ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

ജാപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളാ കവസാക്കിയുടെ ഇന്ത്യൻ നിരയിലെ തന്നെ ഏറ്റവും ജനപ്രിയമായ മോഡലാണ് നിഞ്ച 300. പുതിയ ബിഎസ്-VI മലിനീകരണ ചട്ടങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായി വിപണിയിൽ നിന്നും പിൻമാറിയ താരം തിരിച്ചെത്തുകയാണ്.

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

ഇപ്പോൾ ബിഎസ്-VI നിഞ്ച 300 മോഡലിനെ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച കവസാക്കി വരാനിരിക്കുന്ന ബൈക്കിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ നവീകരണത്തിൽ ബി‌എസ്-IV മോഡലിന് സമാനമായ പവർ ഔട്ട്‌പുട്ട് കണക്കുകൾ ബൈക്കിനുണ്ടായിരിക്കുമെന്നാണ് ബ്രാൻഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

അതായത് ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ 296 സിസി, പാരലൽ ട്വിൻ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ 11,000 rpm-ൽ 39 bhp കരുത്തും 10,000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കുമെന്ന് ചുരുക്കം.

MOST READ: 2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരുന്നത്. അതോടൊപ്പം നിഞ്ച 300 പതിപ്പിന് സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചും കവസാക്കി വാഗ്ദാനം ചെയ്യും. പവർ കണക്കുകൾ കൂടാതെ കവസാക്കി ഇന്ത്യ പുതിയ നിഞ്ചയിൽ വാഗ്‌ദാനം ചെയ്യുന്ന കളർ ഓപ്ഷനുകളും വെളിപ്പെടുത്തിയിട്ടുണ്ട്.

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

അതിൽ കവസാക്കി റേസിംഗ് ടീം ഗ്രാഫിക്സിനൊപ്പം ലൈം ഗ്രീൻ, എബോണി ലൈം ഗ്രീൻ, എബോണി എന്നിങ്ങനെ നിറങ്ങളിലായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുക. എബോണി ലൈം ഗ്രീൻ, എബോണി എന്നീ ഓപ്ഷനുകളിൽ ഹണികോമ്പ് ഗ്രാഫിക്സും സൈഡ് ഫെയറിംഗിൽ ബോൾഡ് ‘നിഞ്ച' ഡെക്കലും ഉൾപ്പെടും.

MOST READ: 16,000 രൂപ വരെ ഓഫർ, എക്‌സ്‌പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

കവസാക്കി നിഞ്ച 300 വിറ്റഴിക്കപ്പെടുന്ന ചുരുക്കം ചില വിപണികളില്‍ ഒന്നായി ഇന്ത്യ തുടരും. തെരഞ്ഞെടുത്ത കവസാക്കി ഡീലര്‍ഷിപ്പുകള്‍ വഴി ബിഎസ് VI മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

ബൈക്കിന്റെ സ്റ്റൈലിംഗ് സൂചകങ്ങളും ഹാർഡ്‌വെയറും ബിഎസ്-IV പതിപ്പിന് സമാനമായിരിക്കും. കൂടാതെ നിഞ്ച 300-ന്റെ ഏറ്റവും പുതിയ ആവർത്തനം മുൻവശത്ത് ഇരട്ട-പോഡ് ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ എന്നിവ ഉപയോഗിക്കുന്നത് തുടരും.

MOST READ: കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റുകൾ, എക്‌സ്‌ഹോസ്റ്റിൽ ഒരു ക്രോം ഹീറ്റ്ഷീൽഡ് എന്നിവയും മുൻഗാമിക്ക് സമാനമായിരിക്കും. മറ്റ് മെക്കാനിക്കൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസ് എന്നിവ ഉൾപ്പെടും.

ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി

പുതിയ ബിഎസ്-VI കവസാക്കി നിഞ്ച 300-ന് ഏകദേശം 3.00 ലക്ഷം മുതല്‍ 3.05 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുമെന്നാണ് ഡീലര്‍ വൃത്തങ്ങള്‍ സൂചന നൽകുന്നത്. ഇന്ത്യൻ വിപണിയിൽ ടിവിഎസ് അപ്പാച്ചെ RR 310 നിഞ്ചയുടെ പ്രധാന എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Confirmed The BS6 Ninja 300 Will Pack Same Power Output From BS4 Model. Read in Malayalam
Story first published: Sunday, February 28, 2021, 11:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X