സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ഇന്ത്യയിൽ ബാറ്ററി പായ്ക്കുകൾ ലഭ്യമാക്കാനായി ഒരു പുതിയ സംരംഭം ആരംഭിച്ച് ഇരുചക്ര വാഹന രംഗത്തെ മുൻനിരക്കാരായ ഹോണ്ട.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ഹോണ്ട പവർ പാക്ക് എനർജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്ഥാപനം ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള വരാനിരിക്കുന്ന ഇരുചക്ര വാഹനങ്ങളിലെ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തമാണ് നിർവഹിക്കുക.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ഹോണ്ട പവർ പായ്ക്ക് എനർജി രജിസ്റ്റർ ചെയ്ത ഓഫീസ് ബെംഗളൂരുവിലാണ്. കിയോഷി ഇറ്റോയാണ് ഈ പുതിയ കമ്പനിയുടെ എംഡിയായി പ്രവർത്തിക്കുന്നത്. 135 കോടി രൂപ മുതൽ മുടക്കിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഹോണ്ട മോട്ടോർ ജപ്പാന് സബ്സിഡിയറിയിൽ 100 ശതമാനമാണ് ഓഹരിയുള്ളത്.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ഇലക്ട്രിക് വാഹനങ്ങളുടെ മൂന്ന് പ്രശ്‌നങ്ങൾ പരിഹരിച്ച് ഇലക്ട്രിക് മോഡലുകളുടെ (ഇവി) വികസനം ത്വരിതപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരിമിതമായ റേഞ്ച്, ദൈർഘ്യമേറിയ ചാർജിംഗ് സമയം, ബാറ്ററികളുടെ ഉയർന്ന വില. എന്നിരുന്നാലും, സബ്സിഡിയറിയുടെ സേവനങ്ങൾ ഇലക്ട്രിക് ഇരുചക്ര വാഹന സ്ഥലത്ത് മാത്രം പരിമിതപ്പെടുത്തില്ല എന്നതാണ് ശ്രദ്ധേയം.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

കർണാടകയിലെ ബെംഗളൂരുവിൽ 2022 ആദ്യ പകുതി മുതൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾക്കായി ബാറ്ററി ഷെയർ സർവീസ് ആരംഭിക്കാനും ഘട്ടം ഘട്ടമായി മറ്റ് ഇന്ത്യൻ നഗരങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഉപയോഗിച്ച ബാറ്ററികൾ പൂർണമായി ചാർജ്ജ് ചെയ്തവയുമായി കൈമാറ്റം ചെയ്യുന്നതിനായി വരിക്കാർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്ന അടുത്തുള്ള ബാറ്ററി-സ്വാപ്പിംഗ് സ്റ്റേഷനിൽ നിന്ന് ഈ സേവനങ്ങൾ ലഭ്യമാക്കാം.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട പുതിയ പോർട്ടബിൾ, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളെ 'ഹോണ്ട മൊബൈൽ പവർ പാക്ക് (MPP) e:' എന്ന് ബ്രാൻഡ് ചെയ്തിട്ടുണ്ട്. ഈ സേവനം ഉപയോഗിക്കുന്നതിലൂടെ സമയം ചെലവഴിക്കേണ്ടി വരില്ലെന്നതാണ് ഏറ്റവും ഗുണകരവും ആകർഷകവുമായ കാര്യം. ഈ ബാറ്ററികൾ ഹോണ്ട ഇന്ത്യയിൽ നിർമിക്കുമെന്നതാണ് മറ്റൊരു മികവായി എടുത്തു പറയാവുന്ന കാര്യം.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ബ്രാൻഡിന്റെ ബെൻലി ഇ ഇലക്ട്രിക് സ്‌കൂട്ടറിനും കരുത്ത് പകരുന്ന അതേ ബാറ്ററി പായ്ക്കാണിത്. ഈ വർഷം ജൂണിൽ പൂനെയ്ക്ക് സമീപം പരീക്ഷണയോട്ടവും ഈ സ്കൂട്ടർ നടത്തിയിരുന്നു. ദൈനംദിന പിക്കപ്പ്, ഡെലിവറി സേവനങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ് ഈ ഇലക്ട്രിക് സ്കൂട്ടർ. അടുത്ത വർഷം ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ബെൻലി ഇലക്‌ട്രിക് സ്കൂട്ടർ 2019-ൽ നടന്ന 46-ാമത് ടോക്കിയോ മോട്ടോർ ഷോയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. രണ്ട് 48V, 20.8Ah ലിഥിയം അയൺ ബാറ്ററികൾ അടങ്ങുന്ന ഹോണ്ടയുടെ MPP-യിൽ നിന്ന് ഊർജ്ജം ലഭിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് സ്കൂട്ടറിന് തുടിപ്പേകുന്നത്.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ബെൻലി e I, ബെൻലി e I പ്രോ, ബെൻലി e II, ബെൻലി e II പ്രോ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തുന്നത്. വ്യത്യസ്ത മോട്ടോർ സ്പെസിഫിക്കേഷനുകളോടെയാണ് ഈ മോഡലുകൾ വാഗ്‌ദാനം ചെയ്യുന്നത്.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

