കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആൾട്ടിറ്റ്യൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

കഴിഞ്ഞ വര്‍ഷമാണ് നിര്‍മാതാക്കളായ ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വിപണി ലക്ഷ്യമിട്ട് ഹൈനസ് CB350 മോഡലിനെ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ ഈ വര്‍ഷം ഇന്ത്യയില്‍ CB350 RS മോഡലും കമ്പനി അവതരിപ്പിച്ചു, ഇത് ഹൈനസ് അടിസ്ഥാനമാക്കിയുള്ള ഒരു സ്‌ക്രാംബ്ലറാണ്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഈ രണ്ട് ബൈക്കുകള്‍ക്കും മിഡ് കപ്പാസിറ്റി മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ മാന്യമായ ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞുവെന്ന് വേണം പറയാന്‍. അവയുടെ റെട്രോ-പ്രചോദിത രൂപകല്‍പ്പനയ്ക്കും പഞ്ച് പ്രകടനവുമാണ് മോട്ടോര്‍സൈക്കിളുകളെ വിപണിയില്‍ ജനപ്രീയമാക്കിയതും.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഇപ്പോഴിതാ, മോഡലുകളുടെ പ്രകടനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നിര്‍മ്മാതാവ് CB350 ശ്രേണിക്കായി ഒരു ECU അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. ഇതുപോലുള്ള മിഡ് കപ്പാസിറ്റി മോട്ടോര്‍സൈക്കിളുകള്‍, ലഡാക്ക്, മസൂറി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീര്‍ഘദൂര ടൂറുകളുടെ ഒരു ജനപ്രിയ ചോയിസാണ്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഉയര്‍ന്ന ഉയരങ്ങളിലെ നേരിയ അന്തരീക്ഷം കാരണം, മോട്ടോര്‍സൈക്കിളുകളുടെ പ്രകടനം ഗണ്യമായി കുറയുന്നു, ഇത് പ്രശ്നമുണ്ടാക്കാമെന്ന വിലയിരുത്തലില്‍ നിന്നാണ് പുതിയ നവീകരണം കൊണ്ടുവന്നിരിക്കുന്നത്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ECU അപ്ഡേറ്റ് സൗജന്യമാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ ഹോണ്ടയുടെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ക്യാമ്പെയ്നിന് കീഴില്‍, ഡീലര്‍ഷിപ്പില്‍ എത്തുന്ന ഏതൊരു ഉപഭോക്താവിനും ഏകദേശം 15 മിനിറ്റിനുള്ളില്‍ ഇത് ചെയ്ത് തരുമെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഇന്‍സ്റ്റാളേഷനായി ഉടമകള്‍ അവരുടെ അടുത്തുള്ള ബിഗ്വിംഗ് സേവന കേന്ദ്രം സന്ദര്‍ശിക്കേണ്ടതുണ്ട്. ഈ അപ്ഡേറ്റിന്റെ ഭാഗമായി മോട്ടോര്‍സൈക്കിളുകളില്‍ ഭൗതികമായ മറ്റ് മാറ്റങ്ങളൊന്നും വരുത്തില്ല.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഹോണ്ട ഹൈനസ് CB350, CB350 RS എന്നിവയ്ക്ക് കരുത്തേകുന്നത് 348.36 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഇത് 21.07 bhp പീക്ക് പവറും 30 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഈ യൂണിറ്റ് 5-സ്പീഡ് സീക്വന്‍ഷ്യല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്തിരിക്കുന്നു. ഒരു സ്ലിപ്പര്‍ & അസിസ്റ്റ് ക്ലച്ച് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോളും (ട്രാക്ഷന്‍ കണ്‍ട്രോള്‍) ബൈക്കില്‍ ലഭ്യമാണ്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഹൈനസിന്റെ ടോപ്പ്-സ്‌പെക് വേരിയന്റിന് ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും വോയ്സ് കണ്‍ട്രോളുകളും ലഭിക്കുന്നു. ഹൈനസ് റിലാക്സ്ഡ് റൈഡിംഗ് പോസ്ചര്‍ വാഗ്ദാനം ചെയ്യുമ്പോള്‍, ഫോര്‍വേഡ്-സെറ്റ് ഫൂട്ട്പെഗുകള്‍ക്കൊപ്പം, RS-ന് സ്പോര്‍ട്ടി റൈഡിംഗ് പോസ്ചര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തേതിന് അല്‍പ്പം താഴ്ന്ന ഹാന്‍ഡില്‍ബാറുകളും ഉണ്ട്. ചില കോസ്‌മെറ്റിക് വ്യത്യാസങ്ങളും ബൈക്കില്‍ പ്രകടമാണ്. പ്രധാനമായും RS-ല്‍ ക്രോമിന്റെ അഭാവം എടുത്ത് പറയേണ്ടത് തന്നെയാണ്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ഇരുവശത്തും വൃത്താകൃതിയിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്കൊപ്പം ക്ലാസിക് റെട്രോ ഡിസൈനുമായാണ് ഹോണ്ട ഹൈനസ് CB 350 വരുന്നത്. ക്രോം ഫിനിഷ്ഡ് ഘടകങ്ങള്‍ക്കൊപ്പം എല്ലാ കോണുകളില്‍ നിന്നും ലളിതവും വൃത്തിയുള്ളതുമായ രൂപകല്‍പ്പനയും മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍, എക്സ്ഹോസ്റ്റ്, എഞ്ചിന്‍ കവര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

