അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

പുതിയ 2022 നിഞ്ച ZX-10R അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, നിര്‍മാതാക്കളായ കവസാക്കി ഇപ്പോള്‍ പുതുതായി അപ്ഡേറ്റ് ചെയ്ത 2022 നിഞ്ച ZX-6R അന്താരാഷ്ട്ര വിപണികള്‍ക്കായി പുറത്തിറക്കി. ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, രണ്ട് പുതിയ കളര്‍ സ്‌കീമുകള്‍ ഉള്‍പ്പെടെ ചില ചെറിയ കോസ്മെറ്റിക് നവീകരണങ്ങളാണ് ബൈക്കിന് ലഭിക്കുന്നത്.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

പുതുതായി അവതരിപ്പിച്ച കളര്‍ ഓപ്ഷനുകളിലൊന്നില്‍ മെറ്റാലിക് ഡയബ്ലോ ബ്ലാക്ക് ഉള്ള ഗ്രാഫീന്‍ സ്റ്റീല്‍ ഗ്രേ ഉള്‍പ്പെടുന്നു. അതായത് പുതിയ നിഞ്ച ZX-10R ല്‍ കാണുന്ന അതേ കളര്‍ ഓപ്ഷന്‍. പുതിയ നിഞ്ച ZX-6R-ന് ബോഡിയിലും റിമ്മുകളിലും അതേ റെഡ് ഹൈലൈറ്റുകള്‍ ലഭിക്കുന്നു. കൂടാതെ, ഫെയറിംഗില്‍ ബോള്‍ഡ് '6R' ഗ്രാഫിക്‌സും ഉണ്ട്.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

ഈ നിറത്തിനുപുറമെ, പുതിയ ZX-6R ട്വിലൈറ്റ് ബ്ലൂയിലും ഡയാബ്ലോ ബ്ലാക്ക് പെയിന്റ് ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു, ഇത് ഫെയറിംഗിലും റിമ്മുകളിലും നിയോണ്‍ യെല്ലോ പിന്‍സ്ട്രിപ്പുകളുമായി അവതരിപ്പിച്ചിരിക്കുന്നു.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

പുതിയ കളര്‍ അപ്ഡേറ്റുകള്‍ നല്‍കി എന്നതൊഴിച്ചാല്‍ ബാക്കിയുള്ള മോട്ടോര്‍സൈക്കിളുകള്‍ മാറ്റമില്ലാതെ തുടരുന്നു. മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത് 636 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ്. അത് പരമാവധി 128.2 bhp-യോളം പവര്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

ബൈക്കിലെ ചില പ്രധാന സവിശേഷതകളില്‍ അതിന്റെ ട്രാക്ഷന്‍ കണ്‍ട്രോള്‍, പവര്‍ മോഡുകള്‍, അപ്ഷിഫ്റ്റുകള്‍ക്കുള്ള ക്വിക്ക്ഷിഫ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്നു. ബാഹ്യ സവിശേഷത ഹൈലൈറ്റുകളില്‍ ഹെഡ്‌ലാമ്പ്, ടെയില്‍ ലാമ്പ്, ടേണ്‍ സിഗ്‌നലുകള്‍ എന്നിവയ്ക്കായുള്ള മുഴുവന്‍ എല്‍ഇഡി ലൈറ്റിംഗും ഉള്‍പ്പെടുന്നു.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

ബൈക്ക് ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്ക് എത്തിക്കഴിഞ്ഞു, എന്നാല്‍ അതിന്റെ ഇന്ത്യയിലെ വരവ് 2022-ല്‍ മാത്രമേ നടക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. നിഞ്ച ZX-6R നിലവില്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കിയിരിക്കുകയാണ് കമ്പനി.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

