എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

ഹോണ്ട ആക്ടിവ 1999-ല്‍ ലോഞ്ച് ചെയ്തതു മുതല്‍ വളരെക്കാലമായി ഇന്ത്യന്‍ വിപണിയിലെ ജനപ്രീയ സ്‌കൂട്ടറാണ്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസില്‍ പോകുന്നവര്‍ക്കും അനുയോജ്യമായ ഒരു മികച്ച മോഡലായി ഇന്നും ഇത് തുടരുക തന്നെ ചെയ്യുന്നു.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

വര്‍ഷങ്ങളായി, ഹോണ്ട ആക്ടിവ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി, കൂടാതെ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യത്തെ സ്‌കൂട്ടര്‍ കൂടിയാണിത്. 110 സിസി, 125 സിസി ഓപ്ഷനുകളില്‍ ഈ സ്‌കൂട്ടര്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

ആക്ടിവ 6G ആയി വില്‍ക്കുന്ന ആക്ടിവ 110 സിസി ആണ് വില കൂടിയ 125 സിസി ഓപ്ഷനെ അപേക്ഷിച്ച് കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്. വിവിധ സാഹചരങ്ങളിലും, ഉത്സവ സീസണുകളിലും ആക്ടിവയുടെ രണ്ട് എഞ്ചിന്‍ പതിപ്പുകളും ഹോണ്ട പതിവായി അപ്ഡേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

ഇപ്പോഴിതാ അവത്തരത്തില്‍ പുതിയൊരു പതിപ്പിനെകൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. ജുപ്പിറ്റര്‍ 125, സുസുക്കി അവെനിസ് 125 എന്നീ മോഡലുകള്‍ കൂടി ശ്രേണിയിലേക്ക് എത്തിയതോടെയാണ് ഹോണ്ട ഇപ്പോള്‍ പുതിയൊരു നീക്കത്തിന് ഒരുങ്ങുന്നത്.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

എതിരാളികളില്‍ നിന്നുള്ള മത്സരം ചെറുക്കുന്നതിന് ആക്ടിവ 125 പ്രീമിയം എന്നൊരു മോഡലിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ 125 സിസി 2021 ഹോണ്ട ആക്ടിവ പ്രീമിയം എഡിഷന്‍ രണ്ട് നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു - പേള്‍ അമേസിങ് വൈറ്റ് വിത്ത് മാറ്റ് മാഗ്‌നിഫിസെന്റ് കോപ്പര്‍ മെറ്റാലിക്, മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് വിത്ത് മാറ്റ് ഏള്‍ സില്‍വര്‍ മെറ്റാലിക്.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

ഇവ രണ്ടും രണ്ട് ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യുന്നു - ഡ്രം ബ്രേക്ക് അല്ലെങ്കില്‍ ഡിസ്‌ക് ബ്രേക്ക്. വിലയെക്കുറിച്ച് പറയുകയാണെങ്കില്‍, ആക്ടിവ 125 പ്രീമിയം പതിപ്പിന്റെ ഡ്രം അലോയ് വേരിയന്റിന് 78,725 രൂപയില്‍ നിന്നാണ് വില ആരംഭിക്കുന്നത്. അതേസമയം ഡിസ്‌ക് വേരിയന്റിന് 82,280 രൂപയാണ് എക്‌സ്‌ഷോറൂം വില.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

സ്റ്റാന്‍ഡേര്‍ഡ് ഹോണ്ട ആക്ടിവ 125 ന് ഏകദേശം 2,000 രൂപ കുറവാണ്, അലോയ് വീലുകളുള്ള ഡ്രം ബ്രേക്കിന് 76,771 രൂപയില്‍ (എക്‌സ്‌ഷോറൂം) ആരംഭിക്കുന്നു, അതേസമയം ടോപ്പ്-സ്‌പെക്ക് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 80,325 രൂപയാണ് (എക്‌സ്‌ഷോറൂം) വില. സ്റ്റാന്‍ഡേര്‍ഡ് ആക്ടിവ 125 സ്റ്റീല്‍ വീലുകളും ഡ്രം ബ്രേക്കുകളുമുള്ള അടിസ്ഥാന വേരിയന്റിലും ലഭ്യമാണ്, അതിന്റെ വില 73,203 രൂപയാണ് (എക്‌സ്‌ഷോറൂം).

