ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

ഇന്ത്യയിലെ പ്രീമിയം ലൈനപ്പ് വിപുലീകരിച്ച് ഹോണ്ട മോട്ടോർസൈക്കിൾസ്. അന്താരാഷ്ട്ര വിപണിയിലുള്ള CB500X എന്ന അഡ്വഞ്ചർ ടൂറർ മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചാണ് പുതിയ തന്ത്രം കമ്പനി മെനയുന്നത്.

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

എൻട്രി ലെവൽ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളെ വെല്ലുവിളിക്കാനെത്തിയ ഹൈനസ് CB350 ബൈക്കിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പ്രീമിയം മോഡലുകളുടെ ശ്രേണി വിപുലീകരിക്കാൻ കമ്പനി തയാറാകുന്നത്.

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

6.87 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുമായാണ് ഹോണ്ട CB500X വിപണിയിൽ എത്തിയിരിക്കുന്നത്. പ്രീമിയം ബൈക്കിനായുള്ള ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ ബിഗ് വിംഗ് ബൈക്ക് ഡീലർഷിപ്പുകളിലൂടെ കമ്പനി ആരംഭിക്കുയും ചെയ്‌തു.

MOST READ: ഹീറോ എക്സ്ട്രീം 160R 100 മില്യണ്‍ പതിപ്പിലെ അഞ്ച് പ്രധാന ഹൈലൈറ്റുകള്‍ ഇതാ

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ റൂട്ട് വഴിയാണ് മോട്ടോർസൈക്കിൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. 2013 മുതൽ വിദേശത്ത് സാന്നിധ്യമറിയിച്ച 500 ഇരട്ട മോഡലുകളുടെ അഡ്വഞ്ചർ പതിപ്പിനെ ഇന്ത്യയിൽ പുറത്തിക്കാൻ തയാറായത് ഒരു മികച്ച നീക്കം തന്നെയാണ്.

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

ഗ്രാൻഡ് പ്രിക്സ് റെഡ്, മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഹോണ്ട CB500X ലഭ്യമാകും. ഇന്ത്യൻ വിപണിയിൽ കവസാക്കി വെർസിസ് 650, സുസുക്കി വി-സ്ട്രോം 650 XT, ബെനെലി TRK502 എന്നിവയുമാണ് പുത്തൻ ജാപ്പനീസ് അഡ്വഞ്ചർ ടൂറർ മാറ്റുരയ്ക്കുന്നത്.

MOST READ: YZF-R7 മോഡലിന്റെ പേര് വീണ്ടും വിപണിയിലേക്ക് കൊണ്ടുവരാൻ യമഹ

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

സെമി-ഫെയറിംഗ് ഡിസൈൻ, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, ഫുൾ-എൽഇഡി ലൈറ്റിംഗ്, നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ പീസ് സാഡിൽ, അലോയ് വീലുകൾ എന്നിവയാണ് ഹോണ്ട CB500X മോട്ടോർസൈക്കിളിലെ പ്രധാന സവിശേഷതകൾ.

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

ഇലക്ട്രോണിക് റൈഡർ എയ്ഡുകളിൽ ഡ്യുവൽ-ചാനൽ എബിഎസ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഹോണ്ട ഇഗ്നിഷൻ സെക്യൂരിറ്റി സിസ്റ്റം എന്നിവയെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. 471 സിസി പാരലൽ-ട്വിൻ ഫ്യുവൽ ഇഞ്ചക്ഷൻ DOHC എഞ്ചിനാണ് CB500X-ന് കരുത്തേകുന്നത്.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

സ്ലിപ്പർ ക്ലച്ച് അസിസ്റ്റുള്ള ആറ് സ്പീഡ് ഗിയർബോക്സിലേക്ക് ജോടിയാക്കിയ എഞ്ചിൻ 8,500 rpm-ൽ 47 bhp പവറും 6,500 rpm-ൽ 43.2 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

പ്രീലോഡായി ക്രമീകരിക്കാവുന്ന 41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ പ്രോലിങ്ക് മോണോഷോക്ക് എന്നിവയാണ് ഹോണ്ട CB500X അഡ്വഞ്ചറിന്റെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

ബ്രേക്കിംഗിനായി 320 mm ഫ്രണ്ട് ഡിസ്കും 230 mm റിയർ ഡിസ്കും ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റത്തിന്റെ സഹായത്തോടെ CB500X കൈകാര്യം ചെയ്യും. പ്രീമിയം അഡ്വഞ്ചർ ടൂറർ സെഗ്മെന്റിൽ ഹോണ്ടയുടെ മോഡലിനും തിളങ്ങാനാകുമെന്ന പ്രതീക്ഷയാണുള്ളത്.

Most Read Articles

Malayalam
English summary
Honda Launched The New CB500X Premium ADV Motorcycle In India. Read in Malayalam
Story first published: Monday, March 15, 2021, 13:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X