2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

ഇന്തോനേഷ്യൻ വിപണിക്കായി നവീകരിച്ച 2021 CB150R നേക്കഡ് സ്ട്രീറ്റ്ഫയർ മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. നിരവധി പരിഷ്ക്കാരങ്ങളുമായാണ് ബൈക്ക് ഇത്തവണ വിൽപ്പനയ്ക്ക് എത്തുക.

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

സ്പെഷ്യൽ എഡിഷൻ മോഡൽ ഉൾപ്പടെ രണ്ട് വേരിയന്റിലാണ് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്. എൽഇഡി ലൈറ്റിംഗ് സംവിധാനങ്ങളോടെയാണ് 2021 ഹോണ്ട CB150R സ്ട്രീറ്റ്ഫയർ നിരത്തിലേക്ക് ഓടിയിറങ്ങുന്നത്.

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

കൂടാതെ ടാപ്പർ ഹാൻഡിൽബാറുമായാണ് ബൈക്ക് വരുന്നത് എന്ന കാര്യവും റൈഡറിന്റെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും കമ്പനി ഇത്തവണ പുതുക്കിയിട്ടുണ്ട്.

MOST READ: ഹ്യുണ്ടായി i20-യെ കവച്ചുവെച്ച് ടാറ്റ ആൾട്രോസിന്റെ മുന്നേറ്റം

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്റർ എന്നിവയും ബൈക്കിന് ഹോണ്ട സമ്മാനിച്ചിട്ടുണ്ട്. പുതിയ ഹോണ്ട CB150R പുനർ‌നിർമിച്ച ഫ്യുവൽ ടാങ്കും പുനർ‌നിർമിച്ച ആവരണങ്ങളോടെയുമാണ് ഇത്തവണ മിനുങ്ങിയിരിക്കുന്നത്.

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

ഫ്യുവൽ ടാങ്കിന് 12 ലിറ്റർ ശേഷിയാണുള്ളത്. സ്ട്രീറ്റ്ഫയർ പതിപ്പിനായി ഒരു ബെല്ലി ഗാർഡും കമ്പനി നൽകിയിട്ടുണ്ട്. മോട്ടോർസൈക്കിളിന്റെ ഇൻസ്ട്രുമെന്റ് കൺസോളിൽ ഇപ്പോൾ പുതിയ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സ്പീഡോമീറ്റർ, ഓഡോമീറ്റർ, ഫ്യുവൽ ലെവൽ ബാർ, റെവ് കൗണ്ടർ എന്നിവയും ഹോണ്ട ഉൾച്ചേർത്തിട്ടുണ്ട്.

MOST READ: ഡിയോയുടെ വില്‍പ്പന വര്‍ധിപ്പിക്കുക ലക്ഷ്യം; ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

എന്നാൽ അതേ 149 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പരിഷ്ക്കരിച്ച CB150R ബൈക്കിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കിയ എഞ്ചിൻ പരമാവധി 16.3 bhp കരുത്തിൽ 13.7 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

2021 ഹോണ്ട CB150R-ന്റെ മുന്നിൽ 37 mm ഷോവ അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും പിന്നിൽ പ്രോ-ലിങ്ക് മോണോഷോക്കുമാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ബ്രേക്കിംഗിനായി, ബൈക്കിന് മുന്നിലും പിന്നിലും ഡിസ്ക്കും ലഭിക്കും.

MOST READ: നിയോ-റെട്രോ ശ്രേണി വിപുലീകരിക്കാൻ XSR 125 എൻട്രി ലെവൽ മോഡൽ പുറത്തിറക്കാനൊരുങ്ങി യമഹ

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

ഫ്യൂറി മാറ്റ് റെഡ്, റാപ്‌റ്റർ മാറ്റ് ബ്ലാക്ക്, ആർമഡ് മാറ്റ് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് സ്ട്രീറ്റ്ഫയർ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. സാധാരണ മോഡൽ സ്റ്റിംഗർ റെഡ് ബ്ലാക്ക്, മാക്കോ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലും തെരഞ്ഞെടുക്കാം.

2021 മോഡൽ CB150R മോട്ടോർസൈക്കിൾ അവതരിപ്പിച്ച് ഹോണ്ട

2021 ഹോണ്ട CB150R സ്ട്രീറ്റ്ഫയർ ബേസ് മോഡലിന് 2,97,00,000 ഇന്തോനേഷ്യൻ റുപ്പിയയാണ് മുടക്കേണ്ടത്. അതായത് ഏകദേശം 1.51 ലക്ഷം രൂപ. ബൈക്കിന്റെ സ്പെഷ്യൽ എഡിഷൻ മോഡലിന് 3,07,00,000 IDR ആണ് വില. ഇത് ഏകദേശം 1.56 ലക്ഷം രൂപയോളം വരും.

Most Read Articles

Malayalam
English summary
Honda Introduced The Upgraded 2021 Honda CB150R Naked Streetfighter. Read in Malayalam
Story first published: Thursday, May 6, 2021, 12:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X