ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

അന്താരാഷ്ട്ര വിപണികള്‍ക്കായി ശ്രദ്ധേയമായ മാറ്റങ്ങളോടെ 2022 Africa Twin-നെ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ Honda. അഞ്ച് വര്‍ഷം മുന്നെയാണ് Africa Twin മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

കഴിഞ്ഞ വര്‍ഷം ഇതിന് ഒരു നവീകരണവും കമ്പനി നല്‍കി. സാധാരണ Africa Twin ഹാര്‍ഡ്കോര്‍ ഓഫ്-റോഡിംഗ് പ്രേമികളെ ലക്ഷ്യമിടുമ്പോള്‍, അഡ്വഞ്ചര്‍ സ്പോര്‍ട്സ് മോഡലിലൂടെ വിപുലമായ ഉപഭോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

രണ്ട് മോട്ടോര്‍സൈക്കിളുകളും ഇതിനകം തന്നെ യൂറോ 5 നവീകരണത്തോടെയുള്ളതിനാല്‍, 1,084 സിസി പാരലല്‍-ട്വിന്‍ മോട്ടോര്‍ പരമാവധി 100 bhp പവര്‍ ഉത്പാദനം തുടരുന്നതിനാല്‍ നവീകരണത്തില്‍ പവര്‍ട്രെയിന്‍ മാറ്റങ്ങളൊന്നും കമ്പനി ഉപയോഗിച്ചിട്ടില്ല.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

2022 Honda Africa Twin-ന് ഒരു വലിയ ലോഗോ ഉള്ളതിനാല്‍ ബിഗ് ലോഗോ എന്നറിയപ്പെടുന്ന ഒരു പുതിയ കളര്‍ തീം ലഭിക്കുന്നു. അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സില്‍, റിയര്‍ ലഗേജ് കാരിയര്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി നല്‍കിയിട്ടുണ്ടെന്നും Honda അറിയിച്ചു.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

2022 Honda അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഒരു പുതിയ കളര്‍ സ്‌കീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്, ഇത് ക്രാക്ക്ഡ് ടെറൈന്‍ എന്ന് വിളിക്കപ്പെടുമെന്നും കമ്പനി അറിയിച്ചു. കൂടാതെ അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന വിന്‍ഡ് സ്‌ക്രീന്‍ 110 എംഎം ചെറുതാണ്, കാരണം ഇത് മുന്‍ മോഡലില്‍ നിശ്ചിത യൂണിറ്റിനെ മാറ്റിസ്ഥാപിക്കുന്നു.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

അതിന്റെ പരമാവധി ക്രമീകരണത്തില്‍, വിന്‍ഡ്ബ്ലാസ്റ്റ് സംരക്ഷണം പഴയ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന് സമാനമായിരിക്കും. ജനപ്രിയമായ ഇരട്ട ക്ലച്ച് ട്രാന്‍സ്മിഷനും പരിഷ്‌കരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

പ്രധാനമായും ഒന്നാമത്തെയും രണ്ടാമത്തെയും ഗിയറുകളില്‍ കുറഞ്ഞ വേഗതയില്‍ മികച്ച പ്രതികരണത്തോടെ ഇത് ഇപ്പോള്‍ സുഗമമായി. ജാപ്പനീസ് നിര്‍മാതാവ് വരും ആഴ്ചകളില്‍ 2022 Africa Twin ഡ്യുവോയുടെ വില പ്രഖ്യാപിക്കും, വൈകാതെ തന്നെ ഈ നവീകരിച്ച പതിപ്പ് ഷോറൂമുകളിലും എത്തും.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

അപ്ഡേറ്റ് ചെയ്ത Africa Twin അടുത്ത വര്‍ഷം എപ്പോഴെങ്കിലും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ ഇന്ത്യയില്‍, Honda അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് മാനുവല്‍ പതിപ്പിന് 15.98 ലക്ഷം രൂപയും DCT വേരിയന്റിന് 17.52 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

ബ്രാന്‍ഡിന്റെ ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് മോഡലിന്റെ വില്‍പ്പനകള്‍ നടക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, കോര്‍ണറിംഗ് ലാമ്പുകള്‍, ഹീറ്റഡ് ഗ്രിപ്പുകള്‍, 6.5 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രധാന സവിശേഷതകളാണ്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

