ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

ജോയ് ഇലക്ട്രിക്കിന്റെ സ്കൂട്ടർ, മോട്ടോർസൈക്കിൾ മോഡലുകൾക്ക് ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചർ സമ്മാനിച്ച് വാർഡ്‌വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡ്. ജോയ് ഇ-കണക്റ്റ് എന്നറിയപ്പെടുന്ന ക്ലൗഡ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷനാണിത്.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

പുതിയ സവിശേഷതയുടെ കൂട്ടിച്ചേർക്കലോടെ ജോയ് ഇലക്ട്രിക് മോഡലുകളുടെ മൊത്തത്തിലുള്ള റൈഡിംഗ് അനുഭവം വർധിപ്പിക്കാൻ കമ്പനിക്ക് സാധിക്കും.ബ്രാൻഡിന്റെ എല്ലാ ഇ-ബൈക്ക് ഉൽപ്പന്ന ശ്രേണിയിലും ഈ സംവിധാനം കമ്പനി വാഗ്‌ദാനം ചെയ്യുമെന്നതും ശ്രദ്ധേയമാണ്.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

കൂടാതെ iOS, ആൻഡ്രോയിഡ് എന്നിവയിൽ ജോയ് ഇ-കണക്റ്റ് അനായാസം ഡൗൺലോഡു ചെയ്യാനും കഴിയും. സുരക്ഷയും സുഗമമായ റൈഡിംഗ് അനുഭവവും ഉറപ്പാക്കുന്ന ഈ സംവിധാനം മെച്ചപ്പെട്ട കണക്റ്റ‌ഡ് ഫീച്ചറുകളാണ് ഒരുക്കുന്നത്.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

ജോയ് ഇ-കണക്റ്റ് മൊബൈൽ വഴി വാഹനങ്ങൾ റിമോട്ട് സ്റ്റാർട്ട്-ഓഫ് ചെയ്യൽ, നാവിഗേഷൻ, ബാറ്ററി ശതമാനം, ജിയോ ഫെൻസ് അലേർട്ടുകൾ, വാഹനത്തിന്റെ ബാറ്ററി ബാക്കപ്പ്, ശ്രേണി എന്നീ സംവിധാനങ്ങളെല്ലാം ആക്‌സസ് ചെയ്യാനാകും.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

ഡാഷ്‌ബോർഡ് ഒറ്റ സ്‌ക്രീനിൽ ട്രിപ്പ് അനലിറ്റിക്‌സുമായി ബന്ധപ്പെട്ട വിശദാംശങ്ങളാകും പ്രദർശിപ്പിക്കുക. എന്നാൽ ആകെ സഞ്ചരിച്ച ദൂരം, യാത്രയുടെ ദൈർഘ്യം, ജിയോലൊക്കേഷൻ സ്റ്റാറ്റസ്, ഓവർ സ്പീഡിംഗ് എന്നിവയും അതിലേറെയും സംബന്ധിച്ച വിവരങ്ങളും ഇതിൽ പരിശോധിക്കാനാകും.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

ഓരോ വ്യക്തിക്കും അവരുടെ റൈഡിംഗ് അനുഭവം വർധിപ്പിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന സവിശേഷതകളും ഓഫറുകളും ജോയ് ഇ-കണക്റ്റ് സംയോജിപ്പിക്കും. ഉപയോക്തൃ ആപ്പ് നിങ്ങളുടെ ഉപകരണവുമായി ബന്ധിപ്പിക്കുകയും തത്സമയം റൈഡിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നു.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

പരിസ്ഥിതി സംരക്ഷണ വിവരങ്ങളും ഡിസ്‌പ്ലെയിലുണ്ടെന്നത് ആപ്പിനെ സവിശേഷമാക്കുന്ന കാര്യമാണ്. സംരക്ഷിച്ച മരങ്ങളുടെ എണ്ണം, കാര്‍ബണ്‍ പുറം തള്ളലിന്റെ അളവ്, ഓരോ യാത്രയിലും ഇന്ധന ചെലവ് ലാഭിച്ചത് എന്നിവയെല്ലാം ഉപഭോക്താവിന് അറിയാം.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

പുതിയതായി വരുന്ന ജോയ് ഇ-ബൈക്ക് മോഡുകൾക്കെല്ലാം ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചർ ഇന്‍ബില്‍റ്റായി സംയോജിപ്പിച്ചിരിക്കും. എന്നാൽ നിലവിലെ ഉമസ്ഥർക്ക് ഇ-കണക്റ്റ് ആപ്പ് പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വാഹനം പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യാനും അവസരം ഒരുക്കിയിട്ടുണ്ട്.

ജോയ് ഇലക്‌ട്രിക് മോഡലുകൾക്ക് ഇനി ഇന്റർനെറ്റ് കണക്റ്റ‌ഡ് ഫീച്ചറും

നിലവിൽ രാജ്യത്ത് ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ജനപ്രീതിയാർജിച്ച് വരികയാണ്. ദിനംപ്രതി ഉയർന്നു വരുന്ന പെട്രോൾ വില തന്നെയാണ് ഇതിന്റെ പിന്നിലെ പ്രാഥമിക കാരണം. കൂടാതെ ഇലക്ട്രിക് മോഡലുകളുടെ കുറഞ്ഞ ചെലവും ആളുകളെ അതിലേക്ക് ആകർഷിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Joy Electric Introduced Internet Connected Features. Read in Malayalam
Story first published: Friday, July 30, 2021, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X