2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾസ് & സ്കൂട്ടേർസ് ഇന്ത്യ (HMSI) MY 2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സ് 15.96 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് പുറത്തിറക്കിയിരുന്നു.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഇപ്പോൾ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ 2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ചിരിക്കുകയാണ്.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് പ്രീമിയം ബിഗ്-ബൈക്ക് ഡീലർഷിപ്പിൽ മുംബൈയിലെ ആദ്യത്തെ 2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്‌പോർട്‌സിന്റെ ഹാൻഡ്ഓവർ ചടങ്ങ് കമ്പനി നിർവ്വഹിച്ചു.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ലോകമെമ്പാടുമുള്ള അഡ്വഞ്ചർ പ്രേമികൾ ഏറ്റവുമധികം സ്നേഹിക്കുന്ന മോഡലാണ് ആഫ്രിക്ക ട്വിൻ. ഏറ്റവും കഢിനമായ ഭൂപ്രദേശങ്ങളെ കീഴടക്കാൻ വികസിപ്പിച്ച സാഹസിക യന്ത്രമായിട്ടാണ് ആഫ്രിക്ക ട്വിൻ ഉത്ഭവിച്ചത്.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

അടുത്തിടെ ഡാക്കർ റാലിയിൽ നേടിയ വിജയവും ഇതിന്റെ മാറ്റ് കൂട്ടുന്നു എന്ന് ഡെലിവറികളുടെ ആരംഭത്തെക്കുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയിൽസ് & മാർക്കറ്റിംഗ് ഡയറക്ടർ യാദവീന്ദർ സിംഗ് ഗുലേറിയ പറഞ്ഞു.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ടോപ്പ് ബോക്സ്, റിയർ കാരിയർ, റാലി സ്റ്റെപ്പ്, DCT പാഡിൽ ഷിഫ്റ്റർ, ഫോഗ് ലാമ്പ്, ഫോഗ് ലാമ്പ് ATT, വൈസർ, സൈഡ് പൈപ്പ് എന്നിവ ഉൾപ്പെടുന്ന ആഫ്രിക്ക ട്വിന്റെ രണ്ട് വകഭേദങ്ങൾക്കും യഥാർത്ഥ ഹോണ്ട ആക്‌സസറികളുടെ ഒരു ലിസ്റ്റ് തന്നെ ലഭ്യമാണ്.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

മുൻ മോഡലിൽ നിന്നുള്ള എല്ലാ സവിശേഷതകളും ഉപകരണങ്ങളും മെക്കാനിക്കലുകളും 2021 ഹോണ്ട ആഫ്രിക്ക ട്വിൻ മുന്നോട്ട് കൊണ്ടുപോകും.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വേരിയന്റുകൾക്കായി പുതിയ പെയിന്റ് സ്കീമുകൾ അവതരിപ്പിക്കുക എന്നതാണ് അഡ്വഞ്ചർ-ടൂററിന്റെ MY2021 പതിപ്പിലെ ഏക മാറ്റം.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

2021 ഹോണ്ട ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്ടിനെ ശക്തിപ്പെടുത്തുന്നത് 1084 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ്. മാനുവൽ അല്ലെങ്കിൽ DCT ട്രാൻസ്മിഷൻ ഓപ്ഷൻ ഉപയോഗിച്ച് ഇത് 98 bhp കരുത്തും 103 Nm torque ഉത്പാദിപ്പിക്കുന്നു.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

അർബൻ, ടൂർ, ഗ്രാവൽ, ഓഫ്-റോഡ്, മറ്റ് രണ്ട് കസ്റ്റമൈസ്ഡ് മോഡുകൾ എന്നിവ ഉൾപ്പെടെ ഒന്നിലധികം റൈഡിംഗ് മോഡുകൾ അഡ്വഞ്ചർ-ടൂററിൽ ലഭ്യമാണ്.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

2021 ഹോണ്ട ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കോർണറിംഗ് ലൈറ്റുകൾ, ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് ഗ്രിപ്പുകൾ, അഞ്ച് തരത്തിൽ ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ, ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നിവയ്ക്കൊപ്പം ഇരട്ട എൽഇഡി ഹെഡ്‌ലാമ്പുകളും തുടരുന്നു.

2021 ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ സ്പോർട്സിന്റെ ഡെലിവറികൾ ആരംഭിച്ച് ഹോണ്ട

ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുള്ള 6.5 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും 2021 ആഫ്രിക ട്വിൻ അവതരിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Honda Starts Deliveries Of 2021 Africa Twin Adventure Sports In India. Read in Malayalam.
Story first published: Tuesday, February 9, 2021, 20:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X