അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

ക്ലാസിക് ലെജന്റ് അതിന്റെ റെട്രോ-സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ജാവ 42-ന്റെ നവീകരത്തിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടം നിരത്തുകളില്‍ ഇപ്പോള്‍ സജീമാണ്.

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

ഏതാനും ആഴ്ചകള്‍ക്ക് മുന്നെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഫീച്ചറുകളും നവീകരണങ്ങളും വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

പരമ്പരാഗത വയര്‍-സ്പോക്ക് വീലുകള്‍ക്ക് പകരം പുതിയ ജോഡി ബ്ലാക്ക്-ഔട്ട് അലോയ് വീലുകളുള്ള എന്‍ട്രി ലെവല്‍ ജാവയെ പുതിയ സെറ്റ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയായിരുന്നു ബൈക്കിന്റെ പരീക്ഷണയോട്ടം.

MOST READ: ഹ്യുണ്ടായിയിൽ നിന്നും ഇനി എത്തുന്നത് ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവി; കാത്തിരിപ്പ് അധികം നീളില്ല

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

ട്യൂബ്‌ലെസ് ടയറുകളാകും പുതിയ പതിപ്പില്‍ ഇടംപിടിക്കുകയെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ ചിത്രങ്ങള്‍ വ്യക്തമാകുന്നതുപോലെ, മറ്റ് ചില കോസ്‌മെറ്റിക് മാറ്റങ്ങളും ബൈക്കില്‍ ഉണ്ട്.

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

എക്സ്ഹോസ്റ്റ് പൈപ്പ്, ഫ്രണ്ട്, റിയര്‍ സസ്പെന്‍ഷന്‍ സജ്ജീകരണം, ബ്ലാക്ക് ഹെഡ്‌ലാമ്പ് ബെസെല്‍, ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ഹൗസിംഗ് എന്നിവ പോലുള്ള ബ്ലാക്ക്-ഔട്ട് മെക്കാനിക്കല്‍ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

പരമ്പരാഗത ക്രോം സജ്ജീകരണത്തിനു പകരം എഞ്ചിന്‍, ഗിയര്‍ബോക്സ് എന്നിവ ബ്ലാക്ക് നിറത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓള്‍-ബ്ലാക്ക് തീം മുഴുവന്‍ റെട്രോ മോട്ടോര്‍സൈക്കിളിന് മനോഹരമായ ഒരു ആധുനിക ഭാവം നല്‍കുന്നു.

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

മറ്റ് ശ്രദ്ധേയമായ മാറ്റങ്ങളില്‍ പില്യന് സിംഗിള്‍ പീസ് ഗ്രാബ് റെയില്‍, സീറ്റിനായി ഒരു പുതിയ സ്റ്റിച്ചിംഗ് പാറ്റേണ്‍ എന്നിവ ഉള്‍പ്പെടുന്നു. മോഡലിന്റെ സീറ്റിംഗ് സൗകര്യത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ധാരാളം പരാതികള്‍ ഉള്ളതിനാല്‍ സീറ്റിന്റെ ഗുണനിലവാരം ഉയര്‍ത്താനും ജാവ ശ്രമിച്ചിട്ടുണ്ട്.

MOST READ: കൊവിഡ്-19 വാക്‌സിന്‍ ട്രക്ക്: ഭാരത് ബെന്‍സ് ബിസേഫ് എക്‌സ്പ്രസിന്റെ സവിശേഷതകള്‍ അറിയാം

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍, സീറ്റിന്റെ ആകൃതിയില്‍ മാറ്റം വരുത്താതെ സൂക്ഷിച്ചിരിക്കുന്നു. ഒരു ഹ്രസ്വ ഫ്‌ലൈസ്‌ക്രീനും ചേര്‍ത്തു, പക്ഷേ അത് ഒരു ആക്‌സസറി പാക്കേജിന്റെ ഭാഗമായിട്ടാകും അവതരിപ്പിക്കുക.

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

അടുത്ത ആഴ്ചയോടെ ഈ നവീകരിച്ച പതിപ്പിനെ കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗികമായൊരു സ്ഥിരീകരണം ജാവ നടത്തിയിട്ടില്ല.

MOST READ: നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്‌സ്‌വാഗൺ

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

കോസ്‌മെറ്റിക് മാറ്റങ്ങളും മറ്റ് ചില നവീകരണങ്ങളും ലഭിച്ചു എന്നതൊഴിച്ചാല്‍ എഞ്ചിനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. ബിഎസ് VI, 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ഇപ്പോഴും കരുത്ത് നല്‍കുന്നത്.

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

ഈ യൂണിറ്റ് 26.5 bhp കരുത്തും 27.05 Nm torque ഉം ആണ് നല്‍കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ സിംഗിള്‍-ചാനല്‍ എബിഎസ്, ഡ്യുവല്‍-ചാനല്‍ എബിഎസ് എന്നീ രണ്ട് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു.

അടിമുടി മാറ്റങ്ങളുമായി ജാവ 42 പരീക്ഷണയോട്ടം; ചിത്രങ്ങള്‍ കാണാം

സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. 1.65 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയാണ് നിലവിലെ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Source: Rushlane

Most Read Articles

Malayalam
English summary
Jawa Forty Two Spied Testing With New Features, Here Is Full Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X