50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

തെരഞ്ഞെടുത്ത മോഡലുകളിൽ ആകർഷകമായ ഡിസ്കൗണ്ടും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ജാപ്പനീസ് സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ കവസാക്കി. 2021 ജൂൺ 30 വരെ സാധുതയുള്ള ഈ പ്രഖ്യാപനത്തിൽ പരമാവധി 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

വെർസിസ് 650, വൾക്കൺ എസ്, നിഞ്ച 1000SX, W800, KLX110, KLX140, KX100 എന്നീ മോഡലുകളിലാണ് ഡിസ്കൗണ്ടും ആനുകൂല്യങ്ങളും കമ്പനി ഒരുക്കിയിരിക്കുന്നത്. ഓഫറുകളും ഡിസ്കൗണ്ട് വിശദാംശങ്ങളും ഇങ്ങനെ.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

റോഡ്-നിയമപരമായ മോട്ടോർസൈക്കിളുകൾക്കായുള്ള പുതിയ ബിഗിനിംഗ് വൗച്ചറിലൂടെ വെർസിസ് 650, വൾക്കൺ S, നിഞ്ച 1000SX എന്നിവ സ്വന്തമാക്കാം. മറുവശത്ത് ഓഫ്-റോഡ് വൗച്ചറിലൂടെ KLX110, KLX140, KX100 മോഡലുകൾക്കും ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താം.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

ഓഫറുകൾ‌ 2021 ജൂൺ ഒന്നിനും ജൂൺ 30 നും ഇടയിലാണ് സാധുതയുള്ളത്. ബിഗിനിംഗ് വൗച്ചറിലൂടെ പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ എക്സ്ഷോറൂം വില കുറയ്ക്കുന്നതിന് ഈ ഡിസ്കൗണ്ട് കൂപ്പണുകൾ റിഡീം ചെയ്യാം.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

ഡിസ്കൗണ്ട് വൗച്ചറിന്റെ മൂല്യം മോട്ടോർസൈക്കിളിനെ ആശ്രയിച്ച് വ്യത്യാസപ്പെടും എന്നത് ശ്രദ്ധിക്കേണ്ടതാണ്. വൾക്കൺ S ക്രൂയിസറിന് 20,000 രൂപയോളമാണ് വൗച്ചർ വാഗ്ദാനം ചെയ്യുന്നത്.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

അതുപോലെ വെർസിസ് 650, നിഞ്ച 1000SX സൂപ്പർ സ്പോർട്‌സ് ബൈക്ക്, W800 മോട്ടോർസൈക്കിളുകൾക്ക് 30,000 രൂപ വരെ ഡിസ്കൗണ്ടാണ് ബിഗിനിംഗ് വൗച്ചറിലൂടെ ഉപഭോക്താക്കൾക്ക് നേടാനാവുക.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

കവസാക്കി ഇന്ത്യയിൽ വിൽക്കുന്ന രണ്ട് ഓഫ് റോഡ് മോട്ടോർസൈക്കിളുകളിൽ ‘ഓഫ്-റോഡ് വൗച്ചർ' ഡിസ്കൗണ്ട് കൂപ്പണുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രാക്ക് ഉപയോഗത്തിന് മാത്രം ലഭ്യമായ മോഡലുകളാണ് ഇവ.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

30,000 രൂപ കിഴിവുള്ള കൂപ്പണാണ് KLX110 വാഗ്ദാനം ചെയ്യുന്നത്. KLX 140, KX 100 എന്നിവയ്ക്ക് യഥാക്രമം 40,000 രൂപയും 50,000 രൂപയും ഡിസ്കൗണ്ട് കൂപ്പൺ വഴി ഉപയോഗപ്പെടുത്താം. കെ-കെയർ എന്ന പേരിൽ ഒരു പുതിയ മെയിന്റനൻസ് പാക്കേജും കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

പാക്കേജ് നിലവിൽ 2021 മോഡൽ നിഞ്ച ZX-10R ഉപഭോക്താക്കൾക്ക് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. കെ-കെയർ മെയിന്റനൻസ് പാക്കേജിൽ വിപുലീകൃത വാറണ്ടിയും ഒരു വാർഷിക മെയിന്റനെൻസ് കരാറും (എഎംസി) അടങ്ങിയിരിക്കുന്നു.

50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി കവസാക്കി ഇന്ത്യ

കെ-കെയർ പാക്കേജിനൊപ്പം ബൈക്കിന്റെ വാറണ്ടി നാല് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വരെ വർധിപ്പിക്കാം. ഉപയോക്താക്കൾക്ക് കെ-കെയർ പാക്കേജ് തുടർന്നുള്ള ഉടമയ്ക്കും കൈമാറാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki India Offering Discount And Benefits On Select Motorcycles For June 2021. Read in Malayalam
Story first published: Friday, June 11, 2021, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X