റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

അന്താരാഷ്ട്ര വിപണികള്‍ക്കായി പുതിയ 2022 W800 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് കവസാക്കി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഇത് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അവതരിപ്പിച്ചിരുന്നു, ഇപ്പോള്‍ ഈ റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിള്‍ യൂറോപ്യന്‍ വിപണികളിലും എത്തിച്ചിരിക്കുകയാണ്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

പുതിയ 2022 കവസാക്കി W800-ന് ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ ലഭിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. അതില്‍ പുതിയ കളര്‍ സ്‌കീം, ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സ് മുതലായവ ഉള്‍പ്പെടുകയും ചെയ്യുന്നു. പുതുക്കിയ 2022 കവസാക്കി W800 അടുത്ത വര്‍ഷം ആദ്യം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

ആഗോളതലത്തില്‍, 2022 കവസാക്കി W800 ഒരു പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കളര്‍ സ്‌കീമിനെ കാന്‍ഡി ഫയര്‍ റെഡ് വിത്ത് മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് എന്നാണ് കമ്പനി വിളിക്കുന്നത്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

ഇതൊരു മെറ്റാലിക് ഷേഡാണെങ്കിലും, നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന W800-ന് മാറ്റ് പെയിന്റ് സ്‌കീം ലഭിക്കുന്നു. ഈ പുതുക്കിയ റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിളിന് ഫ്യുവല്‍ ടാങ്കില്‍ വെള്ള വരകള്‍ക്കൊപ്പം ധാരാളം ക്രോം ആക്സന്റുകളും ലഭിക്കുന്നുണ്ട്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

മോട്ടോര്‍സൈക്കിളിന്റെ സൈഡ് പാനലുകള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ റിയര്‍ വ്യൂ മിററുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫെന്‍ഡറുകള്‍, ഹെഡ്‌ലാമ്പ് സറൗണ്ടുകള്‍, എക്സ്ഹോസ്റ്റ് തുടങ്ങിയവയെല്ലാം ക്രോമില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

പുതിയ പതിപ്പിനെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, ഈ റെട്രോ മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ പഴയതുപോലെ തന്നെ തുടരുന്നുവെന്ന് വേണം പറയാന്‍. പുതുക്കിയ 2022 കവസാക്കി W800 -നും കരുത്ത് നല്‍കുന്നത് 773 സിസി, വെര്‍ട്ടിക്കല്‍-ട്വിന്‍, എയര്‍-കൂള്‍ഡ്, ഫ്യൂവല്‍-ഇഞ്ചക്റ്റഡ് എഞ്ചിന്‍ ആണ്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

ഈ മോട്ടോര്‍ 6,500 rpm-ല്‍ 48 bhp പവറും 4,800 rpm-ല്‍ 62.9 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ യൂണിറ്റിന് അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

എന്നിരുന്നാലും, നിലവിലെ ഇന്ത്യ-സ്‌പെക്ക് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പവര്‍ ഫിഗര്‍ 52 bhp ഉയര്‍ത്തിയാണ് ട്യൂണ്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കവസാക്കി W800 ഡബിള്‍ ക്രാഡില്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

ഐക്കണിക് W1 മോട്ടോര്‍സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ക്ലാസിക്-റെട്രോ സ്‌റ്റൈലിംഗാണ് കവസാക്കി W800 മുന്നോട്ട് കൊണ്ടുപോകുന്നത്. W800-ന് ഒരു പഴയ സ്‌കൂള്‍ ഡിസൈന്‍ ഭാഷ വാഗ്ദാനം ചെയ്യുന്നു. സ്‌റ്റൈലിഷ് ഡിസൈന്‍ വാഗ്ദാനം ചെയ്യുന്ന സ്ലീക്ക് സ്വീപ്പിംഗ് കോണ്ടറുകളുമായും ഇത് വരുന്നു.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കൊത്തുപണികളുള്ള ഫ്യുവല്‍ ടാങ്കുകള്‍, ഒരു ജോടി ക്രോം എക്സ്ഹോസ്റ്റ് പൈപ്പുകള്‍ എന്നിവയാണ് ഇതിന് കൂടുതല്‍ റെട്രോ സ്‌റ്റൈല്‍ വാഗ്ദാനം ചെയ്യുന്നത്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനുമുള്ള ഡ്യുവല്‍-പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുകള്‍, മള്‍ട്ടിഫങ്ഷണല്‍ എല്‍സിഡി സ്‌ക്രീന്‍, സുഖപ്രദമായ വിന്റേജ് റൈഡിംഗ് പൊസിഷന്‍, കനംകുറഞ്ഞ സ്പോര്‍ട്ടി ഹാന്‍ഡ്ലിംഗ്, ഗംഭീരമായ മഫ്ളര്‍ ഡിസൈന്‍ എന്നിവയും കാവസാക്കി W800-ല്‍ ലഭ്യമാണ്.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ സ്പ്രിംഗ് ലോഡഡ് ഷോക്ക് അബ്സോര്‍ബറുകളുമാണ് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നത്. ബ്രേക്കിംഗിനായി, ഈ റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിളിന് മുന്നില്‍ 320 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 270 mm ഡിസ്‌ക് ബ്രേക്കും ലഭിക്കുന്നു.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

മാത്രമല്ല ഡ്യുവല്‍-ചാനല്‍ എബിഎസും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുണ്ട്. നിലവിൽ 7.26 ലക്ഷം രൂപയാണ് കവസാക്കി W800-ന്റെ വില. വരാനിരിക്കുന്ന മോഡലിന് നിലവിലെ വിലയേക്കാള്‍ നേരിയ വര്‍ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

അതേസമയം ആഗോള വിപണിയില്‍, കമ്പനി W800 സ്ട്രീറ്റിനൊപ്പം ക്ലാസിക് രൂപത്തിലുള്ള W800, W800 കഫെ എന്നിവയും വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവ രണ്ടും ഇനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ലെന്ന് വേണം പറയാന്‍.

റെട്രോ ക്ലാസിക് W800-നെ നവീകരിച്ച് Kawasaki; ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം ആദ്യം

ഒരു CKD യൂണിറ്റായാണ് കവസാക്കി W800 ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് അവതരിപ്പിച്ചുകഴിഞ്ഞാല്‍, ഇത് പുതിയ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, റോയല്‍ എന്‍ഫീല്‍ഡ് 650-ഇരട്ടകള്‍ (ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി 650) എന്നിവയ്ക്കെതിരെയാകും റെട്രോ ശൈലിയിലുള്ള മോട്ടോര്‍സൈക്കിള്‍ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki introduced 2022 w800 globally india launch will be next year
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X