പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി വിപണിയിൽ എത്തിയിരിക്കുകയാണ് കവസാക്കിയുടെ 2021 മോഡൽ നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്. കഴിഞ്ഞ വർഷം ജൂലൈയിൽ വിപണിയിൽ എത്തിയ നിഞ്ച ശ്രേണിയിലെ ഇത്തിരി കുഞ്ഞന് ലഭിക്കുന്ന ആദ്യ പരിഷ്ക്കരണമാണിത്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

ഫുള്ളി-ഫെയർഡ് ശൈലിയിൽ പൂർത്തിയാക്കിയ കവസാക്കി നിഞ്ച ZX-25R ഇന്തോനേഷ്യയിലാണ് നിർമിക്കുന്നത്. നിലവിൽ തെരഞ്ഞെടുത്ത ഏതാനും അന്താരാഷ്ട്ര വിപണികളിൽ ഈ പ്രീമിയം സ്പോർട്‌സ് ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നുമുണ്ട്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

ഭാരം കുറഞ്ഞ 250 സിസി സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിനെ കാര്യക്ഷമമായ ട്രാക്ക് മെഷീനായും മികച്ച പ്രതിദിന കമ്മ്യൂട്ടർ മോഡലായും ഉപയോഗിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

സ്റ്റാൻഡേർഡ്, സ്‌പെഷ്യൽ എഡിഷൻ എന്നീ രണ്ട് വേരിയന്റുകളിലാണ് നിഞ്ച ZX-25R വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ പരിഷ്ക്കാരത്തിൽ സ്റ്റാൻഡേർഡ് മോഡൽ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് ഫിനിഷിൽ മാത്രമേ ലഭ്യമാകൂ.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

മറുവശത്ത് നിഞ്ച ZX-25R സ്പെഷ്യൽ എഡിഷൻ മോഡൽ ലൈം ഗ്രീൻ/ പേൾ ബ്ലിസാർഡ് വൈറ്റ്, മെറ്റാലിക് ഗ്രാഫൈൻ സ്റ്റീൽ ഗ്രേ, പാഷൻ റെഡ് / പേൾ ബ്ലിസാർഡ് വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

കളർ ഓപ്ഷനിൽ പുതുമ കൊണ്ടുവന്നിട്ടുണ്ടെങ്കിലും മെക്കാനിക്കൽ സവിശേഷതകളിൽ കമ്പനി പരിഷ്ക്കാരം ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല. ഏറ്റവും പുതിയ ആവർത്തനത്തിലൂടെ മോട്ടോർസൈക്കിൾ അതിന്റെ മൊത്തത്തിലുള്ള ഡിസൈൻ നിലനിർത്തുന്നു.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

ശരിക്കും 250 സിസി മോഡലിന്റെ രൂപകൽപ്പന സ്റ്റാൻഡേർഡ് നിഞ്ച 400-ന് സമാനമാണ്. സ്റ്റാൻഡേർഡ് നോൺ-എബിഎസ് വേരിയന്റിനായി 98,850,000 IDR ആണ് മുടക്കേണ്ടത്. അതായത് ഏകദേശം 5.10 ലക്ഷം രൂപ. എബിഎസിനൊപ്പം വരുന്ന സ്‌പെഷ്യൽ എഡിഷൻ വേരിയന്റിന് IDR 116,000,000 വിലയും നൽകണം.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

വില കുറഞ്ഞ എൻ‌ട്രി ലെവൽ‌ ക്വാർ‌ട്ടർ‌-ലിറ്റർ‌ സൂപ്പർ‌ബൈക്കുകൾ‌ വിപണിയിൽ‌ ഉണ്ടെങ്കിലും ഇൻ‌ലൈൻ‌-4 സിലിണ്ടർ‌ ലിക്വിഡ്-കൂൾ‌ഡ് 250 സി‌സി എഞ്ചിനോടെ എത്തുന്ന നിഞ്ച ZX-25R കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി 2021 നിഞ്ച ZX-25R സ്പോർട്‌സ് ബൈക്ക്

മോട്ടോർസൈക്കിളിന്റെ 250 സിസി എഞ്ചിൻ 15,500 rpm-ൽ 51 bhp കരുത്തും 14,500 rpm-ൽ 22.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സുഗമവും കൃത്യവുമായ ഗിയർ‌ഷിഫ്റ്റുകൾ‌ക്കായി ഒരു സ്ലിപ്പർ ക്ലച്ച് അസിസ്റ്റ് ഉള്ള ആറ് സ്പീഡ് ഗിയർ‌ബോക്സിലേക്ക് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Introduced The Updated 2021 Model Ninja ZX-25R. Read in Malayalam
Story first published: Sunday, June 13, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X