പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിന്റെ പുതിയ 2022 മോഡൽ പുറത്തിറക്കി ജാപ്പനീസ് പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ കവസാക്കി. 11.40 ലക്ഷം രൂപ എക്‌സ്ഷോറൂം വിലയുള്ള ബൈക്കിനെ ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങളോടെയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

എമറാൾഡ് ബ്ലേസ്ഡ് ഗ്രീൻ, മെറ്റാലിക് മാറ്റ് ഗ്രാഫെനെസ്റ്റീൽ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനിലാണ് 2022 നിഞ്ച 1000SX ഇപ്പോൾ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. പുതുക്കിയ ലിറ്റർ ക്ലാസ് സ്പോർട്‌സ് ടൂററിനായുള്ള ഡെലിവറി ഈ വർഷം ഡിസംബറിൽ ആരംഭിക്കുമെന്നാണ് കവസാക്കി അറിയിച്ചിരിക്കുന്നത്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

അതിന്റെ ഭാഗമായി മോഡലിനായുള്ള ബുക്കിംഗും ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിലുടനീളം ആരംഭിച്ചിട്ടുമുണ്ട്. പുതിയ മോഡൽ വർഷത്തിൽ കാര്യങ്ങൾ കൂടുതൽ പുതുമയുള്ളതാക്കാൻ കവസാക്കി ഇന്ത്യ ബൈക്കിന് ഒരു സൂക്ഷ്മമായ നവീകരണം നൽകിയിരിക്കുന്നത് എന്ന കാര്യം വളരെ ശ്രദ്ധേയമാണ്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

ഡിസൈൻ വശങ്ങളിലേക്ക് കടന്നാൽ കളർ ഓപ്ഷൻ ഒഴികെ നിഞ്ച 1000SX സ്പോർട്‌സ് മോട്ടോർസൈക്കിൾ മുൻഗാമിക്ക് സമാനമായാണ് തുടരുന്നത്. എന്നാൽ പുതിയ നിറങ്ങൾക്ക് കളർ നിർദ്ദിഷ്ട സ്ട്രീക്കുകളിൽ സൂക്ഷ്മമായ മാറ്റങ്ങൾ വരുത്താൻ കവസാക്കി തയാറായിട്ടുണ്ട്. എങ്കിലും നിലവിലുണ്ടായിരു്നന മോഡലിലെ നിറത്തിന് ഏതാണ്ട് സമാനമാണ് ഇവയെന്നും പറയാം.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

പുതിയ കളർ ഓപ്ഷനുകളുടെ രൂപത്തിൽ കോസ്മെറ്റിക് നവീകരണങ്ങളിൽ ബൈക്കിന്റെ മാറ്റങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നത് നിരാശയുളവാക്കിയേക്കാം. 2022 നിഞ്ച 1000SX പതിപ്പിന്റെ മെക്കാനിക്കൽ സവിശേഷതകളും ഫീച്ചർ ലിസ്റ്റും മാറ്റമില്ലാതെ തുടരുന്നു.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

മോട്ടോർസൈക്കിളിലെ എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് ടിഎഫ്‌ടി കളർ ഇൻസ്ട്രുമെന്റേഷനും എല്ലാം പഴയതിൽ നിന്ന് മുന്നോട്ടു കൊണ്ടുപോവുകയാണ്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

ഈ കളർ ഡിസ്‌പ്ലേ ബ്ലൂടൂത്ത് വഴി സ്മാർട്ട്‌ഫോണുമായി ജോടിയാക്കാനാകും. സ്‌പോർട്ട്, റോഡ്, റെയിൻ, റൈഡർ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും കവസാക്കി സ്പോർട്‌സ് ബൈക്കിന്റെ പ്രത്യേകതയാണ്. ഇത് റൈഡർ-നിർദ്ദിഷ്ട ക്രമീകരണങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന ഒരു ഇഷ്‌ടാനുസൃത മോഡാണ്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

കൂടാതെ ബൈക്കിന്റെ ടൂറിംഗ് ഉദ്ദേശ്യങ്ങൾ കണക്കിലെടുക്കുമ്പോൾ പുതിയ 022 നിഞ്ച 1000SX ഇലക്ട്രോണിക് ക്രൂയിസ് കൺട്രോളും ലഭിക്കുന്നുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. മറ്റു സവിശേഷതകളിൽ എബിഎസ്, ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോൾ, പവർ മോഡുകൾ (ഫുൾ/ലോ), ക്വിക്ക്-ഷിഫ്റ്റർ, കവസാക്കി കോർണറിംഗ് മാനേജ്മെന്റ് ഫംഗ്ഷൻ എന്നിവയും ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ മോട്ടോർസൈക്കിളിലുണ്ട്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

