നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

ജോയ് ഇ-ബൈക്ക് ബ്രാൻഡിന് കീഴിൽ ഹറികെയ്ൻ, തണ്ടർബോൾട്ട്, സ്കൈലൈൻ, ബീസ്റ്റ് എന്നിങ്ങനെ നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ

അവതരിപ്പിച്ച് വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

അടിസ്ഥാന സ്കൈലൈൻ മോഡലിന് 2.29 ലക്ഷം രൂപ മുതൽ വിലകൾ ആരംഭിക്കുമ്പോൾ ഹറികെയ്ൻ, തണ്ടർബോൾട്ട് എന്നിവയ്ക്ക് 2.33 ലക്ഷം വീതം മുടക്കേണ്ടി വരും. അതേസമയം ബീസ്റ്റ് ലൈനിന്റെ മുകളിൽ 2.42 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

ഹറികെയ്ൻ, ബീസ്റ്റ് മോഡലുകൾ നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ പതിപ്പുകളാണ്. എന്നാൽ തണ്ടർബോൾട്ടും സ്കൈലൈനും ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിളുകളാണ്. ഈ വർഷം ആദ്യം ബൈക്കുകളുടെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടിരുന്നു.

MOST READ: സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

കമ്പനിയുടെ വഡോദരയിലെ പുതിയ നിർമാണ കേന്ദ്രത്തിന്റെ ഉദ്ഘാടന ദിനത്തിലാണ് ബൈക്കുകളെ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലുകൾക്ക് പുറമെ ജോയ് ഇ-ബൈക്കിന് പ്രധാനമായും നാല് മോഡലുകളായിരുന്നു വിപണയിൽ ഉണ്ടായിരുന്നത്.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

അതിൽ ഇ-മോൺസ്റ്റർ എന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ, വുൾഫ്, ഗ്ലോബ്, ജനറൽ നെക്സ്റ്റ് നാനു എന്നീ മൂന്ന് ഇ-സ്‌കൂട്ടറുകളും ഉൾപ്പെടുന്നു. ഇ-സ്കൂട്ടർ ഓഫറുകൾക്ക് ലൈസൻസോ രജിസ്ട്രേഷനോ ആവശ്യമില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സുമായുള്ള ബന്ധം രണ്ടാഴ്ച മുമ്പ് ബ്രാൻഡ് തങ്ങളുടെ പ്രീമിയർ സ്പോൺസർമാരിൽ ഒരാളായി പ്രഖ്യാപിച്ചിരുന്നു.

MOST READ: ഉയർന്ന ഡിമാൻഡ്; ചെന്നൈ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി നിസാൻ

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

സ്കൈലൈൻ, തണ്ടർബോൾട്ട്, ബീസ്റ്റ്

എൻട്രി ലെവൽ സ്കൈലൈൻ മോഡലിന് DC ബ്രഷ്‌ലെസ് ഹബ് മോട്ടോറാണ് ഹൃദയം. 72Ah ലിഥിയം അയോണിൽ നിന്ന് 5 kW കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കാൻ ഇത് പ്രാപ്‌തമാണ്. പരമാവധി 90 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

ഒരൊറ്റ ചാർജിൽ പരമാവധി 110 കിലോമീറ്റർ ശ്രേണിയാണ് ജോയ് ഇലക്ട്രിക് വാഗ്‌ദാനം ചെയ്യുന്നത്. ഹാർഡ്‌വെയർ കോൺഫിഗറേഷനുകളുടെ കാര്യത്തിൽ ഇ-മോട്ടോർസൈക്കിളിന് ടെലിസ്‌കോപ്പിക് ഫോർക്കുകൾ ഉള്ള ഒരു ഹൈഡ്രോളിക് സസ്‌പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മോണോ ഷോക്കും ലഭിക്കുന്നു.

MOST READ: ഓരോ 2 സെക്കന്‍ഡിലും ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍; ടീസര്‍ വീഡിയോയുമായി ഓല ഇലക്ട്രിക്

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

മുന്നിലുള്ള ഡ്യുവൽ ഡിസ്കുകളും പിന്നിൽ ഒരൊറ്റ ഡിസ്കും ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നു. തണ്ടർബോൾട്ട്, നേക്കഡ് മോഡലായ ബീസ്റ്റ് എന്നിവയിലും സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

എന്നാൽ എല്ലാ മോഡലുകളും അവയുടെ സവിശേഷമായ സ്റ്റൈലിംഗ് ഘടകങ്ങളും കളർ ഓപ്ഷനുകളുമായാണ് വരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഒമ്പത് മണിക്കൂറിനുള്ളിൽ 0-100 ശതമാനം ബാറ്ററി ചാർജ് ചെയ്യാൻ കഴിവുള്ള 10 ആമ്പ് സ്മാർട്ട് ചാർജറാണ് മൂന്ന് മോട്ടോർസൈക്കിളുകളും വാഗ്ദാനം ചെയ്യുന്നത്.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

ഹറികെയ്ൻ

54Ah-ന്റെ കുറഞ്ഞ ശേഷി റേറ്റിംഗ് ലഭിക്കുന്ന ബാറ്ററി സവിശേഷതകളോടെയാണ് ഹറികെയ്ൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് ശ്രേണിയെയും ചാർജിംഗ് സമയത്തിനെയും ബാധിക്കുന്നു.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

ഇലക്ട്രിക് നേക്കഡ് സ്ട്രീറ്റ് റേസർ ഒരൊറ്റ ചാർജിൽ 75 കിലോമീറ്റർ ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 0-100 ശതമാനം ചാർജ് കൈവരിക്കാൻ ബാറ്ററി എടുക്കുന്ന സമയം ഏഴു മണിക്കൂറാണ്. ഹാർഡ്‌വെയറും മറ്റ് കോൺഫിഗറേഷനുകളും മറ്റ് മോഡലുകൾക്ക് സമാനമാണ്.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

സവിശേഷതകളെ സംബന്ധിച്ചിടത്തോളം ഈ ശ്രേണിയിലെ എല്ലാ ബൈക്കുകളിലും ഏറ്റവും പുതിയ ഇവി സാങ്കേതികവിദ്യയും ശക്തമായ IoT സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടുത്തായാണ് വിപണനം ചെയ്യുന്നത്.

നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്

ഓവർ-വോൾട്ടേജ്, താപനില, ഷോർട്ട് സർക്യൂട്ട് പരിരക്ഷണം എന്നിവയുള്ള സ്മാർട്ട് ചാർജറിൽ കുറഞ്ഞ വൈദ്യുതിയും കുറഞ്ഞ സമയവും ഉപയോഗിച്ച് ബൈക്കുകൾ അവയുടെ മുഴുവൻ ശേഷിക്കും ചാർജ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

Most Read Articles

Malayalam
English summary
Joy E-Bike Launched Four New High-Speed Electric Motorcycles. Read in Malayalam
Story first published: Tuesday, April 20, 2021, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X