മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവ് പ്രഖ്യാപിച്ച് ഇരുചക്രവാഹന നിര്‍മാതാക്കളായ കവസാക്കി. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് നിര്‍മാതാക്കള്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്.

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

പുതുക്കിയ വിലകള്‍ 2021 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു. മോഡലുകളെ ആശ്രയിച്ച് 6,000 രൂപ മുതല്‍ 15,000 വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ ലൈനപ്പിന് കീഴിലുള്ള തെരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളെ മാത്രമേ വില വര്‍ധനവ് ബാധിച്ചിട്ടുള്ളൂ.

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

ബ്രാന്‍ഡിന്റെ 650 സിസി ലൈനപ്പ് Z650, നിഞ്ച 650, വള്‍ക്കന്‍ S, വെര്‍സിസ് 650 എന്നിവയെല്ലാം ബ്രാന്‍ഡില്‍ നിന്ന് വില വര്‍ധനവ് നേടിയ മോഡലുകളാണ്. വള്‍ക്കന്‍ S-നൊപ്പം Z650 ന് ഏറ്റവും കുറഞ്ഞ വില വര്‍ധനവ് 6,000 രൂപയാണ്.

Kawasaki Current Price New Price Price Hike
Ninja 650 ₹6,54,000 ₹6,61,000 ₹7,000
Ninja 1000SX ₹11,29,000 ₹11,40,000 ₹11,000
Ninja ZX-10R ₹14,99,000 ₹15,14,000 ₹15,000
Z650 ₹6,18,000 ₹6,24,000 ₹6,000
Z900 ₹8,34,000 ₹8,42,000 ₹8,000
Versys 650 ₹7,08,000 ₹7,15,000 ₹7,000
Versys 1000 ₹11,44,000 ₹11,55,000 ₹11,000
Vulcan S ₹6,04,000 ₹6,10,000 ₹6,000
W800 ₹7,19,000 ₹7,26,000 ₹7,000
മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

നിഞ്ച 650 നും വെര്‍സിസ് 650 നും അടുത്ത മാസം മുതല്‍ 7,000 രൂപ വരെ വര്‍ധിക്കും. അടുത്തതായി, ബ്രാന്‍ഡിന്റെ ലിറ്റര്‍ ക്ലാസ് മോട്ടോര്‍സൈക്കിളായ Z900 ന് 8,000 രൂപ വില വര്‍ധനവ് ലഭിക്കും. ഇതോടെ എക്സ്ഷോറൂം വില 8.42 ലക്ഷം രൂപയായി ഉയരും.

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

ബ്രാന്‍ഡിന്റെ നിരയിലെ മറ്റ് മോഡലുകളായ വെര്‍സിസ് 1000, നിഞ്ച 1000SX, നിഞ്ച ZX-10R എന്നിവ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ വില വര്‍ധനവിന്റെ ഭാഗമാണ്. വെര്‍സിസ് 1000, നിഞ്ച 1000SX എന്നിവയ്ക്ക് 11,000 രൂപ വില വര്‍ധനവ് ലഭിക്കുമ്പോള്‍ നിഞ്ച ZX-10R ന് ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണ് ലഭിക്കുന്നത്. 15,000 രൂപയോളമാണ് ഈ പതിപ്പില്‍ കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

കവസാക്കി നിരയിലെ മിഡില്‍-വെയ്റ്റ് റെട്രോ-റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളായ W800, 7,000 രൂപ വില വര്‍ധനയും ലഭിച്ചു. അടുത്ത മാസം മുതല്‍ എക്‌സ്‌ഷോറൂം വില 7.26 ലക്ഷം രൂപയായിരിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

ഏറ്റവും പുതിയ വില വര്‍ധനവ് ബ്രാന്‍ഡ് വില്‍ക്കുന്ന ചില മോഡലുകളെ ബാധിച്ചിട്ടില്ല. ബ്രാന്‍ഡിന്റെ മുന്‍നിര നിഞ്ച H2R, ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഓഫറിംഗ്, നിഞ്ച 300 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിലക്കയറ്റത്തെ ബാധിക്കാത്ത മറ്റ് ബൈക്കുകളില്‍ ZH2, ZH2 SE, KX, KLX സീരീസും ഉള്‍പ്പെടുന്നു.

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

വാഹന നിര്‍മാണത്തിനുള്ള ഇന്‍പുട്ട് ചെലവ് ഇന്ത്യയില്‍ വര്‍ധിച്ചതാണ് വില വര്‍ധനവിന്റെ പിന്നാലെ പ്രധാന കാരണം. ഇത് ഉപഭോക്താക്കള്‍ക്ക് അധിക ചിലവ് നല്‍കാന്‍ ബ്രാന്‍ഡുകളെ നിര്‍ബന്ധിതരാക്കി.

മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവുമായി കവസാക്കി; ഈ വര്‍ഷം ഇത് മൂന്നാം തവണ

കവസാക്കി, വില വര്‍ധനയെക്കുറിച്ച് ഇതുവരെ ഒരു പ്രസ്താവന നടത്തിയിട്ടില്ലെങ്കിലും, വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ ജാപ്പനീസ് ബ്രാന്‍ഡിനെയും ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നിരുന്നാലും, ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ബൈക്കുകളും CKD റൂട്ട് വഴിയാണ് വരുന്നത്, അതിനാല്‍ ഇതും വില വര്‍ധനവിന് മറ്റ് കാരണങ്ങളായെന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Hiked Bike Prices Again In India, Report Says That Third Time This Year. Read in Malayalam.
Story first published: Saturday, July 24, 2021, 14:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X