Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് വെര്‍സിസ് 1000 നവീകരിച്ച് പതിപ്പിനെ നിര്‍മാതാക്കളായ കവസാക്കി ആഗോളവിപണിയില്‍ അവതരിപ്പിക്കുന്നത്. ശ്രേണിയിലേക്ക് ഒരു പുതിയ എന്‍ട്രി-ലെവല്‍ 'സ്റ്റാന്‍ഡേര്‍ഡ്' വേരിയന്റ് അവതരിപ്പിച്ചാണ് 2022 മോഡലിനെ കമ്പനി നവീകരിച്ചത്.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

ഇപ്പോഴിതാ ഈ 2022 വെര്‍സിസ് 1000-ന്റെ നവീകരിച്ച പതിപ്പിനെ ഇന്ത്യന്‍ വിപണിയിലും എത്തിച്ചിരിക്കുകയാണ് കവസാക്കി. കാന്‍ഡി ലൈം ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ ലഭ്യമാകുന്ന സ്‌പോര്‍ട്‌സ് ടൂററിന്റെ ഏറ്റവും പുതിയ ആവര്‍ത്തനത്തിന് 11.55 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

2021 നവംബര്‍ പകുതി മുതല്‍ ഇന്ത്യന്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. മോട്ടോര്‍സൈക്കിള്‍ ഇതിനകം തന്നെ ഏറ്റവും പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്, അതിനാല്‍ MY2022 വെര്‍സീസ് 1000 -ന്റെ മെക്കാനിക്കല്‍ സവിശേഷതകളില്‍ മാറ്റങ്ങളൊന്നുമില്ല.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

ബിഎസ് VI നിലവാരത്തിലുള്ള 1,043cc, ഇന്‍ലൈന്‍-ഫോര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 9,000 rpm-ല്‍ 118 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. 7,500 rpm-ല്‍ 102 Nm പീക്ക് ടോര്‍ക്കും എഞ്ചിന്‍ സൃഷ്ടിക്കും.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് മോട്ടോര്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, കവസാക്കി കോര്‍ണറിംഗ് മാനേജ്മെന്റ് ഫംഗ്ഷനുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എബിഎസ് എന്നിവ ഈ ലിറ്റര്‍ ക്ലാസ് സ്പോര്‍ട്സ് ടൂററിലെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

അലൂമിനിയം ട്വിന്‍-ട്യൂബ് ഫ്രെയിമിലാണ് മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ പതിപ്പിന് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രമീകരിക്കാവുന്ന ഫ്‌ലൈസ്‌ക്രീന്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ സോക്കറ്റ്, കൂടാതെ ധാരാളം ഇലക്ട്രോണിക്സ് തുടങ്ങിയ സവിശേഷതകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

255 കിലോഗ്രാം ഭാരമുള്ള അഡ്വഞ്ചര്‍ ടൂററിന് 21 ലിറ്റര്‍ ഫ്യുവല്‍ ടാങ്കും 17 ഇഞ്ച് വീലുകളുമുണ്ട് (120-സെക്ഷന്‍ ഫ്രണ്ട് ടയറും 180-സെക്ഷന്‍ പിന്‍ റബ്ബറും). സസ്‌പെന്‍ഷന്‍ സജ്ജീകരണത്തില്‍, മുന്നില്‍ ക്രമീകരിക്കാവുന്ന 43 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും (150 mm ട്രാവല്‍) പിന്നില്‍ ക്രമീകരിക്കാവുന്ന ചാര്‍ജ്ഡ് മോണോഷോക്കും (152 mm ട്രാവല്‍) കമ്പനി വാഗ്ദാനം ചെയ്യുന്നു.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

