ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

2018 അവസാനത്തോടെയാണ് ജാവ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുമെന്ന് ഇതിനോടകം തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

യുകെയിലെ കോവെന്‍ട്രിയില്‍ നിര്‍മാതാവിന് ഒരു പുതിയ ഡെവലപ്പ്‌മെന്റ് സെന്റര്‍ ഉണ്ടെന്ന് ജാവയുടെ സിഇഒ ആശിഷ് സിംഗ് ജോഷി വെളിപ്പെടുത്തി. BSA-ല്‍ ജോലി ചെയ്യുന്ന 12-15 ജീവനക്കാരുടെ ഒരു സംഘമുണ്ട്.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് സാങ്കേതികവിദ്യ നിലവില്‍ ഈ R & D സെന്ററില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജാവയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ 2022 പകുതിയോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

തങ്ങള്‍ കൊവെന്‍ട്രിയില്‍ ചെറിയ R & D സെന്റര്‍ സ്ഥാപിച്ചു, ഇപ്പോള്‍ തങ്ങളുടെ ഭാഗത്ത് നിന്ന് 12 മുതല്‍ 15 വരെ ആളുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആശിഷ് സിംഗ് പറഞ്ഞു. ഞങ്ങളെ സഹായിക്കുന്ന മറ്റ് നിരവധി പേരുണ്ട്. തങ്ങളുടെ ഒരു കൂട്ടായ്മയും കൂടാതെ അഞ്ച് പങ്കാളികളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ജാവ പ്രാദേശികവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇത് ഇന്ത്യന്‍ വിപണിയില്‍ പുതിയ മോട്ടോര്‍സൈക്കിളിന് മത്സരാധിഷ്ഠിത വില നിശ്ചയിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ ഒരു ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആണെന്ന് സൂചിപ്പിക്കുന്ന ചില ആധുനിക ടച്ചുകളും ബൈക്കില്‍ പ്രതീക്ഷിക്കാം.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ഉദാഹരണമായി പറഞ്ഞാല്‍, നെക്സോണുമായി വേര്‍തിരിച്ചറിയാന്‍ നെക്സോണ്‍ ഇവിയില്‍ ടാറ്റ ചെയ്യുന്നതുപോലെ മോട്ടോര്‍സൈക്കിളില്‍ നീല ആക്സന്റുകള്‍ ഉണ്ടാകാം. ഹെഡ്‌ലാമ്പ് എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പിനൊപ്പം ഒരു എല്‍ഇഡി യൂണിറ്റായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

സാധാരണയായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നിടത്ത് ബാറ്ററി സംഭരിക്കും. ചില ഇലക്ട്രോണിക്‌സ് സ്ഥാപിക്കുന്ന ഒരു വ്യാജ ഫ്യുവല്‍ ടാങ്കും ബൈക്കില്‍ ഉണ്ടാകും. ബാറ്ററി പാക്കിന്റെ ശേഷി ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 200 മുതല്‍ 250 കിലോമീറ്റര്‍ വരെ പരിധി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

സസ്‌പെന്‍ഷന്‍, ബ്രേക്കിംഗ് സിസ്റ്റം, ടയറുകള്‍ എന്നിവയുള്‍പ്പെടെ ഐസിഇ (ICE) യില്‍ പ്രവര്‍ത്തിക്കുന്ന ജാവ മോഡലുകളില്‍ നിന്ന് കടമെടുക്കുമെന്നാണ് സൂചന. ഡിസൈനും നിലവിലെ മോഡലുകള്‍ക്ക് സമാനമായിരിക്കും.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ജാവയുടെ പോര്‍ട്ട്ഫോളിയോയില്‍ നിലവില്‍ മൂന്ന് മോട്ടോര്‍സൈക്കിളുകളുണ്ട്. അത് അവരുടെ ഏറ്റവും താങ്ങാവുന്നതും റെട്രോ-ലുക്കിംഗ് മോട്ടോര്‍സൈക്കിളുകളെന്ന് വേണം പറയാന്‍. ജാവ ക്ലാസിക്കിനെ അടിസ്ഥാനമാക്കിയുള്ളതും എന്നാല്‍ കൂടുതല്‍ ആധുനികമായി കാണപ്പെടുന്നതുമാണ് ജാവ 42.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

293 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് രണ്ട് മോട്ടോര്‍സൈക്കിളുകളിലും പ്രവര്‍ത്തിക്കുന്നത്. 27.33 bhp കരുത്തും 27.02 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ഇതിന് കഴിയും. എഞ്ചിന്‍ 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1.78 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതേസമയം ഡ്യുവല്‍-ഡിസ്‌ക് വേരിയന്റിന് വില. 1.78 ലക്ഷം രൂപയാണ്. ജാവ 42 ന് വില സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1.69 ലക്ഷം രൂപയും ഡ്യുവല്‍-ഡിസ്‌ക് വേരിയന്റിന് വില 1.78 ലക്ഷം രൂപയുമാണ്. അടുത്തിടെ കമ്പനി ചില മെച്ചപ്പെടുത്തലുകളും കോസ്‌മെറ്റിക് മാറ്റങ്ങളുമായി 42 2.1 സമാരംഭിച്ചു. ഇതിന് 1.83 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

ജാവയുടെ ഇപ്പോഴത്തെ മുന്‍നിര മോഡലാണ് പേറാക്ക്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഒരേയൊരു വില കുറഞ്ഞ ബോബറാണ് ഇത്. 2.06 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വിപണിയിലെ എക്‌സ്‌ഷോറും വില.

ഇലക്ട്രിക് ബൈക്കുമായി ജാവ; എതിരാളി റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍

മറ്റ് ജാവകളില്‍ നിന്ന് ഉരുത്തിരിഞ്ഞ 334 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 30.64 bhp കരുത്തും 32.74 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

Source: ZigWheels

Most Read Articles

Malayalam
English summary
Jawa Planning Tp Launch Electric Motorcycle Soon In India, Rival Royal Enfield Electric Motorcycle. Read in Malayalam.
Story first published: Saturday, July 31, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X