ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

നിഞ്ച ZX-10R സൂപ്പർ ബൈക്കിന് ശേഷം പുതിയ ബിഎസ്-VI നിഞ്ച 300 മോട്ടോർസൈക്കിളിലും കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി. കെ-കെയർ വിപുലീകൃത വാറണ്ടിയും വാർഷിക മെയിന്റനെൻസ് കരാറുമാണ് ഉൾക്കൊള്ളുന്നത്.

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കവസാക്കി മോട്ടോർസൈക്കിൾ എന്ന ഖ്യാതിയോടെയാണ് നിഞ്ച 300 വിപണിയിൽ എത്തുന്നത്. പുതിയ ഉപഭോക്താക്കൾക്ക് മാത്രമേ ഈ പാക്കേജ് ലഭ്യമാകൂ. അതായത് നിലവിലെ ഉടമകൾക്ക് ഇത് ലഭ്യമാകില്ലെന്ന് സാരം.

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

കവസാക്കി കെ-കെയറിന് കീഴിൽ വാങ്ങുന്നവർക്ക് സ്റ്റാൻഡേർഡ് കവറേജിൽ രണ്ട് വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്റർ കവറേജിന് പുറമെ രണ്ട് വർഷം അല്ലെങ്കിൽ 20,000 കിലോമീറ്റർ വാറന്റി വരെ വിപുലീകരണം ലഭിക്കും. ഇത് മൊത്തം വാറണ്ടിയെ നാല് വർഷം / 50,000 കിലോമീറ്ററിലേക്ക് എത്തിക്കുന്നു.

MOST READ: SXR 125 വില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി; അവതരണം ഉടനെന്ന് അപ്രീലിയ

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

വാർഷിക മെയിന്റനെൻസ് കരാർ നാല് വർഷത്തെ പിരിയോഡിക് മെയിന്റനെൻസും ഉൾക്കൊള്ളുന്നു. ഈ ആനുകൂല്യങ്ങളിൽ എട്ട് ഓയിൽ മാറ്റങ്ങൾ, നാല് ഓയിൽ ഫിൽട്ടർ മാറ്റിസ്ഥാപിക്കൽ, ഒരു ബ്രേക്ക് ഫ്ലൂയിഡ് മാറ്റം എന്നിവ ഉൾപ്പെടുന്നു.

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

കെ-കെയർ പാക്കേജിന്റെ ആനുകൂല്യങ്ങൾ രാജ്യത്തുടനീളം സാധുവാണ്. പുനർവിൽപ്പനയുടെ കാര്യത്തിൽ എല്ലാ ആനുകൂല്യങ്ങളും പുതിയ ഉപഭോക്താവിന് കൈമാറാനാകും എന്ന കാര്യവും ഏറെ സ്വാഗതാർഹമായ തീരുമാനമാണ്.

MOST READ: 2024 ഓടെ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

പുതുക്കിയ ബിഎസ്-VI നിഞ്ച 300 പതിപ്പിനായുള്ള ഡെലിവറി രാജ്യത്ത് ഉടനീളം ഉടൻ തന്നെ ആരംഭിക്കുമെന്ന് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. 3.18 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയാണ് സ്പോർട് ബൈക്കിനായി മുടക്കേണ്ടത്.

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

അതായത് മുമ്പുണ്ടായിരുന്ന ബിഎസ്-IV മോഡലിനെക്കാൾ 20,000 രൂപ കൂടുതൽ ചെലവേറിയതാണെന്ന് സാരം. 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന ബി‌എസ്-VI മലിനീകരണ ചട്ടങ്ങൾ കാരണം വിപണിയിൽ നിന്നും താത്ക്കാലികമായി വിട്ടുനിന്നതിനു ശേഷമാണ് നിഞ്ച 300 വീണ്ടും എത്തുന്നത്.

MOST READ: പുത്തൻ എഞ്ചിൻ സജീകരണവുമായി 2021 സൂപ്പർ കബ് C125 പുറത്തിറക്കി ഹോണ്ട

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള മെക്കാനിക്കൽ പുനരവലോകനങ്ങളും വ്യത്യസ്‌ത കളർ ഓപ്ഷനും മാത്രമാണ് ബിഎസ്-VI നിഞ്ച 300 മോഡലിലെ മാറ്റങ്ങളിൽ നടപ്പിലാക്കിയിരിക്കുന്നത്.

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

അതേ 296 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ തന്നെയാണ് കവസാക്കിയുടെ എൻട്രി ലെവൽ മോഡലിൽ ഇപ്പോഴും പ്രവർത്തിക്കുന്നത്. പുതിയ ആവർത്തനത്തിലും ഈ യൂണിറ്റ് പരമാവധി 38.4 bhp കരുത്തും 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

ഉടമസ്ഥാവകാശം കൂടുതൽ എളുപ്പം, ബിഎസ്-VI നിഞ്ച 300 മോഡലിനായി കെ-കെയർ പാക്കേജ് പ്രഖ്യാപിച്ച് കവസാക്കി

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കെ‌ആർ‌ടി ഗ്രാഫിക്സുള്ള ലൈം ഗ്രീൻ, കാൻഡി ലൈം ഗ്രീൻ, എബോണി എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനിലാണ് മോട്ടോർസൈക്കിൾ വാഗ്‌ദാനം ചെയ്യുക.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki India Announced The K-Care Package For New BS6 Ninja 300. Read in Malayalam
Story first published: Wednesday, April 28, 2021, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X