RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളുകൾക്ക് പ്രിയംകൂടിവരികയാണിപ്പോൾ. താങ്ങാനാവുന്നതു മുതൽ പ്രീമിയം മോഡലുകൾ വരെ ചൂടപ്പംപോലെയാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. RVM 500 എന്നുവിളിക്കുന്ന അഡ്വഞ്ചർ മോട്ടോർസൈക്കിളിനെയാണ് ജാവ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

തെറ്റിധരിക്കേണ്ട, നമ്മുടെ ഇന്ത്യൻ വിപണിയിലെ അല്ല. ചെക്ക് റിപ്പബ്ലിക്കിലെ യഥാർഥ ബ്രാൻഡായ ജാവയും ഫിലിപ്പീൻസ് ആസ്ഥാനമായുള്ള മോട്ടോർസൈക്കിൾ നിർമാതാക്കളായ ബ്രിസ്റ്റോളും ചേർന്നാണ് പുതിയ മോട്ടോർസൈക്കിളിനെ പുറത്തിറക്കിയിരിക്കുന്നത്.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

ചരുക്കി പറഞ്ഞാൽ ബ്രിസ്റ്റോൾ വെൻടൂറി 500 മോഡലിന്റെ റീബാഡ്‌ജ് പതിപ്പാണ് പുതിയ ജാവ RVM 500 അഡ്വഞ്ചർ മോട്ടോർസൈക്കിൾ. ഒരു കൊക്കിന്റെ രൂപസാദൃശ്യമുള്ള ഡിസൈനാണ് ബൈക്കിന്റെ ഏറ്റവും വലിയ പ്രത്യേകത.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

എന്നിരുന്നാലും വലിയ ഫ്യുവൽ ടാങ്ക്, വിൻഡ്‌സ്‌ക്രീൻ, സ്പ്ലിറ്റ് സീറ്റുകൾ എന്നിവയുള്ള ഒരു സാധാരണ അഡ്വഞ്ചർ ബൈക്കിന്റെ സ്റ്റൈലിംഗിൽ തന്നെയാണ് ജാവ RVM 500 ഒരുങ്ങിയിരിക്കുന്നതും.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

ഒരു ക്രാഷ് ഗാർഡ്, സമ്പ് ഗാർഡ്, നക്കിൾ ഗാർഡ്സ് എന്നിവയും ഒരു ടെയിൽ റാക്ക് സ്റ്റാൻഡേർഡ് ഉപകരണങ്ങളുമാണ് മോട്ടോർസൈക്കിളിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബെനെല്ലി TRK 502, ബിഎംഡബ്ല്യു G310 GS എന്നിവയുടെ സംയോജനമാണെന്ന് ഡിസൈനെന്നും തോന്നിയേക്കാം.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

471 സിസി, പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ജാവ RVM 500 പതിപ്പിന് തുടിപ്പേകുക. ഇത് 8,500 rpm-ൽ 47 bhp കരുത്തും 6,500 rpm-ൽ 43 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. സ്പോക്ക് വീലുകളാണ് ബൈക്കിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

18 ഇഞ്ച് ഫ്രണ്ട്, 16 ഇഞ്ച് റിയർ, ഡ്യുവൽ-സ്‌പോർട്ട് ടയറുകളുള്ള വീലുകൾ മെറ്റ്‌സെലറിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. സസ്‌പെൻഷനായി മുൻവശത്ത് അപ്-സൈഡ് ഡൗൺ ഫോർക്കും പിന്നിൽ ഒരു മോണോഷോക്കുമാണ് വാഗ്‌ദാനം ചെയ്യുന്നത്.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് ഇരട്ട ഡിസ്കുകളും പിൻവശത്ത് സിംഗിൾ ഡിസ്കും ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ജാവ അഡ്വഞ്ചർ ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് എന്നിവ സ്റ്റാൻഡേർഡായി ഉൾപ്പെടുന്നു.

RVM 500 അഡ്വഞ്ചർ ടൂറർ മോഡലുമായി ചെക്ക് റിപ്പബ്ലിക്കൻ ജാവ

ജാവ RVM 500 അഡ്വഞ്ചർ പതിപ്പിന് ഇന്ത്യയിൽ വിൽക്കുന്ന മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജാവ മോട്ടോർസൈക്കിളുകളുമായി യാതൊരു ബന്ധവുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പകരം ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള യഥാർഥ ജാവയുടെ ബ്രാൻഡിന് കീഴിലാണ് ഇത് വിൽപ്പനയ്ക്ക് എത്തുന്നത്.

Most Read Articles

Malayalam
English summary
Jawa RVM 500 Adventure-Tourer Motorcycle Makes Debuts. Read in Malayalam
Story first published: Friday, July 30, 2021, 17:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X