നിലവില്‍ രാജ്യത്ത് ലഭ്യമായ Honda Africa Twin-ന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ വകഭേദം 'ഡാര്‍ക്ക്‌നെസ് ബ്ലാക്ക് മെറ്റാലിക്കില്‍ വരും. അഡ്വഞ്ചര്‍-ടൂററിന്റെ DCT ഓട്ടോമാറ്റിക് വേരിയന്റ് പേള്‍ ഗ്ലെയര്‍ വൈറ്റ് ത്രിവര്‍ണ്ണ ഓപ്ഷനിലും വാഗ്ദാനം ചെയ്യും.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

2021 മോഡലിലെ മറ്റ് സാങ്കേതിക സവിശേഷതകളില്‍ വീലി കണ്‍ട്രോള്‍, ആറ്-ആക്‌സിസ് IMU, കോര്‍ണറിംഗ് എബിഎസ്, റിയര്‍ ലിഫ്റ്റ് കണ്‍ട്രോള്‍, DCT വേരിയന്റിലെ കോര്‍ണറിംഗ് ഡിറ്റക്ഷന്‍ എന്നിവയും ഉള്‍പ്പെടുന്നു.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

അര്‍ബന്‍, ടൂര്‍, ഗ്രാവല്‍, ഓഫ് റോഡ്, കൂടാതെ മറ്റ് രണ്ട് കസ്റ്റമൈസ് ചെയ്യാവുന്ന മോഡുകള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം റൈഡിംഗ് മോഡുകളുമായാണ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ എത്തുന്നത്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

മുന്‍കാലങ്ങളില്‍ രാജ്യത്ത് സ്‌കൂട്ടര്‍, കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മുന്നോട്ട് പോയിരുന്ന ബ്രാന്‍ഡായിരുന്നു Honda. എന്നാല്‍ ഇപ്പോള്‍ പ്രീമിയം ബൈക്കുകള്‍ക്കും, അഡ്വഞ്ചര്‍ മോഡലുകള്‍ക്കും വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ ഇത്തരം മോഡലുകളുമായി ഇന്ത്യന്‍ വിപണിയില്‍ കളം നിറയാന്‍ ഒരുങ്ങുകയാണ് ജാപ്പനീസ് ബ്രാന്‍ഡ്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

അടുത്തിടെയാണ് നിര്‍മാതാക്കള്‍ CB200X എന്നൊരു മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. Hornet 2.0 -യെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ മോഡലിലൂടെ അഡ്വഞ്ചര്‍ പ്രേമികളെയും ചെറുപ്പക്കാരായ ബൈക്ക് പ്രേമികളെയുമാണ് കമ്പനി ഉന്നമിടുന്നത്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

പുതിയൊരു മോഡല്‍ ഒക്കെയാണെങ്കിലും Hornet 2.0 -ല്‍ നമ്മള്‍ കണ്ടിരിക്കുന്ന അതേ 184.4 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഈ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

ഈ യൂണിറ്റ് 17.3 bhp പരമാവധി കരുത്തും 16.1 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഇന്ന് അഡ്വഞ്ചര്‍ ശ്രേണിയില്‍ എതിരാളികള്‍ ഒരുപാട് ഉണ്ടെങ്കിലും വില ഒരു നിര്‍ണായക ഘടമാണ്.

ഷാര്‍പ്പ് ലുക്കും പുതിയ കളര്‍ ഓപ്ഷനും; 2022 Africa Twin-നെ അവതരിപ്പിച്ച് Honda

വിലയില്‍ മോഡലിന് മുന്‍തൂക്കം കിട്ടുമെന്ന് വേണം പറയാന്‍. 1.20 ലക്ഷം രൂപയാണ് Honda CB200X-ന്റെ വിപണിയിലെ എക്‌സ്‌ഷോറൂം വില. പ്രധാനമായും Hero Xpulse 200, Royal Enfiled Himalayan മോഡലുകളുടെ വിപണിയാണ് ഈ പുതിയ മോട്ടോര്‍സൈക്കിളിലൂടെ Honda ലക്ഷ്യമിട്ടിരിക്കുന്നത്.

Most Read Articles

Malayalam
English summary
Honda motorcycle unveiled 2022 africa twin with sharper look and new colour theme
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X