അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ADV 350 സ്‌കൂട്ടര്‍ EICMA 2021-ല്‍ വെളിപ്പെടുത്തി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. X-ADV, ADV150 എന്നിവയ്ക്ക് ശേഷം ഹോണ്ടയില്‍ നിന്നുള്ള മൂന്നാമത്തെ അഡ്വഞ്ചര്‍ സ്‌കൂട്ടറാണ് ADV 350.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

7,500 rpm-ല്‍ 28.8 bhp കരുത്തും 5,250 rpm-ല്‍ 31.1 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 330 സിസി സിംഗിള്‍ ഓവര്‍ഹെഡ് കാമും ഫോര്‍ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുമാണ് ഹോണ്ട ADV350- ന് കരുത്ത് പകരുന്നത്. ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍ ഇഞ്ചക്റ്റഡ് എഞ്ചിന്‍ CVT ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ഈ യൂണിറ്റ് 29.4km/l മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഹോണ്ട ADV 350 ന് 11.5 ലിറ്റര്‍ ഇന്ധന ടാങ്കാണുള്ളത്. ഇത് ഹോണ്ട ADV 350-ന് പൂര്‍ണ പെട്രോള്‍ ടാങ്കില്‍ പരമാവധി 338 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ഹോണ്ട ADV 350-ല്‍ സ്റ്റീല്‍ അണ്ടര്‍ബോണ്‍ ഫ്രെയിമും 37 mm അപ്സൈഡ്-ഡൗണ്‍ ഫോര്‍ക്കും 125 mm ട്രാവലും ഉണ്ട്. അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകള്‍ സ്പോര്‍ട്സ് ചെയ്യുന്നു, അത് 130 mm ട്രാവല്‍ പ്രദാനം ചെയ്യുന്നു, ഒപ്പം ഒരു പീസ് അലുമിനിയം സ്വിംഗാര്‍മുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്.

ADV 350 സ്‌കൂട്ടറിന് സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. രണ്ട് പിസ്റ്റണ്‍ കാലിപ്പറുകളുള്ള 330 mm നിസിന്‍ യൂണിറ്റാണ് ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്. പിന്‍ ബ്രേക്ക് 256 mm വ്യാസമുള്ള ഒരു നിസിന്‍ ഡിസ്‌കാണ്, കൂടാതെ സിംഗിള്‍ പിസ്റ്റണ്‍ കാലിപ്പര്‍ സ്പോര്‍ട്സ് ചെയ്യുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നുണ്ട്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ഹോണ്ട ADV 350 പുതിയ കാസ്റ്റ് അലുമിനിയം വീലുകളിലാണ് എത്തുന്നത്. അത് തനതായ മള്‍ട്ടി-സ്പോക്ക് ഡിസൈന്‍ ഫീച്ചര്‍ ചെയ്യുന്നു. മുന്‍ ചക്രത്തിന് 15 ഇഞ്ച് വ്യാസമുണ്ട്, പിന്‍ഭാഗം 14 ഇഞ്ചില്‍ ചെറുതാണ്. മുന്‍വശത്തെ ടയര്‍ 120/70-15 ടയറിലും പിന്നില്‍ 140/70-14 യൂണിറ്റിലുമാണ്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ഹോണ്ട ADV 350 ന് 145 mm ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്, വീല്‍ബേസ് 1,519 mm നീളമുണ്ട്. ADV 350 ന്റെ സീറ്റ് നിലത്തു നിന്ന് 795 mm ഉയരത്തിലാണെന്നും കമ്പനി വ്യക്തമാക്കുന്നു. അഡ്വഞ്ചര്‍ സ്‌കൂട്ടറിന് 185 കിലോഗ്രാം (കെര്‍ബ് വെയ്റ്റ്) ഭാരമുണ്ട്. സീറ്റിനടിയിലെ സ്റ്റോറേജ് ഏരിയയില്‍ രണ്ട് പൂര്‍ണ്ണ വലിപ്പമുള്ള ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും കൂടാതെ മൊത്തം 48 ലിറ്റര്‍ ശേഷിയുമുണ്ട്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ഡിസൈനിന്റെ കാര്യത്തില്‍, യൂറോപ്പില്‍ വില്‍ക്കുന്ന വലിയ മാക്‌സി-സ്‌കൂട്ടറുകളില്‍ കാണുന്നവയ്ക്ക് പരിചിതമായ രൂപമാണ് ഹോണ്ട ADV സ്‌പോര്‍ട്‌സ് ചെയ്യുന്നത്. മുന്നില്‍ നിന്ന് ആരംഭിച്ചാല്‍ വലിയ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള സ്ലീക്ക് ഡ്യുവല്‍ ഹെഡ്‌ലാമ്പുകള്‍ മുന്‍വശത്ത് അവതരിപ്പിക്കുന്നു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ADV 350-ന്റെ വലിയ വിന്‍ഡ്ഷീല്‍ഡിന് 127 mm-ല്‍ കൂടുതല്‍ (5 ഇഞ്ച്) അഡ്ജസ്റ്റ്മെന്റ് റേഞ്ച് ഉണ്ട്, കൂടാതെ നാല് പ്രീ-സെറ്റ് പൊസിഷനുകളിലേക്ക് ലോക്ക് ചെയ്യാം. അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ റൈഡര്‍ക്ക് നക്കിള്‍ ഗാര്‍ഡുകളും നല്‍കുന്നു.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

