഇപ്പോൾ 7,500 rpm-ൽ 9.6 bhp കരുത്തും 6,250 rpm-ൽ 10.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇൻടേക്കിനായി ഒരു പുതിയ എയർബോക്സ് ഉണ്ട്.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

ഇത് പുതിയ എഞ്ചിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. 2022 ഹോണ്ട മങ്കിയിൽ നിന്ന് വ്യത്യസ്തമായി സൂപ്പർ കബ് 125 നാല് സ്പീഡ് ഗിയർബോക്‌സ് തന്നെയാണ് മുന്നോട്ടുകൊണ്ടുപോയിരിക്കുന്നത്. കൂടാതെ പവർ ഒരു കേന്ദ്രീകൃത ക്ലച്ച് വഴി കൈമാറ്റം ചെയ്യപ്പെടുന്നു.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

ശരിക്കും ആധുനിക ഇരുചക്രവാഹനമാണ് കബ്. ഹോണ്ട സ്മാർട്ട് കീ സംവിധാനമുൾപ്പടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് മോഡലിൽ ജാപ്പനീസ് ബ്രാൻഡ് അണിനിരത്തുന്നത്. സ്മാർട്ട് കീ എഞ്ചിൻ ഇമോബിലൈസറായി പ്രവർത്തിക്കുന്നു. കൂടാതെ 'ആൻസർ ബാക്ക്' ഫംഗ്ഷനും ഇതിന്റെ പ്രത്യേകതയാണ്.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

ഇത് തിരക്കേറിയ പാർക്കിംഗിൽ വാഹനം കണ്ടെത്താൻ വളരെ എളുപ്പമാക്കുന്നു. 1958-ൽ ആദ്യമായി അവതരിപ്പിച്ച ഹോണ്ട സൂപ്പർ എക്കാലത്തെയും ജനപ്രിയ ഇരുചക്ര വാഹന മോഡലുകളിലൊന്നാണ്. 2017 ഓടെ ഇതിന്റെ 100 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

ചില സമകാലിക കോസ്മെറ്റിക് ശൈലി കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും നിലവിലെ സൂപ്പർ കബ് അതേ ക്ലാസിക് ശൈലിയും ഒറിജിനലിന്റെ ലളിതമായ മെക്കാനിക്കൽ സവിശേഷതകളും തന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

ഹോണ്ട ഒരിക്കലും കബ് അഥവാ സൂപ്പർ കബ് ഇന്ത്യയിൽ വിൽക്കാൻ തയാറായിട്ടില്ല. എന്നാൽ 1980 കളിൽ ഹീറോ ഹോണ്ട മോട്ടോർസൈക്കിളിന്റെ ഏറ്റവും മികച്ച വിൽപ്പനയുള്ള ഹീറോ ഹോണ്ട CD100-ന്റെ 100 സിസി എഞ്ചിൻ ഹോണ്ട കബിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

ഇതുവഴി ക്ലച്ച് ഇല്ലാതെ ഒരു സ്റ്റെപ്പ്-ത്രൂ മോഡൽ പോലും ഹീറോ അക്കാലത്ത് അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. അത് ഹോണ്ട കബിനെ അടിസ്ഥാനമാക്കിയുള്ള ഹീറോ ഹോണ്ട സ്ട്രീറ്റ് എന്ന മോഡലിലേക്കാണ് വഴിവെച്ചത്.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

എന്നാൽ ആ മോഡൽ ഇന്ത്യയിൽ വിജയം നേടാനാവാതെ പോയി. ഇന്ത്യയിൽ 1980 കളിൽ ബജാജ് ഓട്ടോ ഹോണ്ട കബിന്റെ ഒരു പകർപ്പായ M50 മോഡലിനെ അവതരിപ്പിച്ചിരുന്നു. ബജാജ് എം -50 എന്നറിയപ്പെടുന്ന സ്റ്റെപ്പ് ത്രൂ 1981-ൽ 50 സിസി, ടു-സ്ട്രോക്ക് എഞ്ചിൻ ഉപയോഗിച്ച് പുറത്തിറക്കി.

മാറ്റങ്ങളിലൂടെ സൂപ്പർ കബ് 125, 2022 മോഡുമായി ഹോണ്ട വിപണിയിൽ

കുറച്ച് വർഷങ്ങൾക്ക് ശേഷം 80 സിസി എഞ്ചിൻ ഉപയോഗിച്ച് ബജാജ് M80 പുറത്തിറക്കി. താമസിയാതെ ഇത് ഗ്രാമീണ മേഖലകളിലെ പ്രിയപ്പെട്ട ഇരുചക്ര വാഹനമായി മാറി. കുറഞ്ഞ മെയിന്റനെൻസും മികച്ച ഇന്ധനക്ഷമതയും കാരണം അക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ പട്ടികയിലേക്ക് കയറാനും ബ്രാൻഡിന് സാധിച്ചു.

Most Read Articles

Malayalam
English summary
Honda Introduced The Updated 2022 Model Super Cub 125. Read in Malayalam
Story first published: Tuesday, June 22, 2021, 12:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X