പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

ആഗോള വിപണിയിൽ പുതിയ NT1100 സ്‌പോർട്‌സ് ടൂറർ മോട്ടാർസൈക്കിളിനെ പരിചയപ്പെടുത്തി ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ജനപ്രിയമായ CRF1100L ആഫ്രിക്ക ട്വിന്നിന്റെ ഒരു റോഡ് അധിഷ്‌ഠിത ആവർത്തനമാണ് ഈ പുതിയ മോഡൽ എന്നതും ശ്രദ്ധേയമാണ്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

ശരിക്കും ഒരു അഡ്വഞ്ചർ ടൂററർ മോട്ടോർസൈക്കിൾ എന്ന പദവി അലങ്കരിക്കാൻ പ്രാപ്‌തമായാണ് പുതിയ NT1000 അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പ്രീമിയം ബൈക്കിന്റെ സ്‌റ്റൈലിംഗ് ഡിഎൻഎ ആഫ്രിക്ക ട്വിന്നുമായി പങ്കിടുന്നുവെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ വ്യക്തമായി മനസിലാക്കാം.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

വെല്ലുവിളി നിറഞ്ഞ ഓഫ് റോഡ് പാതകൾ കീഴടക്കാനാണ് ജാപ്പനീസ് ബ്രാൻഡ് CRF1100L വികസിപ്പിച്ചെടുത്തിരിക്കുന്നതെങ്കിൽ NT1100 രൂപകൽപ്പന ചെയ്തിരിക്കുന്നത് ദീർഘദൂര യാത്രകൾക്ക് വേണ്ടി തന്നെയാണ്. ഹോണ്ടയുടെ ആഗോള ലൈനപ്പിലെ 750 സിസി ടൂറിംഗ് ശ്രേണിയും മുൻനിര ഗോൾഡ് വിംഗും തമ്മിലുള്ള വിടവ് നികത്തുന്നതിനും പുതിയ സ്‌പോർട്‌സ് ടൂറർ മോട്ടാർസൈക്കിൾ സഹായിക്കും.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

നിലവിൽ യൂറോപ്യൻ വിപണികളിൽ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂവെങ്കിലും താമസിയാതെ തന്നെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അവതരിപ്പിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. മറ്റ് പല സമകാലിക സ്പോർട്സ് ടൂറർ ബൈക്കുകളേയും പോലെ തന്നെ NT1100 അതിന്റെ സ്റ്റൈലിംഗിൽ ഒരു ADV ബൈക്കിന്റെ ശൈലി സ്വീകരിച്ചിട്ടുണ്ട്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ട്വിൻ-ബീം എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും കനത്ത ഫെയർഡ് ഫ്രണ്ട് എൻഡുമാണ് മോഡലിലെ പ്രധാന ആകർഷണം. അതിനു മുകളിലായി അഞ്ച് തരത്തിൽ ക്രമീകരിക്കാവുന്ന ഒരു വലിയ വിൻഡ്‌സ്‌ക്രീനും മോട്ടോർസൈക്കിൾ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഇരുവശത്തുമുള്ള വിൻഡ് ഡിഫ്ലക്‌ടറുകളും കാറ്റിൽ നിന്നും കൂടുതൽ സംരക്ഷണം നൽകും.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, സിംഗിൾ സൈഡഡ് ട്വിൻ-ബാരൽ എക്‌സ്‌ഹോസ്റ്റ്, ലഗേജ് മൗണ്ടിംഗ് റാക്കിലേക്ക് നീളുന്ന സിംഗിൾ-പീസ് ഗ്രാബ് റെയിൽ, സ്റ്റാൻഡേർഡായി ലഭ്യമായ ഓരോ വശത്തും ഒരു പന്നിയർ ബോക്‌സ് എന്നിവയും പുതിയ ഹോണ്ട NT1100 സ്പോർട്‌സ് ടൂററിന്റെ മറ്റ് സ്റ്റൈലിംഗ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

