Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
CB125R അധിഷ്ഠിത ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. ഇതുവ്യക്തമാക്കുന്ന പുതിയ പേറ്റന്റ് ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി, മോട്ടോര്‍ സ്ഥാനം എന്നിവയും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം സമാനമായ ഫ്രെയിമും മറ്റ് ചേസിസ് ഭാഗങ്ങളും ഉപയോഗിക്കും.

ടാങ്കിന്റെ ഇരുവശത്തുമായി ഘടിപ്പിച്ചിരിക്കുന്ന എയര്‍ ഇന്‍ലെറ്റുകള്‍ ബാറ്ററിക്ക് ചുറ്റും തണുപ്പിക്കുന്ന വായു വിതരണം ചെയ്യാന്‍ ഉപയോഗിക്കും. പരമ്പരാഗത സിലൗറ്റ് കേടുകൂടാതെ കമ്പനി അതിന്റെ മൊത്തത്തിലുള്ള രൂപകല്‍പ്പനയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ബാറ്ററി ടാങ്കിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നു, താഴത്തെ ഭാഗത്ത്, CB125R-ന്റെ പരമ്പരാഗത ബോഡി പാനലുകള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ കാഴ്ചയില്‍ നിന്ന് മറയ്ക്കാന്‍ ഉപയോഗിച്ചു.

മൊത്തത്തില്‍, നിലവിലുള്ള CB125R-ന് സമാനമായി ഇലക്ട്രിക് ബൈക്കും കാണാന്‍ സാധിക്കും. ബാറ്ററി സംബന്ധിച്ച വിവരങ്ങളോ മറ്റ് ഫീച്ചറുകളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രാധാന്യമേറുന്നതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ ഇലക്ട്രിക് ബൈക്കിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. അതോടൊപ്പം ഉയര്‍ന്ന 90-110 കിലോമീറ്റര്‍ വരെയാകും ഉയര്‍ന്ന വേഗത പരിധി.

അതേസമയം അന്താരാഷ്ട്ര വിപണികള്‍ക്കായി പുതിയ 2021 മോഡല്‍ CB125R-നെ ഹോണ്ട നേരത്തെ പുറത്തിറക്കിയിരുന്നു. നിരവധി പുതിയ പരിഷ്ക്കാരങ്ങളാണ് CB നിരയിലെ ഏറ്റവും കുഞ്ഞന്‍ ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്.
MOST READ: ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സോണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ശക്തമായ എഞ്ചിന്, പുതിയ സസ്പെന്ഷന്, കോസ്മെറ്റിക് മാറ്റങ്ങള്‍, ഫീച്ചറുകള്‍ എന്നിവയാണ് പുതിയ 2021 പതിപ്പിലെ പ്രധാന മാറ്റങ്ങള്‍.

125 സിസി 4V ലിക്വിഡ്-കൂള്‍ഡാണ് എഞ്ചിനാണ് പുതിയ പതിപ്പില്‍ ലഭ്യമാക്കിയിരിക്കുന്നത്. 14.7 bhp കരുത്താണ് ഈ എഞ്ചിന് ഉത്പാദിപ്പിക്കുന്നത്.
MOST READ: 35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

പഴയ പതിപ്പിനെക്കാള്‍ 1.6 bhp എഞ്ചിന് കരുത്ത് അധികമായി വര്‍ധിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 41 mm ഷോവ ബിഗ് പിസ്റ്റണ്‍ യുഎസ്ഡി ഫോര്‍ക്കുകളാണ് ബൈക്കിലെ മറ്റൊരു പ്രധാന സവിശേഷത.

സുരക്ഷയ്ക്കായി മുന്നില്‍ 296 mm ഡിസ്ക് നിസിന് കാലിപ്പര്‍ അപ്പ് ഫ്രണ്ടും പിന്നില്‍ 220 mm ഡിസ്ക് ബ്രേക്കും ലഭിക്കുന്നു. അതേസമയം മോഡലിനെ ആഭ്യന്തര വിപണിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.