ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

ഹോണ്ട ഇന്ത്യയില്‍ നിര്‍മ്മിച്ച CB350 RS ജാപ്പനീസ് വിപണിയിലും വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. GB350 എന്ന പേരിലാകും ഈ മോഡല്‍ ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

2021 ജൂലൈ 15-നകം ബൈക്ക് ജാപ്പനീസ് ഷോറൂമിലെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. സ്റ്റാന്‍ഡേര്‍ഡ് ഹോണ്ട GB350, GB350 S എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് ലഭ്യമാകും.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

ഉയര്‍ന്ന സ്പെക്ക് S ട്രിമിന് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകുമ്പോള്‍, സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് പുതിയ കളര്‍ ഓപ്ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നില്ല. കൂടാതെ, ഇന്ത്യ-സ്‌പെക്ക് CB350 RS മോഡല്‍ പോലെ പ്രീമിയം സവിശേഷതകളും ഇതിന് ലഭിക്കും.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

ജാപ്പനീസ്-സ്‌പെക്ക് ട്രിമ്മുകള്‍ക്ക് ഒരേ 349 സിസി എയര്‍-കൂള്‍ഡ്, ലോംഗ്-സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. ഈ യൂണിറ്റ് 5,500 rpm-ല്‍ 20.8 bhp പരമാവധി കരുത്തും 3,000 rpm-ല്‍ 30 Nm torque ഉം സൃഷ്ടിക്കും.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

ഇന്ത്യ-സ്‌പെക്ക് മോഡല്‍ പോലെ, ട്രാക്ഷന്‍-കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഒരു രൂപമായ ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സുരക്ഷാ സവിശേഷതയോടെ GB350 കിറ്റ് ചെയ്യും.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

GB350, 130 mm പിന്‍ ടയറാണ് ഉള്ളതെങ്കില്‍ ഉയര്‍ന്ന സ്പെക്ക് GB350 S-ന് 150 mm ടയര്‍ ലഭിക്കും. S-ന് അല്പം വ്യത്യസ്തമായ സെറ്റ് ഫുട്‌പെഗുകളും താഴ്ന്ന ഹാന്‍ഡില്‍ബാറും ലഭിക്കുന്നതിനാല്‍ രണ്ട് ട്രിമ്മുകളും വ്യത്യസ്ത ഫുട്‌പെഗ് പൊസിഷനിംഗിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

ഇതിന് വ്യത്യസ്ത ഹെഡ്‌ലൈറ്റ് ബെസലും പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗും ലഭിക്കുന്നു, സ്റ്റാന്‍ഡേര്‍ഡ് GB350-ന് ഹാലോജന്‍ ലാമ്പുകളാണ് ലഭിക്കുന്നത്. ജപ്പാനിലെ ഹോണ്ട ഡ്രീം നെറ്റ്‌വര്‍ക്ക് വഴി GB350-ന്റെ രണ്ട് ട്രിമ്മുകളും കമ്പനി വിറ്റഴിക്കും.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ റിയര്‍ ഷോക്ക് അബ്സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഇടംപിടിക്കുന്നു. സുരക്ഷയ്ക്കായി കമ്പനി ഡ്യുവല്‍-ചാനല്‍ എബിഎസ്, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയും ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

ജപ്പാന് ശേഷം, ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ റെട്രോ ക്രൂയിസര്‍ മറ്റ് പ്രമുഖ മോട്ടോര്‍ സൈക്കിള്‍ വിപണികളിലേക്കും കയറ്റുമതി ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. എന്നാല്‍ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

ജന്മനാട്ടില്‍ വില്‍പ്പനയ്ക്ക് സജ്ജമായി CB350 RS; പേരിലും ഫീച്ചറിലും മാറ്റം വരുത്തി ഹോണ്ട

അതേസമയം, ഹോണ്ട രാജ്യത്ത് കൂടുതല്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ നഗരങ്ങളിലുടനീളം ബിഗ് വിംഗ് ഡീലര്‍ഷിപ്പുകളുടെ എണ്ണം തുടര്‍ച്ചയായി കമ്പനി വികസിപ്പിക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Honda Will Introduce Made in India CB350 RS In Japanese Market, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X