ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

നടന്നുകൊണ്ടിരിക്കുന്ന 2021 ഇന്ത്യ ബൈക്ക് വീക്കില്‍, ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഹോണ്ട. അതേസമയം, ജാപ്പനീസ് നിര്‍മാതാവ് ഇതുവരെ നേക്കഡ് ബൈക്കിന്റെ വില പ്രഖ്യാപിച്ചിട്ടില്ല, എന്നാല്‍ ജനുവരി 2022-ഓടെ വില്‍പ്പനയ്ക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

യൂറോ 5/ബിഎസ് VI രൂപത്തിലുള്ള ബൈക്കിന്റെ ആദ്യ പൊതുരൂപമാണിത്, കൂടാതെ ഒരു കൂട്ടം നവീകരങ്ങളും ബൈക്കിന് ലഭിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഹോണ്ട CB300R-ന് കരുത്ത് പകരുന്നത് പുതിയ ബിഎസ് VI നവീകരണത്തോടെയുള്ള 286 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ്.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

എന്നാല്‍ ബിഎസ് VI ആവര്‍ത്തനത്തിന്റെ പ്രകടന കണക്കുകള്‍ ഹോണ്ട ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നു, എന്നാല്‍ ഇപ്പോള്‍ ഒരു സ്ലിപ്പര്‍ ക്ലച്ച് ലഭിക്കുന്നു.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

അതേസമയം ബിഎസ് IV പതിപ്പിലെ എഞ്ചിന്‍ കണക്കുകള്‍ പരിശോധിച്ചാല്‍, ബൈക്കിന് 8,000 rpm-ല്‍ 30.4 bhp കരുത്തും 6,500 rpm-ല്‍ 27.4 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്. അതേസമയം മറ്റെല്ലാ വശങ്ങളിലും മോട്ടോര്‍സൈക്കിള്‍ മാറ്റമില്ലാതെ തുടരുന്നു.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

CB300R-ന്റെ രൂപകല്‍പ്പനയില്‍ ഹോണ്ട കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ക്ക് അതേ ഹോണ്ട CB1000R-ല്‍ നിന്നുള്ള നിയോ-റെട്രോ ലുക്ക് ലഭിക്കും. അതിന്റെ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ് മുതല്‍ കൊത്തുപണികളുള്ള ഇന്ധന ടാങ്ക് വരെയും സ്റ്റബി ടെയില്‍ സെക്ഷനും മുമ്പത്തെ മോഡലിന് സമാനമാണ്.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

എന്നിരുന്നാലും, ടാങ്ക് എക്സ്റ്റന്‍ഷനുകള്‍ ഇപ്പോള്‍ ഡാര്‍ക്ക് തീമില്‍ പൂര്‍ത്തിയായിരിക്കുന്നു, കൂടാതെ USD ഫോര്‍ക്കുകള്‍ ഇപ്പോള്‍ ഗോള്‍ഡ് നിറത്തിലാണ് നല്‍കിയിരിക്കുന്നത്.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

ഹോണ്ട CB300R -ന് 41 mm ഷോവ USD ഫോര്‍ക്കിലേക്ക് സസ്‌പെന്‍ഡ് ചെയ്ത അതേ ട്രെല്ലിസ് ഫ്രെയിമും പിന്നില്‍ ഒരു ലിങ്ക്-ടൈപ്പ് മോണോഷോക്കും ഉപയോഗിക്കുന്നത് തുടരുന്നു. 296 mm /220 mm ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം പോലും പഴയ മോഡലില്‍ നിന്ന് അതേപടി തുടരുകയും ചെയ്യുന്നു.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

CKD റൂട്ട് വഴിയാണ് ഹോണ്ട ബൈക്ക് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന വിലയാണ് ബൈക്കിന് നല്‍കേണ്ടി വരുന്നത്. ഇതിന്റെ ബിഎസ് IV പതിപ്പിന് 2.40 ലക്ഷം രൂപയോളമായിരുന്നു എക്‌സ്‌ഷോറൂം വില.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

അടുത്ത മാസം ലോഞ്ച് നടക്കാനിരിക്കെ, പുതിയ മോട്ടോര്‍സൈക്കിളിനും വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2.60 ലക്ഷം രൂപയോളം വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണ്ടയ്ക്ക് CB300R പ്രാദേശികമായി നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

പ്രീമിയം വിഭാഗത്തില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന നിലവിലുള്ള നിരവധി മോട്ടോര്‍സൈക്കിളുകളുടെ പ്രാദേശിക ഉല്‍പ്പാദനം ഹോണ്ട ആരംഭിക്കുമെന്ന് യാദ്വീന്ദര്‍ പറഞ്ഞിരുന്നു. 500 സിസിയില്‍ താഴെയുള്ള ഒരു ഉല്‍പ്പന്നം ഇതില്‍ ഉള്‍പ്പെടുന്നു. അക്കാലത്ത്, മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഒരേയൊരു ഉല്‍പ്പന്നം CB300R ആയിരുന്നു. ഇന്ന്, പ്രാദേശികമായി നിര്‍മ്മിക്കുന്ന CB350, CB350RS മോട്ടോര്‍സൈക്കിളുകള്‍ ഹോണ്ടയുടെ പക്കലുണ്ട്. മാത്രവുമല്ല ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

SIAM വില്‍പ്പന ഡാറ്റ പ്രകാരം CB300R, ബിഎസ് VI പതിപ്പിന്റെ ഡീലര്‍ ഡിസ്പാച്ചുകള്‍ ഇതിനകം ആരംഭിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഹോണ്ട ഇന്ത്യയിലുടനീളമുള്ള അവരുടെ ഡീലര്‍മാര്‍ക്ക് കുറച്ച് യൂണിറ്റുകള്‍ അയച്ചിരുന്നു.

ബിഎസ് VI നവീകരണങ്ങളോടെ CB300R-നെ അവതരിപ്പിച്ച് Honda; മാറ്റങ്ങളും നവീകരങ്ങളും ഇങ്ങനെ

പുതിയ CB300R പ്രാദേശികമായി നിര്‍മ്മിക്കുന്നത് പരിഗണിക്കുമ്പോള്‍, ഹോണ്ടയ്ക്ക് ഇപ്പോള്‍ ബൈക്ക് മത്സരാധിഷ്ഠിത വിലയില്‍ വാഗ്ദാനം ചെയ്യാനും സാധിക്കും. ബജാജ് ഡോമിനാര്‍, കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ RR310 എന്നിവയ്ക്ക് എതിരെയാകും ഇത് വിപണിയില്‍ മത്സരിക്കുക.

Most Read Articles

Malayalam
English summary
Honda unveiled new bs6 cb300r find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X