പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

രണ്ട് അതിവേഗ ഇലക്ട്രിക് ബൈക്കുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കബീര മൊബിലിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. KM 3000, KM 4000 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

ഹൈ-സ്പീഡ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് രണ്ട് മോഡലുകളും എത്തുക. പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് ബൈക്കുകളുടെ നിര്‍മ്മാണമെന്നും കമ്പനി അറിയിച്ചിരുന്നു.

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ അടുത്തപ്പോള്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ KM 4000 മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗോവയില്‍ പരീക്ഷണയോട്ടം നടത്തിയത് പ്രോട്ടോടൈപ്പ് മോഡലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്‍; കാരണം ഇതാണ്

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

ചിത്രങ്ങളില്‍ കാണുന്നതുപോലെ മോട്ടോര്‍സൈക്കിന്റെ പകുതി ഭാഗവും മറച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ബൈക്കില്‍ ഏതെങ്കിലും ബാഡ്ജിംഗ് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും, ടെസ്റ്റ് റൈഡര്‍ കബീര മൊബിലിറ്റിയുടെ ലോഗോയുഉള്ള ടി-ഷര്‍ട്ട് ധരിച്ചിരിക്കുന്നത് കാണാം.

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

ലോഞ്ച് പ്രഖ്യാപനമനുസരിച്ച്, ഈ രണ്ട് ബൈക്കുകളും ആകര്‍ഷകമായ എയറോഡൈനാമിക് പ്രൊഫൈലുകളുള്ള ഡിസൈനുകളില്‍ തികച്ചും ആധുനികമാണ്. രണ്ട് ബൈക്കുകളിലും ഫയര്‍ പ്രൂഫ് ബാറ്ററി, പാര്‍ക്ക് അസിസ്റ്റ് എന്നിവയും അതിലേറെയും മികച്ച സവിശേഷതകള്‍ ലഭ്യമാക്കും.

MOST READ: ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

റോഡ് സൈഡ് അസിസ്റ്റന്‍സ് (RSA), ഫാസ്റ്റ് ചാര്‍ജിംഗ്, കോമ്പി ബ്രേക്കുകള്‍ എന്നിവയും കബീര മോഡലുകളില്‍ വാഗ്ദാനം ചെയ്യും. ഇരു മോട്ടോര്‍സൈക്കിളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വളരെ വിരളമാണ്.

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

ഈ രണ്ട് ഇലക്ട്രിക് ബൈക്കുകളും ഒരു ഡെല്‍റ്റഇവി BLDC മോട്ടോര്‍ നല്‍കും, ഇത് ഒറ്റ ചാര്‍ജില്‍ പരമാവധി 150 കിലോമീറ്റര്‍ പരിധി വരെ ഉപഭോക്താക്കള്‍ക്ക് നല്‍കും. പരമാവധി വേഗത 120 കിലോമീറ്ററായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

മുന്നിലെ ടയറുകള്‍ക്ക് ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്നുവെന്ന് പരീക്ഷണ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍ സൈക്കിളില്‍ ഇതുവരെ കാണാനില്ലാത്ത ഫീച്ചറാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

ഇതിന് ഡിജിറ്റല്‍ കണ്‍സോളും മുന്‍വശത്ത് അപ്പ്‌ഡൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും ലഭിക്കുന്നു. പിന്‍ സസ്‌പെന്‍ഷന്‍ ഒരു മോണോഷോക്കായിരിക്കുമെന്നും സൂചനയുണ്ട്. അടുത്ത മാസം പുറത്തിറങ്ങുമ്പോള്‍ ബൈക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: മന്ത്രി വാഹനങ്ങളും നിയമപരിധിയിൽ തന്നെ; സൺ ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി MVD

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീര മൊബിലിറ്റി ഒരു ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ്. നിലവില്‍ ഇന്ത്യയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകളാണ് ബ്രാന്‍ഡിനുള്ളത്.

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

2020-ല്‍ ഓട്ടോ എക്‌സ്‌പോയുടെ അവസാന പതിപ്പില്‍ കമ്പനി ആറ് വ്യത്യസ്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കി, അതിലൊന്ന് വ്യത്യസ്ത കഴിവുള്ള റൈഡറുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം

ഈ സ്‌കൂട്ടറുകളെല്ലാം എക്‌സിക്യൂട്ടീവുകളുടെയും കോളേജ് വിദ്യാര്‍ത്ഥികളുടെയും അവസാന മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Source: Rushlane

Most Read Articles

Malayalam
English summary
Kabira KM 4000 Electric Motorcycle Spied Testing, Launching Next Month In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X