Just In
- 10 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 12 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 12 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 13 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
2021 സ്വാർട്ട്പിലൻ 250 അവതരിപ്പിച്ച് ഹസ്ഖ്‌വര്‍ണ
ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 250 മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ 24,800 MYR -നാണ് പുറത്തിറക്കിയത്, ഇത് ഏകദേശം 4.53 ലക്ഷം രൂപയാണ്.
ഇന്ത്യയിൽ, സ്വാർട്ട്പൈലെൻ 250 -ക്ക് അടുത്തിടെ വിലവർധനവ് ലഭിച്ചിരുന്നു, ഇപ്പോൾ 1.89 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്.
248.8 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഈ മോട്ടോർസൈക്കിളിന്റെ ഹൃദയം. 9,000 rpm -ൽ 30 bhp പരമാവധി കരുത്തും 7,500 rpm -ൽ 24 Nm torque ഉം പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു ലിക്വിഡ്-കൂൾഡ് മോട്ടോറാണിത്. ട്രാൻസ്മിഷനായി, സ്ലിപ്പർ ക്ലച്ചിനൊപ്പം ആറ് സ്പീഡ് ഗിയർബോക്സ് നിർമ്മാതാക്കൾ ഒരുക്കുന്നു.
MOST READ: പുതുവര്‍ഷത്തില്‍ ഹോണ്ടയുടെ സമ്മാനം; മോഡലുകള്‍ക്ക് 2.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍
43 mm WP USD ഫ്രണ്ട് ഫോർക്കുകളും പിൻഭാഗത്ത് പ്രീലോഡ് ക്രമീകരണം വാഗ്ദാനം ചെയ്യുന്ന മോണോഷോക്ക് യൂണിറ്റും സ്വാർട്ട്‌പിലൻ 250 ഉൾക്കൊള്ളുന്നു.
ബ്രേക്കുകൾക്കായി, ഹസ്ഖ്‌വര്‍ണ മുന്നിൽ 300 mm റോട്ടറും പിന്നിൽ 230 mm റോട്ടറും ഉപയോഗിക്കുന്നു. ബൈബ്രെ ക്യാലിപ്പറുകളാണ് നിർമ്മാതാക്കൾ നൽകുന്നു.
MOST READ: ഹോണ്ട ഹൈനസ് CB350 മോഡലിന് വില വർധനവ്; വിൽപ്പനയെ ബാധിക്കുമോ?
സ്വാർട്ട്പിലൻ 250 ഒരു സ്‌ക്രാംബ്ലറാണ്, അതിനാൽ ഉയർന്ന റോഡ് ഓഫ് സ്റ്റൈൽ ഹാൻഡിൽബാർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിന് കൂടുതൽ ശാന്തമായ റൈഡിംഗ് പൊസിഷനാണ് ലഭിക്കുന്നത്. കൂടാതെ 9.5 ലിറ്റർ ഇന്ധന ടാങ്കിൽ ഒരു ലഗേജ് റാക്കും ഹസ്ഖ്‌വര്‍ണ ചേർത്തിട്ടുണ്ട്.
മറ്റ് ചില പ്രധാന സവിശേഷതകളിൽ പൂർണ്ണ എൽഇഡി-ലൈറ്റിംഗ്, പൂർണ്ണ-ഡിജിറ്റൽ ഇൻസ്ട്രുമന്റ് കൺസോൾ, ഭാരം കുറഞ്ഞതും ശക്തവുമായി സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം എന്നിവ ഉൾപ്പെടുന്നു.
MOST READ: ആഢംബര ഇലക്ട്രിക് വാഹന വിഭാഗം ചാർജ് ചെയ്യാൻ ആദ്യ ജാഗ്വർ ഐ-പേസ് ഇന്ത്യയിലെത്തി
ഇന്ത്യയിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തുന്ന ഹസ്ഖ്‌വര്‍ണ വിറ്റ്‌പിലൻ 250 ഇതുവരെ മലേഷ്യയിൽ വിപണിയിലെത്തിയിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. സ്വാർട്ട്പിലൻ 250 മാത്രമേ ഇവിടെ അവതരിപ്പിച്ചിട്ടുള്ളൂ.
മറ്റ് അനുബന്ധ വാർത്തകളിൽ 2023 മുതൽ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ചകൻ പ്ലാന്റിൽ ബജാജ് ഓട്ടോ പ്രീമിയം കെടിഎം, ഹസ്ഖ്‌വര്‍ണ, ട്രയംഫ് മോട്ടോർസൈക്കിളുകൾ നിർമ്മിക്കും. പ്രാദേശിക വാഹന നിർമ്മാതാക്കൾ പുതിയ ഉൽപാദന കേന്ദ്രത്തിൽ 650 കോടി രൂപ നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു.