FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

ഏതാനും മാസങ്ങൾക്കുള്ളിൽ ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അമേരിക്കൻ ബ്രാൻഡായ ഇന്ത്യൻ മോട്ടോർസൈക്കിൾസ്. FTR S ചാമ്പ്യൻ പതിപ്പുമായാണ് കമ്പനി ഉടൻ വിപണിയിലേക്ക് എത്തുന്നത്.

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

ഈ മോട്ടോർസൈക്കിൾ FTR റാലി മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മികച്ച പെർഫോമൻസും കോസ്മെറ്റിക് മാറ്റങ്ങളും വരാനിരിക്കുന്ന ചാമ്പ്യൻ എഡിഷനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

ഇത് ബ്രാൻഡിന്റെ നിരയിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലുകളിൽ ഒന്നായി മാറും. വേറിട്ടുനിൽക്കുന്നതിനും കൂടുതൽ അഭിലഷണീയമാക്കുന്നതിനും ധാരാളം കാർബൺ ഫൈബർ വരാനിരിക്കുന്ന നേക്കഡ് റോഡ്സ്റ്ററിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്.

MOST READ: ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

ഫ്രെയിം എല്ലാം ചുവപ്പിലായിരിക്കും ഒരുങ്ങുക. അതിനാൽ ഈ ചാസി പെയിന്റിനൊപ്പം ചേരുന്നതിനായി ഒരു ബോഡി വർക്കും ചാമ്പ്യൻ എഡിഷനിൽ പ്രതീക്ഷിക്കാം. നിലവിലുള്ള FTR ശ്രേണിയിലെ FTR, FTR S, FTR R കാർബൺ, FTR റാലി പതിപ്പുകളിലേക്കായിരിക്കും ചാമ്പ്യൻ എഡിഷൻ ചേരുക.

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

പെർഫോമൻസിന്റെ കാര്യത്തിൽ FTR S വേരിയന്റിലുള്ള അതേ എഞ്ചിൻ തന്നെയാകും വരാനിരിക്കുന്ന ചാമ്പ്യനിലും ഇടംപിടിക്കുക. 1,203 സിസി V-ട്വിൻ ലിക്വിഡ്-കൂൾഡ് യൂണിറ്റ് 6,000 rpm-ൽ 123 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: കരോക്ക് എസ്‌യുവി പിൻമാറി, തിരികെ എത്തുമെന്ന പ്രതീക്ഷയിൽ വിപണി

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ ഫ്ലാറ്റ് ട്രാക്കർ മുൻവശത്ത് 19 ഇഞ്ച് വീലും പിന്നിൽ 18 ഇഞ്ച് വീലും ഉപയോഗിക്കും. മറ്റ് സവിശേഷതകളിൽ പൂർണമായും ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ സജ്ജീകരണം എന്നിവയും ബൈക്കിലുണ്ടാകും.

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

ബ്രെംബോ-സോഴ്‌സ്ഡ് കോളിപ്പറുകൾ, ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലീൻ സെൻസിറ്റീവ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, കോർണറിംഗ് എബിഎസ് തുടങ്ങിയ പ്രീമിയം സവിശേഷതകളും ചാമ്പ്യനിലും ഉണ്ടാകും.

MOST READ: വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

അടുത്ത കുറച്ച് മാസങ്ങളിൽ ഈ ബൈക്കിനെ അമേരിക്കൻ ഇരുചക്ര വാഹന നിർമാതാക്കൾ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഇത് ഇന്ത്യയിലേക്ക് വരാൻ സാധ്യതയില്ല എന്നത് ശ്രദ്ധേയമാണ്.

FTR S ചാമ്പ്യൻ ചാമ്പ്യൻ എഡിഷനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾസ് എത്തുന്നു

എന്നാൽ അടുത്തിടെ ഇന്ത്യൻ വിപണിക്കായുള്ള പുതിയ 2022 ചീഫ് ലൈനപ്പ് ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രഖ്യാപിച്ചിരുന്നു. 20.75 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയോടെയാണ് പരിഷ്ക്കരിച്ച ശ്രേണിയെ ബ്രാൻഡ് അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Indian Motorcycles Planning To Launch FTR S Champion Edition. Read in Malayalam
Story first published: Friday, March 19, 2021, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X