2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

ഇന്ത്യയിൽ 2021 മോഡൽ വെർസിസ് 1000 പുറത്തിറക്കി കവസാക്കി. 11.19 ലക്ഷം രൂപയാണ് ഈ പ്രീമിയം ടൂറിംഗ് മോട്ടോർസൈക്കിളിനായി രാജ്യത്ത് മുടക്കേണ്ട എക്സ്ഷോറൂം വില.

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

2020 മെയിലാണ് കവസാക്കി വേര്‍സിസ് 1000 മോഡലിന്റെ ബിഎസ് VI പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ പുതിയ മോഡലിന് 2020 പതിപ്പിനേക്കാൾ 20,000 രൂപ കൂടിയതാണ് ശ്രദ്ധേയം.

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

എന്നിരുന്നാലും മോഡൽ-ഇയർ പരിഷ്ക്കരണവും വില വർധനയും ഉണ്ടായിരുന്നിട്ടും കവസാക്കി വെർസിസ് 1000 ബൈക്കിന് കാര്യമായ മെക്കാനിക്കൽ, കോസെമ്റ്റിക് പരിഷ്ക്കരണങ്ങളൊന്നും കമ്പനി നൽകിയിട്ടില്ല എന്നത് കൗതുകമുണർത്തുന്ന കാര്യമാണ്.

MOST READ: വാഗൺആർ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച് മാരുതി സുസുക്കി

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

അതായത് നിലവിലുണ്ടായിരുന്ന മോഡലിന് ഏതാണ്ട് സമാനമാണ് പുതുക്കിയ മോട്ടോർസൈക്കിളും. 1,043 സിസി, ഇൻലൈൻ-നാല് എഞ്ചിനാണ് സൂപ്പർ ബൈക്കിന്റെ ഹൃദയം.

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

ഈ ഇൻ-ലൈൻ എഞ്ചിൻ പരമാവധി 118.2 bhp കരുത്തിൽ 102 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്.

MOST READ: ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് യമഹയും; ഭാവി പദ്ധതികള്‍ ഇങ്ങനെ

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

ഫൈവ് ആക്സിസ് ബോഷ് ഐ‌എം‌യു സിസ്റ്റം, ക്രൂയിസ് കൺ‌ട്രോൾ, രണ്ട് പവർ മോഡുകൾ, കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, മൂന്ന് റൈഡിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളും കവസാക്കിവെർസിസ് 1000-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

മാത്രമല്ല ഉയരമുള്ള വിൻഡ്‌സ്ക്രീന് ഓട്ടോമാറ്റിക് ക്രമീകരണവും ലഭിക്കുന്നുണ്ട്. കവസാക്കി വെർസിസ് 1000-ന്റെ ബോൾഡ് ഫാസിയ ഒരു പൂർണ എൽഇഡി ഹെഡ്‌ലാമ്പ് കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

MOST READ: ഡ്യൂക്ക് 390-ക്ക് റഡാർ അധിഷ്ഠിത ക്രൂയിസ് കൺട്രോൾ സംവിധാനമൊരുക്കാൻ കെടിഎം

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

കൂടാതെ മസ്കുലർ ടാങ്ക് ഷ്രൗഡുകളും 21 ലിറ്റർ ഫ്യുവൽ ടാങ്കും ടൂറിംഗ് മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്. റൈഡറിനും പില്യണിനും നന്നായി കൂഷിനുള്ള സീറ്റുകളും പിന്നിൽ ഒരു ലഗേജ് റാക്കും ബൈക്കിന്റെ ടൂറിംഗ് സ്വഭാവം വർധിപ്പിക്കുന്നു.

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

2021 മോഡൽ കവസാക്കി വെർസിസ് ഇതിനകം ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ലഭ്യമാണ്. ഡ്യുവൽ-ടോൺ കളർ ഓപ്ഷനിൽ മാത്രമേ ഇത് ലഭിക്കൂ എന്നതും ശ്രദ്ധേയമാണ്. അതിൽ മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് ഉള്ള കാൻഡി ലൈം ഗ്രീൻ എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക.

MOST READ: കെടിഎം ഹസ്ഖ്‌വർണ മോഡൽ നിരയിലുടനീളം വീണ്ടും വിലവർധന

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന കുറഞ്ഞതോടെ നവീകരിച്ച ഒരു മോഡലിനെ പോയ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് ബ്രാൻഡ് ബിഎസ് VI പതിപ്പും ഇപ്പോള്‍ 2021 മോഡലിനെയും രാജ്യത്ത് പുറത്തിറക്കുന്നത്.

2021 കവസാക്കി വെർസിസ് 1000 വിപണിയിൽ; വില 11.19 ലക്ഷം രൂപ

വിദേശനിര്‍മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് സംയോജിപ്പിച്ചാണ് മോഡലിനെ കവസാക്കി വിപണിയില്‍ കൊണ്ടുവരുന്നത്. രാജ്യത്ത് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, ഹോണ്ട ആഫ്രിക്ക ട്വിന്‍ 1100 മോഡലുകളുമായി വെര്‍സിസ് 1000 മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Launched 2021 Versys 1000 In India. Read in Malayalam
Story first published: Wednesday, January 6, 2021, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X