Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

125 സിസി സ്‌കൂട്ടർ സെഗ്മെന്റിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഗ്രാസിയയ്ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. 87,138 രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

ഗ്രാസിയ 125 റെപ്‌സോൾ പതിപ്പിന്റെ സ്‌പോർട്ടി എഡിഷന് ബോഡിയിൽ ഹോണ്ട മോട്ടോജിപി ടീമിന്റെ സിഗ്നേച്ചർ ഓറഞ്ച് കളർ ആക്‌സന്റുകൾ ഒരുക്കിയാണ് ഹോണ്ട അണിയിച്ചൊരുക്കിയിരിക്കുന്നത്. മാത്രമല്ല അതോടൊപ്പം ചില കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. റെപ്‌സോള്‍ ഹോണ്ട റേസിംഗ് ടീമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഡിസൈനാണിത്.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

ഹോണ്ട ഗ്രാസിയ റെപ്‌സോൾ എഡിഷന് ഓറഞ്ച്, റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ നിറങ്ങളുടെ ആക്സന്റാണ് ലഭിക്കുന്നത്. റെപ്‌സോൾ ബാഡ്‌ജിംഗ് ഫ്രണ്ട്, സൈഡ് പ്രൊഫൈലുകളിൽ കാണാനുമാവും. 125 സിസി സ്‌കൂട്ടറിന് കൂടുതൽ സ്‌പോർട്ടിനസ് നൽകിക്കൊണ്ട് വീൽ റിമ്മുകൾ ഓറഞ്ചിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

ഇത്തരം കോസ്മെറ്റിക് നവീകരണങ്ങൾ സ്‌കൂട്ടറിലേക്ക് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഡിസൈൻ അടിസ്ഥാനത്തിലും മെക്കാനിക്കലിലും ഗ്രാസിയ മുൻഗാമിക്ക് സമാനമായി അതേപടി തുടരുന്നു. ഇതിന് എൽഇഡി ഡിസി ഹെഡ്‌ലാമ്പ്, സ്പ്ലിറ്റ് എൽഇഡി പൊസിഷൻ ലാമ്പ്, ഇന്റഗ്രേറ്റഡ് പാസിംഗ് സ്വിച്ച്, എഞ്ചിൻ കട്ട് ഓഫ് ഉള്ള സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയെല്ലാം ഹോണ്ട സമ്മാനിച്ചിട്ടുണ്ട്.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

തീർന്നില്ല, ഇതോടൊപ്പം ഇന്റലിജന്റ് ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഫ്രണ്ട് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, ട്രിപ്പിൾ സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ സസ്‌പെൻഷൻ എന്നിവയും ഗ്രാസിയ റെപ്സോൾ എഡിഷൻ സ്റ്റാൻഡേർഡ് മോഡലിന് സമാനമായി മുന്നോട്ടുപോവുന്നു. സ്‌കൂട്ടറിന്റെ ബ്രേക്കിംഗ് നിർവഹിക്കുന്നതിനായി മുന്നിൽ ഡിസ്‌ക്കും പിന്നിൽ ഡ്രം യൂണിറ്റുമാണ് ഹോണ്ട നൽകിയിരിക്കുന്നത്.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

സ്‌പെഷ്യൽ എഡിഷൻ ഹോണ്ട ഗ്രാസിയ 125 സ്‌കൂട്ടറിൽ എഞ്ചിനിലും മാറ്റമില്ല. ആക്‌ടിവയുടെ 125 പതിപ്പിൽ കാണുന്ന അതേ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഗ്രാസിയ സ്‌കൂട്ടറിന്റെയും ഹൃദയം.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

പ്രോഗ്രാംഡ് ഫ്യുവൽ ഇഞ്ചക്ഷൻ (PGM-FI) സാങ്കേതികവിദ്യയും ഇഡ്‌ലിംഗ് സ്റ്റോപ്പ് സിസ്റ്റവും എൻഹാൻസ്‌ഡ് സ്‌മാർട്ട് പവറും (eSP) സഹിതമാണ് എഞ്ചിൻ വരുന്നത്. ഇത് 6,000 rpm-ൽ 8.25 bhp പവറും 5,000 rpm-ൽ 10.3 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

സ്‌കൂട്ടറിന്റെ സ്‌പോർട്ടി ലുക്കും ഓറഞ്ച്, റെഡ്, വൈറ്റ് സ്‌മാർട്ട് ഗ്രാഫിക്‌സും സ്‌പോർട്ടി എഞ്ചിനുമായി ചേർന്നുള്ള ട്രേഡ്‌മാർക്ക് സ്‌കീമും റേസിംഗ് പ്രേമികൾക്ക് അപ്രതിരോധ്യമായ ഒരു പാക്കേജാക്കി മാറ്റാൻ സഹായിക്കുമെന്ന് മോഡലിന്റെ അവതരണ വേളയിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യാദ്വിന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

നിലവിൽ ഹോണ്ട ഗ്രാസിയ 125 ഡ്രം, ഡിസ്ക്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. പുതിയ റെപ്സോൾ എഡിഷന്റെ അവതരണത്തോടെ ശ്രേണി വിപുലീകരിക്കാനും കമ്പനിക്ക് സാധിക്കും. ഗ്രാസിയ ഡ്രം പതിപ്പിന് 74,815 രൂപയും ഡിസ്ക്ക് പതിപ്പിന് നിലവിൽ 82,140 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

പുതിയ റെപ്സോൾ പതിപ്പിന് പുറമെ മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ഗ്രാസിയ 125 നിരത്തിലെത്തുന്നത്. ഐഡിലിങ് സ്റ്റോപ്പ് സിസ്റ്റം, എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സ്റ്റൈലിഷ് മഫ്ലർ പ്രൊട്ടക്ടർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ മിടുക്കൻ സവിശേഷതകളും മോഡലിൽ ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

1,812 മില്ലീമീറ്റർ നീളവും 697 മില്ലീമീറ്റർ വീതിയും 1,146 മില്ലീമീറ്റർ ഉയരവും 1,260 മില്ലീമീറ്റർ വീല്‍ബേസുമാണ് ഹോണ്ട ഗ്രാസിയയ്ക്കുള്ളത്. അതേസമയം 155 മില്ലീമീറ്റർ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. ഓപ്ഷണലായി അലോയ് വീല്‍ സജ്ജീകരണവും ഗ്രാസിയയിൽ തെരഞ്ഞെടുക്കാനാവും.

Grazia -ക്ക് പുതിയ റെപ്‌സോൾ എഡിഷൻ വേരിയന്റിനെ സമ്മാനിച്ച് Honda; വില 87,138 രൂപ

ഈ വർഷം ജൂണിലാണ് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പുതുക്കിയ ഗ്രാസിയ 125 ഇന്ത്യയിൽ പുനരവതരിപ്പിക്കുന്നത്. എഞ്ചിന്‍ പരിഷ്ക്കാരങ്ങൾക്കൊപ്പം ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ പരിചയപ്പെടുത്തിയത്.

Most Read Articles

Malayalam
English summary
Honda launched grazia 125 repsol edition in india
Story first published: Monday, November 15, 2021, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X