പുതിയ വെര്‍സിസ് 1000 -ന്റെ ബ്രേക്കിംഗ് സിസ്റ്റത്തില്‍ മുന്നില്‍ റേഡിയല്‍ മൗണ്ട് 4-പിസ്റ്റണ്‍ കാലിപ്പറുകള്‍ക്കൊപ്പം ഡ്യുവല്‍ 310 mm ഡിസ്‌കും പിന്നില്‍ ഒരൊറ്റ പിസ്റ്റണ്‍ കാലിപ്പറിനൊപ്പം 250 mm ഡിസ്‌ക് ബ്രേക്കും ലഭിക്കുന്നു.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

2022 വെര്‍സിസ് 1000 പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിന് പുറമെ, സ്പോര്‍ട്സ് ടൂററിന് കമ്പനിയുടെ കെ-കെയര്‍ പാക്കേജില്‍ നിന്ന് പ്രയോജനം ലഭിക്കുമെന്ന് കവസാക്കി വ്യക്തമാക്കി. മുന്‍ മോഡല്‍ വര്‍ഷത്തിലെ എല്ലാ കവസാക്കി മോട്ടോര്‍സൈക്കിളുകളും കെ-കെയര്‍ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

ഈ പാക്കേജ് മോട്ടോര്‍സൈക്കിളിന് വിപുലീകൃത വാറന്റി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, വാഹനത്തിന്റെ പുനര്‍വില്‍പ്പന സമയത്ത് കെ-കെയര്‍ പാക്കേജിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നുള്ള ഉടമയ്ക്ക് കൈമാറുകയും ചെയ്യുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, കവസാക്കി അതിന്റെ ജനപ്രിയ Z900 RS റെട്രോ ക്ലാസിക് മോഡലായ Z650 RS-ന്റെ ചെറിയ ആവര്‍ത്തനം അവതരിപ്പിച്ചേക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650 എതിരാളി വൈകാതെ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോഞ്ച് ചെയ്യുമ്പോള്‍, ട്രയംഫ് ബോണവില്ലെ ശ്രേണി ഉള്‍പ്പെടെയുള്ള മറ്റ് റെട്രോ-ക്ലാസിക് മോഡലുകള്‍ക്കും എതിരാളിയാകാന്‍ മോട്ടോര്‍സൈക്കിളിന് സാധിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

നിലവില്‍ വാഗ്ദാനം ചെയ്യുന്ന Z650 നേക്കഡ് സ്ട്രീറ്റ് ബൈക്ക് അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഇതേ എഞ്ചിന്‍ തന്നെയാകും ഈ മോഡലിനും ലഭിക്കുക. 67.3 bhp പരമാവധി കരുത്തും 64 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 649 സിസി, ഇരട്ട സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോറില്‍ നിന്ന് ഇത് പവര്‍ എടുക്കും.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

അതേ Z650, നിഞ്ച 650 സ്‌പോര്‍ട്‌സ് ടൂറര്‍ മോട്ടോര്‍സൈക്കിളുകളുടെ അതേ ഔട്ട്പുട്ടാണ് ഇത്. എഞ്ചിന്‍ 6 സ്പീഡ് യൂണിറ്റുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. Z650 RS അതിന്റെ ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളില്‍ ഭൂരിഭാഗവും (എഞ്ചിന് പുറമെ) Z650/ നിഞ്ച 650 ബൈക്കുകളുമായി പങ്കിടുന്നു.

Versys 1000 നവീകരിച്ച് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് Kawasaki; വില 11.55 ലക്ഷം രൂപ

ബൈക്കിലെ സസ്പെന്‍ഷന്‍ ചുമതലകള്‍ക്കായി മുന്‍വശത്ത് 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളാകും കമ്പനി വാഗ്ദാനം ചെയ്യുക. തിരശ്ചീന ലിങ്ക് റിയര്‍ മോണോ-ഷോക്ക് ബാക്കപ്പ് ചെയ്യുന്നു. മുന്‍വശത്ത് ഇരട്ട ഡിസ്‌കുകളും ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യും. ഡ്യുവല്‍-ചാനല്‍ എബിഎസിന്റെ സുരക്ഷയും മോട്ടോര്‍സൈക്കിളില്‍ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched 2022 versys 1000 in india find here price engine and other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X