സ്പ്ലിറ്റ് സീറ്റ് ഡിസൈനും ഇടുങ്ങിയ ടെയില്‍ വിഭാഗവുമാണ് ഹോണ്ട ADV-യുടെ സവിശേഷത. പില്യണ്‍ റൈഡര്‍ക്കായി സ്പ്ലിറ്റ് ഗ്രാബ് ഹാന്‍ഡിലുകളും വളരെ വ്യത്യസ്തമായി കാണപ്പെടുന്ന എല്‍ഇഡി ടെയില്‍ലൈറ്റും അഡ്വഞ്ചര്‍ സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

രണ്ട് ട്രിപ്പ് മീറ്ററുകള്‍, ഇന്ധന ഉപഭോഗ ഗേജ്, ടാക്കോമീറ്റര്‍, സ്പീഡോമീറ്റര്‍, ഹോണ്ടയുടെ സ്മാര്‍ട്ട് കീയുടെ സൂചകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഹോണ്ട ADV 350-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

സ്‌കൂട്ടറിന്റെ പ്രധാന ഇഗ്നിഷന്‍ സ്വിച്ച് നോബും സീറ്റ് ലോക്കും റൈഡറുടെ പോക്കറ്റിലായിരിക്കുമ്പോള്‍ തന്നെ നിയന്ത്രിക്കാന്‍ സ്മാര്‍ട്ട് കീയ്ക്ക് കഴിയും. രണ്ട് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓപ്ഷണല്‍ ടോപ്പ് ബോക്സും സ്മാര്‍ട്ട് കീക്ക് തുറക്കാനാകും.

അഡ്വഞ്ചര്‍ ശ്രേണിയില്‍ പുതിയ തുറുപ്പ്ചീട്ട്; ADV 350-യെ വെളിപ്പെടുത്തി Honda

ജാപ്പനീസ് മാര്‍ക്കില്‍ നിന്നുള്ള ഏറ്റവും പുതിയ അഡ്വഞ്ചര്‍ സ്‌കൂട്ടറാണ് ഹോണ്ട ADV 350. ദൈനംദിന റോഡുകളും ചില പരുക്കന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുമെന്ന് ഇത് വാഗ്ദാനം ചെയ്യുന്നു, അത് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സ്‌കൂട്ടറാക്കി മാറ്റും. എന്നിരുന്നാലും, ഈ അഡ്വഞ്ചര്‍ സ്‌കൂട്ടര്‍ ഹോണ്ട ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Honda revealed adv 350 scooter in eicma 2021 find here all details
Story first published: Thursday, November 25, 2021, 14:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X