എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

ഹൈനസ് CB350 ക്ലാസിക് മോഡലിന്റെ വിജയത്തിനു ശേഷം അതേ മോട്ടോർസൈക്കിളിനെ അടിസ്ഥാനമാക്കി പുതിയ CB350RS പതിപ്പും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട. 1.96 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് സ്‌പോർട്ടി നിലപാടുള്ള പുതിയ വേരിയന്റിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

CB350RS എന്ന് വിളിക്കപ്പെടുന്ന സ്‌ക്രാംബ്ലറിന്റെ വരവോടെ ഹോണ്ട തങ്ങളുടെ CB ശ്രേണി വിപുലീകരിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ക്രോം ഘടകങ്ങളുടെ അതിപ്രസരം കാണുന്ന ഹൈനസുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ RS വേരിയന്റിന് വലിയ തോതിൽ ബ്ലാക്ക് ഔട്ട് ഘടകങ്ങളാണ് ഉൾച്ചേർത്തിരിക്കുന്നത്.

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

CB350RS സ്‌ക്രാംബ്ലറിന്റെ ഫ്രണ്ട് ഫോർക്കുകൾ, ഫ്രണ്ട്, റിയർ ഫെൻഡറുകൾ, റിയർ ഷോക്ക് അബ്സോർബർ സ്പ്രിംഗുകൾ, എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവയിൽ ഇത് പ്രകടവുമാണ്. റോഡ്‌സ്റ്റർ സഹോദരവുമായി താരതമ്യപ്പെടുത്തുമ്പോൾ CB350RS കൂടുതൽ മെലിഞ്ഞതാണ്.

MOST READ: ബുള്ളറ്റ് 350 ശ്രേണിയിക്ക് വീണ്ടും വില പരിഷ്ക്കരണം നടപ്പിലാക്കി റോയൽ എൻഫീൽഡ്

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

അല്പം ആക്രമണാത്മക സവാരി നിലപാടാണ് മറ്റൊരു പ്രധാന വ്യത്യാസം. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സ്കൾപ്പഡ് ഫ്യുവൽ ടാങ്ക്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സിംഗിൾ പീസ് സീറ്റ്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് CB350RS മോഡലിന്റെ മറ്റ് പ്രധാന സവിശേഷതകൾ.

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ഹോണ്ട CB350RS ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഹൈനസിന്റെ അതേ എഞ്ചിൻ ഓപ്ഷനോടു കൂടി തന്നെയാണ് പുതിയ സ്‌ക്രാംബ്ലർ നിരത്തിലെത്തുന്നത്.

MOST READ: ഇരുചക്ര വാഹന വിൽപ്പനയിൽ ഹീറോയെ വെല്ലാൻ ആളില്ല, പിന്നാലെ ഹോണ്ടയും ടിവിഎസും

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

ഈ 348 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിന് പരമാവധി 21 bhp കരുത്തിൽ 30 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

CB350RS മറ്റ് ഹാർഡ്‌വെയറുകളും ഹൈനസിൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളുള്ള ഹാഫ് ഡ്യുപ്ലെക്സ് ക്രാഡിൾ, ട്വിൻ ഹൈഡ്രോളിക് റിയർ സസ്പെൻഷൻ എന്നിവയും ക്ലാസിക് മോഡലിന് സമാനമാണ്. മുൻവശത്ത് 310 mm ഡിസ്ക്കും പിന്നിൽ 240 mm ഡിസ്ക്കും മോട്ടോർസൈക്കിളിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു.

MOST READ: KM 3000, KM 4000 ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ പുറത്തിറക്കി കബീറ

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

സ്റ്റാൻഡേർഡായി ഡ്യുവൽ ചാനൽ എബിഎസ് ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ കഫെ റേസറിന് ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, ഹോണ്ട സെലക്ടബിൾ ടോർഖ് കൺട്രോൾ, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച്, എഞ്ചിൻ ഇൻഹിബിറ്ററിനൊപ്പം സൈഡ് സ്റ്റാൻഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ തുടങ്ങിയവയെല്ലാം ലഭിക്കുന്നു.

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

തീർന്നില്ല, അതോടൊപ്പം ഹസാർഡ് സ്വിച്ച്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച് എന്നിവയും പുതിയ ഹോണ്ട CB350RS സ്ക്രാംബ്ലറിന് ലഭിക്കുന്നു. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ, ശരാശരി മൈലേജ്, തത്സമയ മൈലേജ് എന്നിങ്ങനെയുള്ള വിവരങ്ങളുടെ ഒരു ശ്രേണിയും ഇൻസ്ട്രുമെന്റ് കൺസോൾ പ്രദർശിപ്പിക്കുന്നു.

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

CB350 ക്ലാസിക് റോഡ്‌സ്റ്റർ പോലെ CB350RS ഉം വിജയകരമാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. പ്രാഥമിക എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിനെക്കാൾ വളരെ പിന്നിലാണെങ്കിലും വിപണിയിൽ നിന്നും ലഭിക്കുന്ന പ്രതികരണം വളരെ മികച്ചതാണ്.

എതിരാളികൾക്ക് ഇരട്ടി പ്രഹരം; CB350RS സ്‌ക്രാംബ്ലർ മോഡലും ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ടയുടെ പ്രീമിയം ബിഗ് വിംഗ് ഡീലർഷിപ്പുകളിലൂടെ മാത്രം വിൽക്കുന്ന ഈ മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. 2021 മാർച്ചോടെ CB350RS ഡീലർഷിപ്പുകളിൽ എത്തുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Honda Launched The All-New CB350RS Scrambler In India Priced At 1.96 Lakhs. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X