മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

പ്രീമിയം സൂപ്പർ സ്പോർ‌ട്‌സ് ബൈക്കുകളുടെ രാജാക്കൻമാരാണ് ജാപ്പനീസ് ബ്രാൻഡായ കവസാക്കി. ഇന്ത്യയിലെന്ന പോലെ തന്നെ ആഗോളതലത്തിൽ എമ്പാടും തങ്ങളുടെ പ്രശസ്‌തി കൊടുമുടി കയറ്റാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

കവസാക്കി ഇന്ത്യ ഉടൻ തന്നെ നിരവധി മോഡലുകളുടെ വില പരിഷ്ക്കരിക്കും. പുതുക്കിയ വിലകൾ 2021 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ.

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

ഉയർന്നുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താനാണ് ഈ വില വർധനവെന്നാണ് സൂചന. എന്നാൽ പുതുതായി പുറത്തിറക്കിയ നിഞ്ച 300, നിഞ്ച ZX-10R തുടങ്ങിയ മോഡലുകൾക്ക് വില വർധനവ് ബാധകമല്ല.

MOST READ: പൾസർ 220F പതിപ്പിന്റെ പകരക്കാരനാവാൻ പുതിയ 250 മോഡൽ

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

2021 ഏപ്രിൽ ഒന്നു മുതൽ ബാധകമാകുന്ന കവസാക്കി മോട്ടോർസൈക്കിളുകളുടെ സമ്പൂർണ വില വിവരങ്ങളാണ് ഇനി വിശദീകരിക്കാൻ പോകുന്നത്. കവസാക്കി ഇന്ത്യയുടെ എൻട്രി ലെവൽ നിഞ്ച 300 പതിപ്പിന്റെ വില 3.18 ലക്ഷം രൂപയായി നിലനിൽക്കുമ്പോൾ നിഞ്ച 650 ബൈക്കിന് 6.39 ലക്ഷം രൂപയിൽ നിന്ന് 15,000 രൂപ വർധിച്ച് 6.54 ലക്ഷം രൂപയായി മാറും.

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

നിഞ്ച 1000SX സൂപ്പർസ്പോർട്ടിന് 25,000 രൂപയാണ് കവസാക്കി വർധിപ്പിക്കാൻ ഒരുങ്ങുന്നത്. ഏപ്രിൽ ഒന്നിന് ശേഷം 11.29 രൂപയാണ് ഈ മോഡലിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ബ്രാൻഡിന്റെ Z 650, Z 900 നേക്കഡ് സൂപ്പർ ബൈക്കുകൾക്ക് ഇനി മുതൽ യഥാക്രമം 6.18 ലക്ഷം, 8.34 ലക്ഷം രൂപ എന്നിങ്ങനെയുമായി ഉയരും.

MOST READ: ടി-റോക്ക് ഏപ്രിൽ ഒന്നിന് വീണ്ടും വിൽപ്പനയ്ക്ക് എത്തും, സുസജ്ജമായി ഫോക്‌സ്‌വാഗണ്‍

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

Z H2, Z H2 SE ബൈക്കുകൾക്ക് വില വർധനവ് ഒന്നും നടപ്പാക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. അതായത് 21.90 ലക്ഷം, 25.90 ലക്ഷം എന്നിങ്ങനെ തന്നെയായിരിക്കും ഇവയുടെ വിലകൾ.

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

എന്നാൽ ടൂറിംഗ് അധിഷ്‌ഠിത വെർസിസ് 650 അഡ്വഞ്ചറിന് 14,000 രൂപ കൂടി 7.08 ലക്ഷം രൂപയായി പുതുക്കും. വെർസിസിന്റെ ഉയർന്ന 1000 സിസി മോഡലിന് 25,000 രൂപയാണ് വർധിക്കുന്നത്. ഏപ്രിലിന് ശേഷം 11.44 ലക്ഷം രൂപയാണ് സൂപ്പർ അഡ്വഞ്ചറിനായി ഉപഭോക്താക്കൾ മുടക്കേണ്ടി വരിക.

MOST READ: ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

1984 മുതൽ നിർമാണത്തിലുള്ള കവസാക്കിയുടെ പ്രീമിയം ക്രൂയിസർ മോട്ടോർസൈക്കിളായ വൾക്കൺ S മോഡലിന് 5.94 ലക്ഷത്തിൽ നിന്ന് 6.04 ലക്ഷം രൂപയായി വില ഉയരും. മറുവശത്ത് കമ്പനിയുടെ റെട്രോ പ്രീമിയം ക്ലാസിക് ബൈക്കായ W800 പതിപ്പിന് 10,000 രൂപയാണ് വർധിക്കുന്നത്.

മോഡലുകളുടെ വില ഉയർത്താൻ തയാറെടുത്ത് കവസാക്കി, ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ

അങ്ങനെ 7.09 ലക്ഷത്തിൽ നിന്ന് 7.19 ലക്ഷം രൂപയായി W800 മോഡലിന്റെ വില കമ്പനി പരിഷ്ക്കരിക്കും. എന്നാൽ KLX110, KLX140G ഡിർട്ട് മോട്ടോർസൈക്കിളുകളുടെ വില കവസാക്കി പരിഷ്ക്കരിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 2.99 ലക്ഷം, 4.06 ലക്ഷം രൂപ എന്നിങ്ങനെ തന്നെയായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki India Will Increase The Prices For Selected Models From 1st April 2021. Read in Malayalam
Story first published: Thursday, March 25, 2021, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X