15-ലിറ്റര്‍ ഫ്യുവല്‍ ടാങ്കാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. പൈതൃകപ്രചോദിതമായ 'HONDA' ലോഗോ രണ്ടറ്റത്തും കാണാന്‍ സാധിക്കും. ഒരു വലിയ സിംഗിള്‍ പീസ് സീറ്റും ഇതിലുണ്ട്, ഇത് റൈഡര്‍ക്കും പില്യണും വളരെ സൗകര്യപ്രദമാണ്. വൃത്താകൃതിയിലുള്ള വിങ്കറുകളോട് കൂടിയ എല്‍ഇഡി ടെയില്‍ലൈറ്റുകളും പിന്‍ഭാഗത്ത് കമ്പനി അവതരിപ്പിക്കുന്നുണ്ട്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബറുകളും സജ്ജീകരിച്ചിരിക്കുന്നു. ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് മുന്നില്‍ 310 mm ഡിസ്‌കും പിന്നില്‍ 240 mm ഡിസ്‌കും, സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍ ചാനല്‍ എബിഎസ് പിന്തുണയും ലഭിക്കും.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

ചെറിയ ഡിസ്‌പ്ലേയുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മോട്ടോര്‍സൈക്കിളിലെ മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഈ ഡിസ്പ്ലേ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെയാണ് വരുന്നത്, കൂടാതെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മെസേജ്, കോള്‍ അലേര്‍ട്ടുകള്‍, വോയ്സ് കണ്‍ട്രോള്‍ ടെക്നുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അധിക ഫംഗ്ഷനുകള്‍ അവതരിപ്പിക്കുന്നുണ്ട്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

അതേസമയം മറുവശത്ത് ഹൈനസ് CB350 RS പതിപ്പിലേക്ക് വന്നാല്‍ എഞ്ചിന്‍ സമാനമാണെങ്കിലും കുറച്ച് കോസ്‌മെറ്റിക് മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. 'RS' എന്നത് റോഡ് സെയിലിംഗിനെ സൂചിപ്പിക്കുന്നു, ദീര്‍ഘദൂര യാത്രകളില്‍ റൈഡര്‍ക്കും പില്യണും ഒപ്റ്റിമല്‍ സുഖം പ്രദാനം ചെയ്യുന്നതിനാണ് ബൈക്ക് വികസിപ്പിച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു. ഹോണ്ട ഹൈനസ് CB350-ന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, RS നിര്‍മ്മിച്ചിരിക്കുന്നത്.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, ഹോണ്ട ഹൈനസ് CB350 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ് - DLX, DLX പ്രോ. ഇതില്‍ DLX വേരിയന്റിന് 1.94 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റായ DLX പ്രോ പതിപ്പിന് 1.99 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

കുന്നും മലയും ഇനി നിസാരം! CB350 മോഡലുകളുടെ ആള്‍ട്ടിറ്റിയൂഡ് പ്രകടനത്തിനായി ECU അപ്ഡേറ്റുമായി Honda

CB350 RS-ന്റെ വില പരിശോധിച്ചാല്‍ മോണോടോണ്‍ കളര്‍ വേരിയന്റുകള്‍ക്ക് 1.89 ലക്ഷം രൂപയും, ഡ്യുവല്‍-ടോണ്‍ കളര്‍ വേരിയന്റുകള്‍ക്ക് 1.95 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Honda updated h ness cb350 and cb350 rs models find here what is the new changes
Story first published: Monday, November 15, 2021, 10:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X