ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് പരിഷ്‌കരിച്ച് 2021 നിഞ്ച 300-നെ ഇന്ത്യന്‍ വിപണിയില്‍ കവസാക്കി അവതരിപ്പിക്കുന്നത്. 3.18 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

ബിഎസ് IV പതിപ്പിനെക്കാള്‍ ഏകദേശം 20,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. കവസാക്കി സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിയില്‍ ഇന്നും ഏറെ ആവശ്യക്കാര്‍ ഉള്ളൊരു മോഡലാണ് നിഞ്ച 300.

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

എന്തായാലും അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോഡലിനെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. പുതിയ നിഞ്ചയ്ക്ക് എഞ്ചിന്‍ നവീകരണം ലഭിച്ചു എന്നതൊഴിച്ചാല്‍ ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

MOST READ: താങ്ങാനാവുന്ന വിലയിൽ പനോരമിക് സൺറൂഫുമായി എത്തുന്ന കാറുകൾ

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ബിഎസ് VI പതിപ്പ് പഴയ ബിഎസ് IV മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. നിഞ്ച 300-ന്റെ മുന്‍ പതിപ്പിന്റെ മിക്ക ഡിസൈന്‍ ഘടകങ്ങളും അടുത്തിടെ പുറത്തിറക്കിയ ബൈക്കിന്റെ ആവര്‍ത്തനത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

ഇതില്‍ ഇരട്ട-പോഡ് ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ഒരു മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, ആക്രമണാത്മക സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, മഫ്‌ലറില്‍ ഒരു ക്രോം ഹീറ്റ് ഷീല്‍ഡ്, ഫെയറിംഗിലെ അപ്ഹെപ്റ്റ് എക്സ്ഹോസ്റ്റ്, ഫ്രണ്ട് ബ്ലിങ്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

MOST READ: വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

നിഞ്ച 300-ലെ വലിയ വെന്റിലേഷനുകള്‍ ബ്രാന്‍ഡിന്റെ മുന്‍നിര ZX-14R-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഇതിന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു, അത് മോട്ടോര്‍സൈക്കിളിന് പുതിയ ആകര്‍ഷണം നല്‍കുന്നു.

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

പുതിയ നിഞ്ച 300 അതിന്റെ മുന്‍ഗാമിയോട് സമാനമായി ട്യൂബ് ഡയമണ്ട് സ്റ്റീല്‍ ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് മുന്നില്‍ 37 മില്ലീമീറ്റര്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും, പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്‌പെന്‍ഷനും ലഭിക്കുന്നു.

MOST READ: കണ്‍വേര്‍ട്ടിബിള്‍ ഹാര്‍ഡ്-ടോപ്പെന്ന് സൂചന; പുതുതലമുറ ഥാറില്‍ പരീക്ഷണയോട്ടം തുടര്‍ന്ന് മഹീന്ദ്ര

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

മുന്നിലും പിന്നിലും 290 mm, 220 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളാണ് സുരക്ഷ നിര്‍വഹിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസും നല്‍കുന്നു. പഴയ പതിപ്പിന് സമാനമായി ഇത് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നിലനിര്‍ത്തുന്നു.

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

2021 കവസാക്കി നിഞ്ച 300 കരുത്ത് സൃഷ്ടിക്കുന്നത് അതേ 296 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ്. ഇപ്പോള്‍ ഏറ്റവും പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ഇത് പാലിക്കുന്നു.

MOST READ: കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ

ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന്‍ 11,000 rpm-ല്‍ 38 bhp കരുത്തും 10,000 rpm-ല്‍ 26.1 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആയി സ്ലിപ്പ് അസിസ്റ്റ് ക്ലച്ചും പിന്തുണയ്ക്കുന്നു.

ബിഎസ് VI നിഞ്ച് 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ

179 കിലോഗ്രാം ഭാരമുള്ള മോട്ടോര്‍സൈക്കിളിന് 17 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുണ്ട്. അധികം വൈകാതെ തന്നെ വെര്‍സിസ് X300 കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. ഇതേ എഞ്ചിന്‍ ഓപ്ഷന്‍ തന്നെയാകും വെര്‍സിസ് X300-നും ലഭിക്കുക. ഇത് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാവിന്റെ അടുത്ത വലിയ അവതരണങ്ങളില്‍ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Image Courtesy: Vinod Nareshan

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki 2021 Ninja 300 Started To Arrive Dealership, Find Here New Update, Features, Design Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X