ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

ജാപ്പനീസ് സൂപ്പർ ബൈക്ക് നിർമാതാക്കളായ കവസാക്കിയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലുകളിൽ ഒന്നാണ് വെർസിസ് 650. അടുത്തിടെ വില വർധനവ് നടപ്പിലാക്കിയ ബ്രാൻഡ് ഏപ്രിൽ മാസത്തിൽ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിനായി ഒരു കിടിലൻ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

വെർസിസ് ശ്രേണിയിലെ മോട്ടോർസൈക്കിളുകളിലെ എൻട്രി ലെവൽ മോഡലാണ് ഈ 650 പതിപ്പ്. കവസാക്കി ഇന്ത്യ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുത്തിയ വില വർധനവിന് ശേഷം കുഞ്ഞൻ വെർസിസിനെ 7.08 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

എന്നാൽ പുതിയ കവസാക്കി വെർസിസ് 650 വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് 30,000 രൂപ ലാഭിക്കാം. 2021 ഏപ്രിൽ ഒന്നു മുതൽ 2021 ഏപ്രിൽ 30 വരെ മാത്രമാണ് ഈ ഓഫർ സാധുതയുള്ളൂവെന്നത് ശ്രദ്ധേയമാണ്.

MOST READ: നെക്സോണില്‍ നിന്നും ടച്ച്സ്‌ക്രീന്‍ ബട്ടണുകള്‍ നീക്കംചെയ്ത് ടാറ്റ; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

649 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് കവസാക്കി വെർസിസ് 650 അഡ്വഞ്ചർ ടൂററിന് തുടിപ്പേകുന്നത്. ഇത് 8,500 rpm-ൽ പരമാവധി 66 bhp കരുത്തും 7,000 rpm-ൽ 61 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

ഈ പാരലൽ-ട്വിൻ എഞ്ചിനിൽ ഒരു DOHC സജ്ജീകരണവും 8 വാൽവുകളുമാണ് കവസാക്കി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത് ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

MOST READ: ട്രൈഡന്റ് 660 ഇന്ത്യയില്‍ എത്തിച്ച് ട്രയംഫ്; അവതരണം ഏപ്രില്‍ 6-ന്

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

സവിശേഷതകളുടെ കാര്യത്തിൽ കവസാക്കി വെർസിസ് 650 17-ഇഞ്ച് അലോയ് വീലുകൾ, ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ, വൈഡ് ഹാൻഡിൽബാർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

ജാപ്പനീസ് ബ്രാൻഡിന്റെ മറ്റുള്ള ബിഎസ്-VI ബൈക്കുകൾക്ക് സമാനമായി പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ വെർസിസ് 650 മോഡലിനും ലഭിക്കുന്നില്ല. ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന റൈഡോളജി ആപ്ലിക്കേഷനും ഈ പ്രീമിയം ബൈക്കിലില്ല എന്നത് നിരാശപ്പെടുത്തിയേക്കാം.

MOST READ: 2021 ബെന്റേഗ, ന്യൂ ഫ്ലൈയിംഗ് സ്പര്‍ മോഡലുകള്‍ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ച് ബെന്റ്‌ലി

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

ക്രമീകരിക്കാവുന്ന പ്രീലോഡും റീബൗണ്ടും ഉള്ള മുൻവശത്ത് ഒരു ജോഡി 41 mm യുഎസ്ഡി ഫോർക്കുകളും പ്രീലോഡ് അഡ്ജസ്റ്റ്ബിലിറ്റിയുള്ള പിൻഭാഗത്ത് ഒരു ഓഫ്സെറ്റ് ലേഡൗൺ മോണോഷോക്കും സസ്പെൻഷൻ സിസ്റ്റത്തിൽ അടങ്ങിയിരിക്കുന്നു.

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

മുന്നിൽ 300 mm റോട്ടറുകളും പിന്നിൽ 250 mm റോട്ടറും ബ്രേക്കിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നു. 218 കിലോഗ്രാം ഭാരം വരുന്ന മോട്ടോർസൈക്കിളിന് 21 ലിറ്റർ ഫ്യുവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്.

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

ഇന്ത്യൻ വിപണിയിൽ കാവസാക്കിയുടെ എൻട്രി ലെവൽ വെർസിസിന് ബെനലിയുടെ TNT 600 GT എന്ന ഒറ്റയൊരു എതിരാളി മാത്രമാണുള്ളത്. ഉയർന്നുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താനാണ് കമ്പനി അടുത്തിടെ തങ്ങളുടെ ബൈക്കുകളുടെ വിലകൾ പുതുക്കിയത്.

ഇപ്പോൾ വാങ്ങിയാൽ 30,000 രൂപ ലാഭിക്കാം, പുതിയ വെർസിസ് 650 അഡ്വഞ്ചർ ടൂററിന് ഓഫറുമായി കവസാക്കി

എന്നാൽ പുതുതായി പുറത്തിറക്കിയ നിഞ്ച 300, നിഞ്ച ZX-10R തുടങ്ങിയ മോഡലുകൾക്ക് വില വർധനവ് ബാധകമല്ല എന്ന കാര്യം സ്വീകാര്യമാണ്. എന്നാൽ വരും മാസങ്ങളിൽ ഈ രണ്ട് സ്പോർട്‌സ് ബൈക്കുകൾക്ക് വില പുതുക്കിയേക്കാനും സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Announced New Discount Offer For Versys 650 Adventure Touring Motorcycle. Read in Malayalam
Story first published: Monday, April 5, 2021, 11:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X