Just In
- 35 min ago
കുട്ടി കുറ്റത്തിന് ചൂരൽ കഷായത്തിന് പകരം സൈക്കിൾ സമ്മാനിച്ച് പൊലീസ്
- 47 min ago
ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ
- 1 hr ago
CT100, പ്ലാറ്റിന ശ്രേണികളില്‍ വില വര്‍ധനവുമായി ബജാജ്; പുതുക്കിയ വില വിവരങ്ങള്‍ ഇതാ
- 1 hr ago
ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്
Don't Miss
- Finance
ജീപ്പ് ഇന്ത്യ ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു
- Sports
IPL 2020-21: വാംഖഡെയില്‍ ആര്‍ക്കു മുന്‍തൂക്കം? ഡിസി-സിഎസ്കെ അങ്കത്തിനു മുമ്പ് കണക്കുകളറിയാം
- Movies
സ്റ്റാര്‍ മാജിക് താരം ശ്രീവിദ്യയ്ക്ക് കൊവിഡ്; ആശങ്കയോടെ ആരാധകര്‍
- News
ആളുകളെ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന തന്ത്രം വിലപ്പോവില്ല; മമതയ്ക്കെതിരെ നരേന്ദ്രമോദി
- Lifestyle
വാള്‍നട്ട് കഴിക്കുന്നത് നല്ലതാണ്; പക്ഷേ ഗുണം ലഭിക്കണമെങ്കില്‍ ഇങ്ങനെ കഴിക്കണം
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാ കവസാക്കിയുടെ ഇന്ത്യൻ നിരയിലെ തന്നെ ഏറ്റവും ജനപ്രിയമായ മോഡലാണ് നിഞ്ച 300. പുതിയ ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി വിപണിയിൽ നിന്നും പിൻമാറിയ താരം തിരിച്ചെത്തുകയാണ്.

ഇപ്പോൾ ബിഎസ്-VI നിഞ്ച 300 മോഡലിനെ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച കവസാക്കി വരാനിരിക്കുന്ന ബൈക്കിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ നവീകരണത്തിൽ ബിഎസ്-IV മോഡലിന് സമാനമായ പവർ ഔട്ട്പുട്ട് കണക്കുകൾ ബൈക്കിനുണ്ടായിരിക്കുമെന്നാണ് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതായത് ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ 296 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 11,000 rpm-ൽ 39 bhp കരുത്തും 10,000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്ന് ചുരുക്കം.
MOST READ: 2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. അതോടൊപ്പം നിഞ്ച 300 പതിപ്പിന് സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചും കവസാക്കി വാഗ്ദാനം ചെയ്യും. പവർ കണക്കുകൾ കൂടാതെ കവസാക്കി ഇന്ത്യ പുതിയ നിഞ്ചയിൽ വാഗ്ദാനം ചെയ്യുന്ന കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

അതിൽ കവസാക്കി റേസിംഗ് ടീം ഗ്രാഫിക്സിനൊപ്പം ലൈം ഗ്രീൻ, എബോണി ലൈം ഗ്രീൻ, എബോണി എന്നിങ്ങനെ നിറങ്ങളിലായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുക. എബോണി ലൈം ഗ്രീൻ, എബോണി എന്നീ ഓപ്ഷനുകളിൽ ഹണികോമ്പ് ഗ്രാഫിക്സും സൈഡ് ഫെയറിംഗിൽ ബോൾഡ് ‘നിഞ്ച' ഡെക്കലും ഉൾപ്പെടും.
MOST READ: 16,000 രൂപ വരെ ഓഫർ, എക്സ്പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

കവസാക്കി നിഞ്ച 300 വിറ്റഴിക്കപ്പെടുന്ന ചുരുക്കം ചില വിപണികളില്‍ ഒന്നായി ഇന്ത്യ തുടരും. തെരഞ്ഞെടുത്ത കവസാക്കി ഡീലര്‍ഷിപ്പുകള്‍ വഴി ബിഎസ് VI മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ബൈക്കിന്റെ സ്റ്റൈലിംഗ് സൂചകങ്ങളും ഹാർഡ്വെയറും ബിഎസ്-IV പതിപ്പിന് സമാനമായിരിക്കും. കൂടാതെ നിഞ്ച 300-ന്റെ ഏറ്റവും പുതിയ ആവർത്തനം മുൻവശത്ത് ഇരട്ട-പോഡ് ഹെഡ്ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ എന്നിവ ഉപയോഗിക്കുന്നത് തുടരും.
MOST READ: കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ

ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, എക്സ്ഹോസ്റ്റിൽ ഒരു ക്രോം ഹീറ്റ്ഷീൽഡ് എന്നിവയും മുൻഗാമിക്ക് സമാനമായിരിക്കും. മറ്റ് മെക്കാനിക്കൽ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസ് എന്നിവ ഉൾപ്പെടും.

പുതിയ ബിഎസ്-VI കവസാക്കി നിഞ്ച 300-ന് ഏകദേശം 3.00 ലക്ഷം മുതല്‍ 3.05 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്നാണ് ഡീലര്‍ വൃത്തങ്ങള്‍ സൂചന നൽകുന്നത്. ഇന്ത്യൻ വിപണിയിൽ ടിവിഎസ് അപ്പാച്ചെ RR 310 നിഞ്ചയുടെ പ്രധാന എതിരാളി.