2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

വാഹന നിര്‍മ്മാതാക്കളായ കവസാക്കി തങ്ങളുടെ മുന്‍നിര മോഡലായ നിഞ്ച ZX-10R സൂപ്പര്‍ബൈക്കിന്റെ ഏറ്റവും പുതിയ ആവര്‍ത്തനം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 14.99 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

ലൈം ഗ്രീന്‍, ഫ്‌ലാറ്റ് എബോണി ടൈപ്പ് 2 എ്ന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളും അപ്ഡേറ്റ് ചെയ്ത മോഡലില്‍ ലഭ്യമാക്കും. പുതിയ മോഡല്‍ അപ്ഡേറ്റിനൊപ്പം, മെക്കാനിക്കല്‍ മാറ്റങ്ങള്‍ക്കൊപ്പം കുറച്ച് സ്‌റ്റൈലിംഗ് മാറ്റങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് മാറ്റിസ്ഥാപിക്കുന്ന മോഡലിന് എതിരായി അല്പം ഷാര്‍പ്പായിട്ടുള്ള ഡിസൈന്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന മോഡലിന് ലഭിക്കുന്നു.

MOST READ: പുതിയൊരു എസ്‌യുവിയുമായി ഫോർഡ് ഇന്ത്യയിലേക്ക്; എത്തുന്നത് ടെറിട്ടറി എന്ന മോഡൽ

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

കൂടുതല്‍ എയറോഡൈനാമിക് അപ്പര്‍ കൗള്‍, മുകളിലെ കൗളില്‍ പുതിയ വിംഗ്ലെറ്റുകള്‍, അപ്ഡേറ്റുചെയ്ത ഹാന്‍ഡ്ബാര്‍, പുതിയ ടെയില്‍ കൗള്‍ ഡിസൈന്‍, കവസാക്കി റിവര്‍ മാര്‍ക്കിനൊപ്പം പുനസ്ഥാപിച്ച ഫുട്‌പെഗുകള്‍ എന്നിവയുണ്ട്.

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

അപ്ഡേറ്റ് ചെയ്ത സ്‌റ്റൈലിംഗിനുപുറമെ, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടിഎഫ്ടി കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവപോലുള്ള പുതിയ ബാഹ്യ സവിശേഷതകളും ബൈക്കിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് സുസുക്കി ജിംനി ലോംഗ് വീല്‍ബേസ്; ഇന്ത്യന്‍ വിപണിയിലേക്കെന്ന് സൂചന

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

പുതിയ മീറ്റര്‍ കവസാകിയുടെ RIDEOLOGY THE APP- യുമായി ബന്ധിപ്പിക്കാനും സാധിക്കും. എക്സ്റ്റീരിയറിലെ ഈ മാറ്റങ്ങള്‍ക്ക് പുറമെ, പുതിയ ബിഎസ് VI നിലവാരത്തിലുള്ള 998 സിസി ലിക്വിഡ്-കൂള്‍ഡ് ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും ബൈക്കിന് ലഭിക്കുന്നു.

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

ഇത് 13,200 rpm-ല്‍ 200 bhp (റാം എയറിനൊപ്പം 210 bhp) കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പവര്‍ട്രെയിനിന് ഇപ്പോള്‍ ഒരു പുതിയ എയര്‍-കൂള്‍ഡ് ഓയില്‍ കൂളറിനൊപ്പം ഫിംഗര്‍-ഫോളോവര്‍ വാല്‍വ് ആക്യുവേഷന്‍ സിസ്റ്റവും ലഭിക്കുന്നു.

MOST READ: C5 എയർക്രോസ് എസ്‌യുവി ഏപ്രിൽ 7 -ന് പുറത്തിറക്കാനൊരുങ്ങി സിട്രൺ

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

കമ്പനി പറയുന്നതനുസരിച്ച്, കവസാകിയുടെ വേള്‍ഡ് SBK റേസ് മെഷീനില്‍ നിന്നുള്ള ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയാണ് ഈ അപ്ഡേറ്റ് അവതരിപ്പിച്ചത്.

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

ഇലക്ട്രോണിക് ക്രൂയിസ് കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, എബിഎസ്, ഓലിന്‍സ് ഇലക്ട്രോണിക് സ്റ്റിയറിംഗ് ഡാംപ്പര്‍, കോര്‍ണറിംഗ് മാനേജുമെന്റ് ഫംഗ്ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ലോഞ്ച് കണ്‍ട്രോള്‍, പവര്‍ മോഡുകള്‍, റൈഡിംഗ് മോഡുകള്‍, ക്വിക്ക്- ഷിഫ്റ്റര്‍ എന്നിവയും പുതിയ പതിപ്പിന്റെ മറ്റ് സവിശേഷതകളാണ്.

MOST READ: ഇലക്ട്രിക്, സ്വയംഭരണ വാഹന മേഖലയിലെ ഗവേഷണം; IIT ഡല്‍ഹിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

ഇതിനെല്ലാം പുറമെ, കവസാക്കി എഞ്ചിനീയര്‍മാര്‍ പുതിയ സൂപ്പര്‍ബൈക്കിലെ ഇലക്ട്രോണിക് സഹായങ്ങള്‍ മെച്ചപ്പെടുത്തി. ഇതിന് ഒരു ബോഷ് 6-ആക്‌സിസ് IMU- എയ്ഡഡ് ഇലക്ട്രോണിക്‌സ് പാക്കേജും നാല് റൈഡിംഗ് മോഡുകളും (റെയിന്‍, റോഡ്, സ്‌പോര്‍ട്ട്, കസ്റ്റം) ലഭിക്കുന്നു.

2021 നിഞ്ച ZX-10R അവതരിപ്പിച്ച് കവസാക്കി; വില 14.99 ലക്ഷം രൂപ

2021 കവസാക്കി നിഞ്ച ZX-10R, ബിഎംഡബ്ല്യു S 1000 RR, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ്, ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഡ്യുക്കാട്ടി പാനിഗാലെ V4 എന്നിവയുമായി വിപണിയില്‍ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Launched 2021 Ninja ZX-10R In India, Price, Engine, Features Details Here. Read in Malayalam.
Story first published: Wednesday, March 17, 2021, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X