അളവുകളുടെ കാര്യത്തില്‍, ഇതിന് 2,025 മില്ലിമീറ്റര്‍ നീളവും 7,10 മില്ലിമീറ്റര്‍ വീതിയും 1,100 മില്ലിമീറ്റര്‍ ഉയരവും ലഭിക്കുന്നു. മോട്ടോര്‍സൈക്കിളിന് 1,400 എംഎം വീല്‍ബേസും 180-സെക്ഷന്‍ (പിന്‍) ടയറില്‍ റോളുമുണ്ട്. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും 11.00 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, 2035-ഓടെ വികസിത വിപണികളില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ മാത്രമേ വില്‍ക്കുകയുള്ളൂവെന്ന് കവസാക്കി പ്രഖ്യാപിച്ചു.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഒരു നിശ്ചിത മാറ്റം പോലെ തോന്നുമെങ്കിലും, വികസ്വര രാജ്യങ്ങളില്‍ കവസാക്കി പെട്രോള്‍-പവര്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും തുടരുമെന്നതാണ് മുന്നറിയിപ്പ്.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

എന്നാല്‍ ഇത് തീര്‍ച്ചയായും വലിയ വാര്‍ത്തയാണ്, ഹോണ്ട, യമഹ, സുസുക്കി എന്നിവയുള്‍പ്പെടെ നാല് വലിയ ജാപ്പനീസ് ബ്രാന്‍ഡുകളില്‍ നിന്ന്, ആദ്യത്തേത് കവസാക്കിയാണ്, പെട്രോള്‍ എഞ്ചിനുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന ഭാവി ഉല്‍പ്പന്ന തന്ത്രം പ്രഖ്യാപിക്കുകയും ചെയ്തത്.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

കവസാക്കി ഹൈഡ്രജന്‍ പവര്‍ മോട്ടോര്‍സൈക്കിളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുറച്ചുകാലമായി അറിയാം, ആ പദ്ധതികള്‍ ഇതിനൊപ്പം തുടരുമെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

എന്നാല്‍, അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പോലും മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന വികസ്വര രാജ്യങ്ങള്‍ക്ക്, പെട്രോള്‍ പവര്‍ എഞ്ചിനുകള്‍ നിര്‍മ്മിക്കുകയും വില്‍പനയ്ക്ക് നല്‍കുകയും ചെയ്യും.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

'മോട്ടോര്‍സൈക്കിള്‍ ഉപയോക്താക്കള്‍ക്ക്, എഞ്ചിന്‍ ശബ്ദത്തിന്റെയും വൈബ്രേഷന്റെയും അനുഭവം വളരെ പ്രധാനമാണ്. അത്തരം മോട്ടോര്‍സൈക്കിളുകളുടെ പ്രിയം നിലനിര്‍ത്താനും കാര്‍ബണ്‍-ന്യൂട്രല്‍ യുഗത്തോട് പ്രതികരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന്' കവസാക്കി ഹെവി ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് യാസുഹികോ ഹാഷിമോട്ടോ പ്രസ്താവനയില്‍ പറഞ്ഞു.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

കവസാക്കിയുടെ പദ്ധതികള്‍ അനുസരിച്ച്, ബ്രാന്‍ഡ് 2025 ഓടെ 10 ഇലക്ട്രിക്, ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കും, ഇതില്‍ 'അഡ്വാന്‍സ്ഡ് ഫ്യുവല്‍' പവര്‍ പ്ലാന്റുകള്‍ ഉപയോഗിക്കുന്ന അഞ്ച് ഓഫ്-റോഡ് മോഡലുകളുടെ വികസനവും ഉള്‍പ്പെടുന്നു.

അണിയറയില്‍ ഉള്ളത് വന്‍ പദ്ധതികള്‍; 2022 Ninja ZX-6R അവതരിപ്പിച്ച് Kawasaki

ജപ്പാന്‍, യൂറോപ്പ്, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ 2035-ഓടെ പൂര്‍ണമായും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളിലേക്ക് മാറുകയാണ് അന്തിമ ലക്ഷ്യം. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍ വികസിപ്പിക്കാനും കവസാക്കി പദ്ധതിയിടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki introduced 2022 ninja zx 6r with new colours read here to find more details
Story first published: Saturday, October 23, 2021, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X