മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

ഇലക്‌ട്രിക് മൊബിലിറ്റി വിഭാഗത്തിലേക്ക് ഇ-പിലെൻ മോട്ടോർസൈക്കിൾ കൺസെപ്റ്റുമായി ചുവടുവെച്ച ഹസ്ഖ്‌വര്‍ണ ദേ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെയും ലോകവിപണിക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ്.

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

വെക്‌ടർ എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ കൺസെപ്റ്റ് പതിപ്പാണ്. "വ്യക്തിഗത നഗര ഗതാഗതത്തിന്റെ ഭാവി വർത്തമാനത്തിലേക്ക് കൊണ്ടുവരുന്ന പരിസ്ഥിതി സൗഹൃദ വാഗ്ദാനമാണിതെന്നാണ് ഹസ്ഖി അഭിപ്രായപ്പെടുന്നത്.

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

വെക്‌ടർ ഇവി സ്കൂട്ടറിന് 45 കിലോമീറ്റർ ടോപ്പ് സ്‌പീഡും പൂർണ ചാർജിൽ 95 കിലോമീറ്റർ വരെ സവാരി ശ്രേണിയും ഉണ്ട്. എന്നാൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സവിശേഷത സ്‌കൂട്ടറിൽ ഉണ്ടാകുമോ എന്നകാര്യം കമ്പനിഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ പുതിയ ഇലക്ട്രിക് സ്കൂട്ടർ ഹസ്‌‌ഖ്‌വർണയുടെ ഡിസൈൻ ഭാഷ്യത്തിൽ തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്. മുൻവശത്ത് വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎൽ ബോർഡറുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റാണ് ഇടംപിടിച്ചിരിക്കുന്നത്.

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്വീഡിഷ് ബ്രാൻഡായ ഹസ്‌‌ഖ്‌വർണ നിർമിച്ച ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറാണ് വെക്‌ടർ കൺസെപ്റ്റ് എന്നതും ശ്രദ്ധേയമാണ്. മതിയായ വീതിയും നീളവുമുള്ള സീറ്റുകളാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. മുന്നിലും പിന്നിലും സിംഗിൾ സ്പ്രിംഗ് സസ്പെൻഷനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

MOST READ: കൺസെപ്റ്റിനോട് നീതി പുലർത്തി യമഹ E01 ഇലക്ട്രിക് സ്കൂട്ടർ ഒരുങ്ങുന്നു

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

മുൻവശത്ത് ഒരു ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ് ഹസ്ഖി വാഗ്‌ദാനം ചെയ്യുന്നത്. അലോയ് വീലിന്റെ ഡിസൈനും ആകർഷകമാണ്. പ്രൊഡക്ഷൻ വെക്‌ടർ ഇലക്‌ട്രിക്കിന് 12 ഇഞ്ച് അലോയ് വീലുകളാകും ലഭിക്കുക.

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ബജാജ് ചേതക്കിനെ അടിസ്ഥാനമാക്കിയാണ് ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടർ നിർമിക്കുന്നതെന്ന് കെടിഎമ്മിന്റെയും ഹസ്‌‌ഖ്‌വർണയുടെയും ഉടമകളായ പിയറർ മൊബിലിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

അടുത്ത വർഷം പൂനെക്കടുത്തുള്ള ബജാജ് ഓട്ടോ പ്ലാന്റിൽ വെക്‌ടർ ഇലക്ട്രിക് സ്‌കൂട്ടർ ഉത്പാദനത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെടിഎം, ഹസ്‌‌ഖ്‌വർണ, ചേതക് ബ്രാൻഡുകളുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്ന പ്രക്രിയയിലാണ് ബജാജ് ഇപ്പോൾ. ആദ്യ ഘട്ടത്തിൽ നിർമാണം പ്രതിവർഷം 5 ലക്ഷം യൂണിറ്റായി ഉയർത്താനാണ് പദ്ധതി.

മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

ഹസ്‌‌ഖ്‌വർണ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം ആദ്യം യൂറോപ്പിലാകും നടക്കുക. അതിനുശേഷം ഇത് ഇന്ത്യയിൽ വിപണിയിലുമെത്തും. വില പ്രീമിയം ഭാഗത്തായിരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna Introduced The Electric Scooter Vektorr Concept. Read in Malayalam
Story first published: Friday, May 7, 2021, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X