ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ഇന്ത്യയിലെ സ്‌കൂട്ടർ സെഗ്മെന്റിലെ താരരാജാവായ ആക്‌ടിവയുടെ 125 സിസി പതിപ്പിന് ഗംഭീര ഓഫർ പ്രഖ്യാപിച്ച് ഹോണ്ട. അടുത്തിടെയായി മറ്റ് മോഡലുകളിലും അവതരിപ്പിച്ച അതേ അഞ്ച് ശതമാനം ക്യാഷ്ബാക്ക് ആനുകൂല്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

അതായത് പുതിയ ആക്‌ടിവ 125 സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ഇത് 3,500 രൂപ വരെ ലാഭിക്കാൻ നിങ്ങളെ അനുവദിക്കും. എന്നിരുന്നാലും ഈ ഓഫർ എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഇ‌എം‌ഐ സ്കീം തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ഈ ക്യാഷ്ബാക്ക് ഓഫർ 2021 ജൂൺ 30 വരെ സാധുവാണ്. സ്റ്റാൻഡേർഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്. ഈ വേരിയന്റുകളുടെ എക്സ്ഷോറൂം വിലക ഇങ്ങനെ.

ആക്‌ടിവ 125 STD: 74,107 രൂപ

ആക്‌ടിവ 125 അലോയ്: 77,775 രൂപ

ആക്‌ടിവ 125 ഡീലക്സ്: 81,280 രൂപ

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

ലളിതവും പരമ്പരാഗതവുമായ ഡിസൈൻ ശൈലിയിലാണ് ആക്‌ടിവയുടെ 125 പതിപ്പ് ഒരുങ്ങിയിരിക്കുന്നത്. ഒരു സ്പോർട്ടിയഡർ ഡിസൈനല്ല ഈ ഐതിഹാസിക മോഡൽ പിന്തുടരുന്നത് എന്ന് സാരം. എങ്കിലും സ്കൂട്ടറിന്റെ രൂപകൽപ്പന തീർച്ചയായും ജനങ്ങളെ ആകർഷിക്കും.

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

മുൻവശത്ത് ക്രോം എലമെന്റും ഒരു ചെറിയ വൈസറുമാണ് 110 സിസി മോഡലിൽ നിന്ന് ആക്ടിവ 125-നെ വേർതിരിക്കുന്ന പ്രധാന ഭാഗം. ഇരുവശത്തും മോഡൽ നെയിം എംബോസുചെയ്‌ത ഒരു ക്രോം പ്ലേറ്റ്, ചങ്കി റിയർ ഗ്രാബ് ഹാൻഡിൽ, എക്സ്റ്റീരിയർ ഫ്യൂവൽ ഫില്ലർ ലിഡ് എന്നിവയും സ്കൂട്ടറിന്റെ പ്രത്യേകതകളാണ്.

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

എൽഇഡി ഹെഡ്‌ലാമ്പ്, അതിനോടു ചേർന്ന് എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ‌ലൈറ്റ്, ഒരു അനലോഗ് സ്പീഡോമീറ്റർ, ഒരു ചെറിയ ഡിജിറ്റൽ എം‌ഐഡി, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, ഇക്കോ മോഡ്, നിശബ്‌ദ ആരംഭത്തിനായി എസിജി സ്റ്റാർട്ടർ മോട്ടോർ തുടങ്ങിയ സവിശേഷതകളുമായാണ് ആക്‌ടിവ 125 വരുന്നത്.

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

6,500 rpm-ൽ പരമാവധി 8.18 bhp കരുത്തും 5,000 rpm-ൽ 10.3 Nm torque ഉം നൽകുന്ന 124 സിസി എയർ-കൂൾഡ് എഞ്ചിനാണ് സ്കൂട്ടറിന്റെ ഹൃദയം. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് മൂന്ന്-ഘട്ടമായി ക്രമീകരിക്കാവുന്ന സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് സസ്‌പെൻഷനുമാണ് ആക്‌ടിവയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 190 mm ഡിസ്കും പിന്നിൽ 130 mm ഡ്രമ്മും കോമ്പി-ബ്രേക്കിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ 125 സിസി സ്‌കൂട്ടറുകൾക്ക് ജനപ്രീതി ഉയർന്നു വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ആക്‌ടിവയുടെ സാന്നിധ്യം.

ആക്‌ടിവയുടെ 125 സിസി പതിപ്പിനും ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ച് ഹോണ്ട

വിപണിയിൽ സുസുക്കി ആക്‌സസ് 125, ടിവിഎസ് എൻടോർഖ്, യമഹ ഫാസിനോ 125, യമഹ റേ ZR, ഹീറോ മാസ്ട്രോ, ഹീറോ ഡെസ്റ്റിനി തുടങ്ങിയ ശക്തരായ എതിരാളികളുമായാണ് ഹോണ്ടയുടെ മത്സരം.

Most Read Articles

Malayalam
English summary
Honda Offering Rs 3500 Cashback Offer For Activa 125 Model. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X