പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

വെര്‍സിസ് 1000 നവീകരിച്ച് നിര്‍മാതാക്കളായ കവസാക്കി. ഈ ശ്രേണിയിലേക്ക് ഒരു പുതിയ എന്‍ട്രി-ലെവല്‍ 'സ്റ്റാന്‍ഡേര്‍ഡ്' വേരിയന്റ് അവതരിപ്പിച്ചാണ് 2022 മോഡലിനെ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

S വേരിയന്റിന് മുകളില്‍ ഇടംപിടിക്കുന്ന ഒരു പുതിയ SE ട്രിം അവതരിപ്പിച്ചാണ് കമ്പനി ഈ ശ്രേണി വിപുലീകരിച്ചിരിക്കുന്നത്. മൂന്ന് ട്രിം ലെവലുകളോടെ, 2022 വെര്‍സിസ് 1000 ചെറിയ മാറ്റങ്ങളോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്നും കമ്പനി അറിയിച്ചു.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

കൂടാതെ അതേ സിഗ്‌നേച്ചര്‍ ലുക്കും 999 സിസി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും നവീകരിച്ച മോട്ടോര്‍സൈക്കിളിനും കരുത്ത് നല്‍കും. ഈ യൂണിറ്റ് 118 bhp കരുത്തും 101 Nm പരമാവധി ടോര്‍ക്കും നല്‍കുന്നു. S, SE മോഡലുകളില്‍ അധിക ഫീച്ചറുകള്‍ ഇല്ലെന്ന് വേണം പറയാന്‍, പക്ഷേ ഇപ്പോഴും അടിസ്ഥാന ഉപകരണങ്ങള്‍ ലഭിക്കുന്നു.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

ഒരു ക്വിക്ക് ഷിഫ്റ്റര്‍, ഹീറ്റഡ് ഗ്രിപ്പുകള്‍, ഹാന്‍ഡ് ഗാര്‍ഡുകള്‍, ഉയര്‍ന്ന വിന്‍ഡ്ഷീല്‍ഡ് എന്നിവയും നവീകരിച്ച മോട്ടോര്‍സൈക്കിളില്‍ അധികമായി ലഭിക്കുന്ന സവിശേഷതകളാണ്. 253 കിലോഗ്രാമില്‍, അടിസ്ഥാന വേരിയന്റിന് S നെക്കാള്‍ 2 കിലോഗ്രാം ഭാരം കുറവാണ്, SE -യേക്കാള്‍ നാല് കിലോഗ്രാം ഭാരമുണ്ട്.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

S ട്രിമിനു മുകളിലുള്ള വെര്‍സിസ് 1000 SE-യിലെ കിറ്റ് ലെവലില്‍ ഇലക്ട്രോണിക് ഡാംപ്ഡ് ഷോവ സ്‌കൈഹുക്ക് സസ്‌പെന്‍ഷനും മറ്റ് ഇലക്ട്രോണിക് റൈഡര്‍ സഹായങ്ങളും ഉള്‍പ്പെടുന്നു. വെര്‍സിസ് 1000 SE- യുടെ വില 14,999 GBP (ഏകദേശം 15.21 ലക്ഷം) മുതല്‍ ആരംഭിക്കുന്നു, വലിയ പന്നിയറുകളും കൂടുതല്‍ പ്രായോഗിക പില്യന്‍ സൗകര്യവുമുള്ള ഗ്രാന്‍ഡ് ടൂററിന് 16,699 GBP (ഏകദേശം. 16.93 ലക്ഷം) ആയി ഉയരുന്നു.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

സ്റ്റാന്‍ഡേര്‍ഡ് വെര്‍സിസ് 1000 ന്റെ വില 12,099 GBP (ഏകദേശം 12.27 ലക്ഷം) ആണ്, കൂടാതെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളും റൈഡിംഗ് മോഡുകളും TFT ഉപകരണങ്ങളും ഈ പതിപ്പ് നഷ്ടപ്പെടുത്തുന്നു.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