മാറ്റ് ഇറിഡിയം ഗ്രേ മെറ്റാലിക്, പേൾ ഗ്ലെയർ വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്. NT1100 ഒരു സ്റ്റീൽ, സെമി-ഡബിൾ ക്രാഡിൽ ഫ്രെയിം, ബോൾട്ട്-ഓൺ അലുമിനിയം സബ്ഫ്രെയിം എന്നിവ ഉൾക്കൊള്ളുന്ന ഒരു ചാസിയിലാണ് നിർമിച്ചിരിക്കുന്നത്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

എന്നിരുന്നാലും ആഫ്രിക്ക ട്വിന്നുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടറ്റത്തും 150 mm കുറവുള്ള ട്രാവൽ വാഗ്ദാനം ചെയ്യുന്ന സസ്പെൻഷൻ സജ്ജീകരണത്തിൽ ഹോണ്ട ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവശത്ത് ഷോവയിൽ നിന്നുള്ള 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഷോവ മോണോഷോക്കുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

കൂടാതെ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ വീലുകൾക്ക് പകരം 17 ഇഞ്ച് ഫ്രണ്ട്, റിയർ വീലുകളിലാണ് NT1100 ഒരുക്കിയിരിക്കുന്നത്. ഇത് കൂടുതൽ സുഖപ്രദമായ റൈഡിംഗ് എർഗണോമിക്സ് പ്രദാനം ചെയ്യുന്നതിനായി സാഡിൽ ഉയരം 820 മില്ലീമീറ്റർ താഴ്ത്തി.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

മുന്നിൽ റേഡിയലി മൗണ്ട് ചെയ്ത കാലിപ്പറുകളുള്ള 310 mm ഇരട്ട ഡിസ്കുകളും പിന്നിൽ ഒറ്റ 256 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. ഇവയ്‌ക്കൊപ്പം ഡ്യുവൽ-ചാനൽ എബിഎസും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

ഫീച്ചറുകളുടെ കാര്യത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന 6.5 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് NT1100 പ്രീമിയം ടൂറർ ബൈക്കിൽ ഹോണ്ട നൽകിയിരിക്കുന്നത്. വീലി കൺട്രോൾ, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ (HSTC), അർബൻ, റെയിൻ, ടൂർ എന്നിങ്ങനെ മൂന്ന് ഡിഫോൾട്ട് റൈഡിംഗ് മോഡുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന രണ്ട് റൈഡിംഗ് മോഡുകൾ എന്നിങ്ങനെയുള്ള നിരവധി റൈഡർ എയ്ഡുകളും മോട്ടോർസൈക്കിളിലുണ്ട്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

പരിചിതമായ 1,084 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ NT1100 മോഡലിന് തുടിപ്പേകുന്നത്. ഈ യൂണിറ്റ് 7,250 rpm-ൽ 101 bhp കരുത്തും 6,250 rpm-ൽ 104 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

എഞ്ചിന് ഒരേ 10.1: 1 കംപ്രഷൻ അനുപാതവും 270 ° ഘട്ടം ഘട്ടമായുള്ള ക്രാങ്ക്ഷാഫ്റ്റും ലഭിക്കുന്നു. പക്ഷേ ഹൈവേ ക്രൂയിസിംഗിന് അനുയോജ്യമായ രീതിയിൽ വായു ഉപഭോഗം അൽപം പരിഷ്ക്കരിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

NT1100A, NT1100D എന്നീ രണ്ട് വേരിയന്റുകളിലാണ് ഹോണ്ട NT1100 നിരത്തിലെത്തിക്കുന്നത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിലാണ് A പതിപ്പ് ലഭ്യമാകുന്നതെങ്കിൽ D ആവർത്തനത്തിൽ ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഒരുക്കിയിരിക്കുന്നത്.

പുതിയ NT1100 അഡ്വഞ്ചർ സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിനെ അവതരിപ്പിച്ച് Honda

സ്പോർട്‌സ് ടൂറർ മോട്ടോർസൈക്കിൾ അടുത്ത വർഷം തുടക്കത്തിൽ യൂറോപ്പിലുടനീളം വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇന്ത്യയിൽ ആരംഭിക്കുന്ന കാര്യം ഇതുവരെ ഹോണ്ട വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
English summary
Honda unveiled the all new nt1100 sports tourer motorcycle
Story first published: Saturday, October 23, 2021, 9:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X