Just In
- 1 hr ago
കൊവിഡ്-19 രണ്ടാം തരംഗം; വീണ്ടും ഭീതിയോടെ വീക്ഷിച്ച് വാഹന വ്യവസായം
- 1 hr ago
പൾസർ NS125 മോഡലുമായി ബജാജ് വിപണിയിൽ, വില 93,690 രൂപ
- 2 hrs ago
നാല് പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് മോട്ടോർസൈക്കിളുകളുമായി ജോയ് ഇ-ബൈക്ക്
- 2 hrs ago
കുഷാഖ്, ടൈഗൂണ്‍ മോഡലുകളില്‍ ഒരുങ്ങുന്നത് പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
Don't Miss
- Sports
IPL 2021: പ്രകടനത്തിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാകില്ല, പക്ഷെ...; വിമര്‍ശകരോട് ധോണി
- Movies
ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട്; വിവാഹമോചന വാർത്തകളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി
- News
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- Lifestyle
മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ
- Travel
ഹൈറേഞ്ചില്‍ കറങ്ങാന്‍ പുത്തന്‍ സൈറ്റ്സീയിങ് സര്‍വ്വീസുമായി കെഎസ്ആര്‍ടിസി
- Finance
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പൊന്ന് വാങ്ങണോ വില്‍ക്കണോ?
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ് VI നിഞ്ച 300 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് കവസാക്കി; വീഡിയോ
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് പരിഷ്കരിച്ച് 2021 നിഞ്ച 300-നെ ഇന്ത്യന്‍ വിപണിയില്‍ കവസാക്കി അവതരിപ്പിക്കുന്നത്. 3.18 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്സ്ഷോറൂം വില.

ബിഎസ് IV പതിപ്പിനെക്കാള്‍ ഏകദേശം 20,000 രൂപയുടെ വര്‍ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. കവസാക്കി സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിയില്‍ ഇന്നും ഏറെ ആവശ്യക്കാര്‍ ഉള്ളൊരു മോഡലാണ് നിഞ്ച 300.

എന്തായാലും അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോഡലിനെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. പുതിയ നിഞ്ചയ്ക്ക് എഞ്ചിന് നവീകരണം ലഭിച്ചു എന്നതൊഴിച്ചാല്‍ ചെറിയ കോസ്മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.
MOST READ: താങ്ങാനാവുന്ന വിലയിൽ പനോരമിക് സൺറൂഫുമായി എത്തുന്ന കാറുകൾ

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ബിഎസ് VI പതിപ്പ് പഴയ ബിഎസ് IV മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. നിഞ്ച 300-ന്റെ മുന്‍ പതിപ്പിന്റെ മിക്ക ഡിസൈന്‍ ഘടകങ്ങളും അടുത്തിടെ പുറത്തിറക്കിയ ബൈക്കിന്റെ ആവര്‍ത്തനത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.

ഇതില്‍ ഇരട്ട-പോഡ് ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, ഒരു മസ്കുലര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈല്‍ സീറ്റുകള്‍, ആക്രമണാത്മക സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, മഫ്ലറില്‍ ഒരു ക്രോം ഹീറ്റ് ഷീല്‍ഡ്, ഫെയറിംഗിലെ അപ്ഹെപ്റ്റ് എക്സ്ഹോസ്റ്റ്, ഫ്രണ്ട് ബ്ലിങ്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
MOST READ: വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

നിഞ്ച 300-ലെ വലിയ വെന്റിലേഷനുകള്‍ ബ്രാന്‍ഡിന്റെ മുന്‍നിര ZX-14R-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഇതിന് മൂന്ന് പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു, അത് മോട്ടോര്‍സൈക്കിളിന് പുതിയ ആകര്‍ഷണം നല്കുന്നു.

പുതിയ നിഞ്ച 300 അതിന്റെ മുന്‍ഗാമിയോട് സമാനമായി ട്യൂബ് ഡയമണ്ട് സ്റ്റീല്‍ ഫ്രെയിമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് മുന്നില്‍ 37 മില്ലീമീറ്റര്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും, പിന്നില്‍ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോ ഷോക്ക് സസ്പെന്‍ഷനും ലഭിക്കുന്നു.

മുന്നിലും പിന്നിലും 290 mm, 220 mm പെറ്റല്‍ ഡിസ്ക് ബ്രേക്കുകളാണ് സുരക്ഷ നിര്‍വഹിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി ഡ്യുവല്‍-ചാനല്‍ എബിഎസും നല്കുന്നു. പഴയ പതിപ്പിന് സമാനമായി ഇത് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ നിലനിര്‍ത്തുന്നു.

2021 കവസാക്കി നിഞ്ച 300 കരുത്ത് സൃഷ്ടിക്കുന്നത് അതേ 296 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ്. ഇപ്പോള്‍ ഏറ്റവും പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ ഇത് പാലിക്കുന്നു.
MOST READ: കുഷാഖിനെ മാർച്ച് 18-ന് ഇന്ത്യയിൽ അവതരിപ്പിക്കും, സ്ഥിരീകരിച്ച് സ്കോഡ
ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എഞ്ചിന് 11,000 rpm-ല്‍ 38 bhp കരുത്തും 10,000 rpm-ല്‍ 26.1 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് ആയി സ്ലിപ്പ് അസിസ്റ്റ് ക്ലച്ചും പിന്തുണയ്ക്കുന്നു.

179 കിലോഗ്രാം ഭാരമുള്ള മോട്ടോര്‍സൈക്കിളിന് 17 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയുണ്ട്. അധികം വൈകാതെ തന്നെ വെര്‍സിസ് X300 കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും. ഇതേ എഞ്ചിന് ഓപ്ഷന് തന്നെയാകും വെര്‍സിസ് X300-നും ലഭിക്കുക. ഇത് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാവിന്റെ അടുത്ത വലിയ അവതരണങ്ങളില്‍ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Image Courtesy: Vinod Nareshan