നിഞ്ച 1000SX മോഡലിന്റെ മെക്കാനിക്കൽ വിഭാഗത്തിലും പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. ആയതിനാൽ അതേ 1043 സിസി, ഇൻ-ലൈൻ ഫോർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയാണ് മോഡലിന് തുടിപ്പേകുന്നത്. ഇത് 10,000 rpm-ൽ 140 bhp കരുത്തും 8000 rpm-ൽ 111 Nm torque ഉം ഉത്പാദിപ്പിക്കാൻ പര്യാപ്‌തമാണ്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ കവസാക്കിയുടെ ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററും നിഞ്ച 1000SX പതിപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. അതുപോലെ മറ്റ് ചാസി ഘടകങ്ങളും കമ്പനി നിലനിർത്തിയിട്ടുണ്ട്. അലൂമിനിയം ഫ്രെയിം കംപ്രഷൻ, റീബൗണ്ട് ഡാംപിംഗ് സഹിതം 41 mm അപ്സൈഡ് ഡൗൺ ഫോർക്കുകളാണ് ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ഇടംപിടിച്ചിരിക്കുന്നത്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

ഒപ്പം പിൻവശത്ത് സ്പ്രിംഗ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി സഹിതം പിന്നിൽ ഒരു തിരശ്ചീന ബാക്ക്-ലിങ്ക് ക്രമീകരിക്കാവുന്ന മോണോഷോക്കാണ് കവസാക്കി നിഞ്ച 1000X ഉപയോഗിച്ചിരിക്കുന്നത്. സസ്‌പെൻഷൻ സജ്ജീകരണം 17 ഇഞ്ച് വീലുകളെ 1440 മില്ലീമീറ്റർ അകലത്തിലാക്കുന്നു. ഇത് ZX-10R മോഡലിനേക്കാൾ 10 മില്ലീമീറ്റർ കുറവാണ്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

എന്നിരുന്നാലും 835 മില്ലീമീറ്റർ സീറ്റ് ഉയരം നിഞ്ച ZX 10R-ന് സമാനമാണ്. 135 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 19 ലിറ്റർ ഫ്യുവൽ ടാങ്കുമാണ് പുതിയ 2022 ആവർത്തനത്തിൽ കമ്പനി നിലനിർത്തിയിരിക്കുന്നത്.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

കോർണറിംഗ് മാനേജ്‌മെന്റ് ഫംഗ്‌ഷനും ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റവും ഉൾപ്പെടുന്ന കവസാക്കിയുടെ ആതിഥേയ ഇലക്ട്രോണിക് സ്യൂട്ടുകൾക്കൊപ്പം മുൻവശത്ത് നാല് പിസ്റ്റൺ കാലിപ്പറുകളുള്ള ഡ്യുവൽ 300 mm ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറുള്ള സിംഗിൾ 250 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകൾ കൈകാര്യം ചെയ്യുന്നു.

പരിഷ്ക്കാരങ്ങളോടെ പുതിയ നിഞ്ച 1000SX ലിറ്റർ ക്ലാസ് സ്‌പോർട്‌സ് ടൂറർ ഇന്ത്യയിൽ; പ്രാരംഭ വില 11.40 ലക്ഷം രൂപ

11.40 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് കവസാക്കി നിഞ്ച 1000SX ഇന്ത്യയിൽ എത്തുന്നത്. GPS ബ്രാക്കറ്റുകൾ, വലിയ വിൻഡ്‌ഷീൽഡ്, താഴ്ന്ന സീറ്റ്, പാനിയറുകൾ തുടങ്ങി നിരവധി ടൂറിങ് ഫ്രണ്ട്‌ലി ആക്‌സസറികൾക്കൊപ്പം ബൈക്ക് സ്പെക് അപ്പ് ചെയ്യാനും കവസാക്കി നിങ്ങൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki launched the updated 2022 ninja 1000sx sports tourer motorcycle in india
Story first published: Friday, November 26, 2021, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X