എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

ഇന്ത്യയിലെ താങ്ങാനാവുന്ന പ്രീമിയം മോട്ടോർസൈക്കിൾ ശ്രേണിയിൽ വിപ്ലവം സൃഷ്‌ടിക്കുകയാണ് ഹോണ്ട. കഴിഞ്ഞ വർഷം രാജ്യത്ത് പുതിയ ഹോർനെറ്റ് 2.0 അവതരിപ്പിച്ചതോടെയാണ് ഈ വിഭാഗത്തിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്.

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

ഹോർനെറ്റിന് തൊട്ടുപിന്നാലെ ഹൈനസ് CB350 ക്ലാസിക് പതിപ്പും ഇന്ത്യയിൽ പുറത്തിറക്കി ജാപ്പനീസ് ബ്രാൻഡ് തങ്ങളുടെ പദ്ധതികളുടെ ഒരു നേർക്കാഴ്ച്ചയും നൽകി. ഈ ശ്രേണിയിൽ മോഡലിന് ലഭിച്ച വൻ സ്വീകാര്യത കണക്കിലെടുത്ത് ഹൈനസിനെ അടിസ്ഥാനമാക്കിയുള്ള പുതിയ CB350 RS സ്ക്രാംബ്ളർ വേരിയന്റും ഹോണ്ട വികസിപ്പിച്ചു.

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

ഇത്രയും നാൾ റോയൽ എൻഫീൽഡ് കയ്യടിക്കിവെച്ചിരുന്ന 350-650 ശ്രേണിയിൽ മികച്ച മത്സരം ഹോണ്ട കാഴ്ച്ചവെക്കുകയാണ്. തീർന്നില്ല, ഇനിയും ആവനാഴിയിൽ അസ്ത്രങ്ങളുണ്ട്. അടുത്തത് ഒരു താങ്ങാനാവുന്ന അഡ്വഞ്ചർ ബൈക്കിനെ ഇന്ത്യക്ക് സമ്മാനിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

MOST READ: പുതിയ 752S മിഡിൽ-വെയ്റ്റ് മോട്ടോർസൈക്കിളിനെ മലേഷ്യയിൽ അവതരിപ്പിച്ച് ബെനലി

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

എന്നാൽ പ്രീമിയം ബിഗ് വിംഗിലൂടെയല്ല, പകരം അത് ഹോർനെറ്റ് 2.0 പോലുള്ളവ വിൽക്കുന്ന റെഡ് വിംഗ് ഡീലർഷിപ്പുകളിൽ നിന്ന് വിൽപ്പന നടത്തനാണ് ബ്രാൻഡിന്റെ തീരുമാനം. മോട്ടോർസൈക്കിൾ തങ്ങളുടെ എഞ്ചിനും പ്ലാറ്റ്‌ഫോമും പുതിയ ഹോർനെറ്റുമായി പങ്കിടും.

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

ഈ നടപടി സെഗ്മെന്റിൽ പുതിയ അഡ്വഞ്ചർ ബൈക്കിന് മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാൻ കമ്പനിയെ പ്രാപ്തമാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നിലവിൽ താങ്ങാനാവുന്ന ADV വിഭാഗത്തിൽ രാജ്യത്ത് വളരെ കുറച്ച് ഓപ്ഷനുകൾ മാത്രമാണുള്ളത്. അതിനാൽ ഈ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ഹോണ്ടയുടെ ലക്ഷ്യം.

MOST READ: HRC ലിവറിയിൽ തിളങ്ങി ഹോണ്ട CBR 150R, CBR 250RR മോഡലുകൾ

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

ഹീറോ എക്സ്പൾസ്, റോയൽ എൻഫീൽഡ് ഹിമാലയൻ എന്നീ രണ്ട് മോഡലുകളും തമ്മിലുള്ള വിലയിൽ വലിയ വിടവ് ഉണ്ട്. 1.15 ലക്ഷം രൂപയാണ് ഹീറോ മോഡലിന്റെ വിലയെങ്കിൽ രണ്ടാമത്തേതിന്റെ വില 2.01 ലക്ഷം രൂപയാണ്.

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

എന്നാൽ ഹോണ്ട 1.35 ലക്ഷത്തിനും 1.45 ലക്ഷത്തിനും ഇടയിൽ പുതിയ ബൈക്കിനെ സ്ഥാപിക്കാനാണ് ഹോണ്ടയ്ക്ക് താൽപര്യം. വരാനിരിക്കുന്ന ഹോണ്ട എ‌ഡി‌വി, ഹോർനെറ്റ് 2.0 മോഡലുമായി ഫ്രെയിം, എഞ്ചിൻ, സസ്‌പെൻഷൻ എന്നിവയുൾപ്പെടെയുള്ള മിക്ക ഉപകരണങ്ങളും വരാനിരിക്കുന്ന അഡ്വഞ്ചർ പതിപ്പ് പങ്കിടും.

MOST READ: ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി ജീപ്പ്; 2021 റാങ്‌ലർ മാര്‍ച്ച് 15 -ന് പുറത്തിറക്കും

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

184.40 സിസി എഞ്ചിൻ നിലവിൽ 8500 rpm-ൽ 17.26 bhp കരുത്തും 6000 rpm-ൽ 16.1 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക.

എക്‌സ്‌പൾസിനും ഹിമാലയനും എതിരാളി; ഹോർനെറ്റിനെ അടിസ്ഥാനമാക്കി പുതിയ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട എത്തുന്നു

എൽഇഡി ലൈറ്റിംഗ്, പൂർണ ഡിജിറ്റൽ കൺസോൾ, ലോംഗ് ട്രാവൽ USD ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് മോണോഷോക്ക് അബ്സോർബർ, ഡിസ്ക് ബ്രേക്കുകൾ, നോബി ടയറുകൾ, എബിഎസ് എന്നിവ പുതിയ ബൈക്കിന്റെ ചില പ്രധാന സവിശേഷതകളാകും.

Most Read Articles

Malayalam
English summary
Honda Planning To Launch Hornet-Based ADV Motorcycle In India. Read in Malayalam
Story first published: Thursday, February 18, 2021, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X