അടിസ്ഥാന മോഡല്‍ വെര്‍സിസ് 1000 യുകെയിലും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലും 2022 ഫെബ്രുവരി മുതല്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. വെര്‍സിസ് 1000 ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തിയിരുന്നു. നവീകരിച്ച പതിപ്പിന്റെ കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ലെന്ന് വേണം പറയാന്‍.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, കവസാക്കി ഇന്ത്യ രാജ്യത്തെ എല്ലാ മോഡലുകളിലും പുതിയ വില വര്‍ധന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും പുതിയ വില വര്‍ധനയെത്തുടര്‍ന്ന് ഭൂരിഭാഗം മോഡലുകളും അല്‍പ്പം ചെലവേറിയതായി മാറുമ്പോള്‍, ചില ബൈക്കുകള്‍ ഇപ്പോഴും പുതിയ വില തിരുത്തല്‍ പ്രഖ്യാപനത്തെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.

നിഞ്ച 300, Z H2, Z H2 SE, KLX110, KLX140G തുടങ്ങിയ ഡ്യുവല്‍-സ്‌പോര്‍ട് ഓഫറുകള്‍ എന്നിവ പുതിയ വില വര്‍ധനവ് ബാധിക്കാത്ത ചില മോട്ടോര്‍സൈക്കിളുകളില്‍ ഉള്‍പ്പെടുന്നു.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

നിഞ്ച 300 ന് 3.18 ലക്ഷം രൂപയ്ക്ക് വില്‍പ്പന ചെയ്യുന്നത് തുടരും, Z H2, Z H2 SE എന്നിവയ്ക്ക് യഥാക്രമം 21.90 ലക്ഷം രൂപയും 25.90 ലക്ഷം രൂപയും തന്നെയാകും എക്‌സ്‌ഷോറും വില. സ്‌പോര്‍ട്ടി ഓഫറുകളായ - KLX110, KLX140G എന്നിവയും യഥാക്രമം 2.99 ലക്ഷം രൂപ, 4.06 ലക്ഷം രൂപ എന്നിങ്ങനെ ഒരേ വിലയില്‍ തുടരും.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

നിഞ്ച 300 വില വര്‍ധനവ് ലഭിക്കുന്നില്ലെങ്കിലും, നിഞ്ച ശ്രേണിയിലെ ബാക്കി ബൈക്കുകള്‍ നിഞ്ച 650, നിഞ്ച 1000 SX, നിഞ്ച ZX-10R എന്നിവയുള്‍പ്പെടെ വില കൂടിയതായി കമ്പനി അറിയിച്ചു. അതിന്റെ സ്ട്രീറ്റ് റോഡ്സ്റ്ററുകളായ Z650, Z900 എന്നിവയും യഥാക്രമം 6,000 രൂപ 8,000 രൂപ ചെലവേറിയതായി മാറും. കവസാക്കി വേര്‍സിസ് 650, വെര്‍സിസ് 1000 എന്നിവ യഥാക്രമം 7,000 രൂപ 11,000 രൂപ കുറയുമ്പോള്‍, വള്‍ക്കന്‍ S-ന് 6,000 രൂപയോളം വര്‍ധിക്കുകയും ചെയ്യും.

പുതിയ ബേസ് വേരിയന്റിനൊപ്പം Versys 1000 നവീകരിച്ച് Kawasaki

നിലവിലെ സാഹചര്യവും വാഹന നിര്‍മാണത്തിനുള്ള ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതുമാണ് വില വര്‍ധനവിന്റെ പിന്നാലെ പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍ ജാപ്പനീസ് ബ്രാന്‍ഡിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത്രയൊക്കെ ആണെങ്കിലും നിരവധി പുതിയ മോഡലുകളെ രാജ്യത്ത് അവതരിപ്പിക്കുന്നതില്‍ കവസാക്കി ഒരു മടിയും കാണിക്കുന്നില്ലെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki introduced new versys 1000 with base variant find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X