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

'ആക്ടീവ ബ്രാന്‍ഡ് ആരംഭിച്ചതു മുതല്‍, മാറ്റത്തിന്റെ യഥാര്‍ത്ഥ വഴിവിളക്കായിരുന്നു. ചരിത്രപരമായി, ആക്ടിവ കുടുംബത്തിലേക്ക് ഓരോ പുതിയ കൂട്ടിച്ചേര്‍ക്കലുകളിലും, ഉല്‍പ്പന്ന ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ഹോണ്ട അതിന്റെ നേതൃത്വം തുടരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

പുതിയ ആക്ടിവ 125 പ്രീമിയം പതിപ്പ് പ്രീമിയം അപ്പീലിലൂടെ ഉപഭോക്താക്കളെ ആവേശം കൊള്ളിക്കുന്ന തരത്തിലാണ് സ്‌കൂട്ടര്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും ചടങ്ങില്‍ അത്സുഷി ഒഗാറ്റ വ്യക്തമാക്കി.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

''ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ യഥാര്‍ത്ഥ കൂട്ടാളി എന്ന നിലയില്‍, രാജ്യത്തുടനീളമുള്ള ടൂ വീലര്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ ആക്ടിവ നിറവേറ്റി. ആക്ടിവ 125 പ്രീമിയം എഡിഷന്റെ സമാരംഭത്തോടെ, വ്യതിരിക്തമായ ഡിസൈന്‍ സൂചകങ്ങളും കളര്‍ സ്‌കീമുകളും കൊണ്ട് തങ്ങള്‍ ഗംഭീരവും പ്രീമിയം ശൈലിയും കൊണ്ടുവരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശ്രീ. യാദ്വിന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

കോസ്മെറ്റിക് അപ്ഡേറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സ്‌കൂട്ടറിന്റെ ബാക്കി ഭാഗങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്ടിവ 125 പോലെ തന്നെ തുടരുന്നു. സ്റ്റൈലിംഗ് അപ്ഡേറ്റുകളെ കുറിച്ച് പറയുകയാണെങ്കില്‍, ആക്ടിവ 125 പ്രീമിയം എഡിഷന് ഡ്യുവല്‍ ടോണ്‍ ബോഡി കളറാണ് ലഭിക്കുന്നത്. ഇത് മുന്നില്‍ നിന്ന് ആരംഭിച്ച് സൈഡ് പാനലുകള്‍ക്കൊപ്പം നീളുന്നു.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

ബ്ലാക്ക് ഫ്രണ്ട് സസ്പെന്‍ഷനോടൊപ്പം ബ്ലാക്ക് എഞ്ചിനുമുണ്ട്. ബോഡി കളര്‍ ഗ്രാബ് റെയില്‍, പ്രീമിയം ഗ്രാഫിക്സ്, പിന്നില്‍ ആക്ടിവ 125 എംബോസിംഗും ഇതിലുണ്ട്. സ്‌കൂട്ടറിന്റെ എല്‍ഇഡി ഹെഡ്‌ലാമ്പില്‍ ഡ്യുവല്‍ ടോണ്‍ ഇഫക്റ്റും ഹോണ്ട ചേര്‍ത്തിട്ടുണ്ട്, ഇതിന് ബോഡി കളര്‍ ഗ്രാബ് റെയിലും പ്രീമിയം ഗ്രാഫിക്‌സും ലഭിക്കുന്നു.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 6,500 rpm-ല്‍ 8.26 bhp പവറും 5,000 rpm-ല്‍ 10.3 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 124 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് എഞ്ചിനാണ് ഹോണ്ട ആക്ടിവ 125-ന് കരുത്ത് പകരുന്നത്. ഇത് 0.34 എച്ച്പിയും 0.2 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ്.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

13 ശതമാനം കൂടുതല്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്ക് വഴിയാണ് സസ്‌പെന്‍ഷന്‍. പുതിയ ആക്ടിവ 125-ല്‍ സൈലന്റ് സ്റ്റാര്‍ട്ടിനായി ഹോണ്ട ഒരു ACG - ആള്‍ട്ടര്‍നേറ്റര്‍ കറന്റ് ജനറേറ്ററും ചേര്‍ത്തിട്ടുണ്ട്.

എതിരാളികളായി Jupiter 125, Avenis 125 മോഡലുകള്‍ എത്തി; Activa 125-ന് പ്രീമിയം പതിപ്പ് സമ്മാനിച്ച് Honda

ഡീലക്‌സ് വേരിയന്റിന് ഐഡലിംഗ് സ്റ്റോപ്പ് സിസ്റ്റം ലഭിക്കുമ്പോള്‍ എഞ്ചിന്‍ കില്‍ സ്വിച്ച് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് സ്വിച്ച് ആദ്യ രണ്ട് വേരിയന്റുകളില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു, അടിസ്ഥാന വേരിയന്റില്‍ ഒരു ഓപ്ഷനായി ഇത് കമ്പനി വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Honda launched activa 125 premium edition will rival jupiter 125 and suzuki avenis 125
Story first published: Tuesday, December 7, 2021, 17:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X