ബെൻലി e I, ബെൻലി I പ്രോ എന്നിവയിൽ 2.8 kW (3.8 bhp) ഇലക്ട്രിക് മോട്ടോറും 13 Nm ടോർഖ് ഔട്ട്പുട്ട് നൽകുന്നു. മറുവശത്ത് ബെൻലി e II, ബെൻലി II പ്രോ എന്നിവ 4.2 kW (5.7 bhp) ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് 15 Nm പീക്ക് ടോർഖ് ആണ് വികസിപ്പിക്കുന്നത്.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

പെർഫോമൻസിനെ സംബന്ധിച്ചിടത്തോളം ബെൻലി e I, I പ്രോ എന്നിവയ്‌ക്കായി ഒരു ഫ്ലാറ്റ് റോഡിൽ 30 കിലോമീറ്റർ വേഗതയാണ് ഹോണ്ട അവകാശപ്പെടുന്നത്. ഈ രണ്ട് വകഭേദങ്ങളും ഒറ്റ ചാർജിൽ 87 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടുതൽ പ്രീമിയം പതിപ്പായ ബെൻലി e II, II പ്രോ എന്നിവയ്ക്ക് ഒരു ഫ്ലാറ്റ് റോഡിൽ 60 കിലോമീറ്ററാണ് ഉയർന്ന വേഗത.

സ്വാപ്പബിൾ ബാറ്ററി ഇന്ത്യയിൽ നിർമിക്കാൻ ഹോണ്ട, ബെൻലി ഇലക്‌ട്രിക് സ്‌കൂട്ടറും അവതരിപ്പിച്ചേക്കും

അതേസമയം ഒറ്റ ചാർജിൽ റേഞ്ച് 43 കിലോമീറ്റർ ആയി കുറയും. ബെൻലി e I, ബെൻലി I Pro എന്നിവയ്‌ക്ക് പരമാവധി 30 കിലോഗ്രാം ഭാരം ഉപയോഗിച്ച് 12 ഡിഗ്രി ചരിവ് വരെ മലകയറ്റം സാധ്യമാണ്. ബെൻലി e II, ബെൻലി II പ്രോ എന്നിവയ്‌ക്ക് 60 കിലോഗ്രാം ഭാരമുള്ള കാർഗോ ലോഡ് ഉപയോഗിച്ച് അതേ ചായ്‌വ് മറികടക്കാൻ കഴിയും. ഉയർന്ന വേരിയന്റുകൾ റിവേഴ്സ് അസിസ്റ്റ് ഫീച്ചറോടുകൂടിയാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
English summary
Honda swappable battery to be made in india brand also planning to launch benly e electric scooter
Story first published: Friday, December 3, 2021, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X