വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

കവസാക്കി തങ്ങളുടെ ഐതിഹാസിക ഡ്യുവൽ-സ്‌പോർട്ട് KLR650 മോട്ടോർസൈക്കിളിനെ വീണ്ടും വിപണിയിൽ എത്തിക്കുകയാണ്. അന്താരാഷ്‌ട്ര തലത്തിൽ വൻവിജയമായി തീർന്ന മുൻഗാമിയെക്കാൾ നിരവധി പരിഷാക്കരങ്ങളാണ് അവതരിപ്പിക്കുന്നത്.

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

652 സിസി, സിംഗിൾ സിലിണ്ടർ, DOHC ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് KLR650 മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. ഈ പുതിയ മോഡലിന് ഇപ്പോൾ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവും ലഭിക്കുന്നുണ്ട്.

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലും കവസാക്കി കൂടുതൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ദൈനംദിന സവാരിക്ക് അനുയോജ്യമായ രീതിയിൽ മിഡ് റേഞ്ച് ടോർഖ് സവിശേഷതകൾ മെച്ചപ്പെടുത്തുന്നതിനാണ് ഇത് ചെയ്തതെന്ന് കമ്പനി പറയുന്നു.

MOST READ: 2021 സ്പീഡ് ട്രിപ്പിള്‍ 1200 RS ഇന്ത്യയില്‍ അവതരിപ്പിച്ച് ട്രയംഫ്; വില 16.95 ലക്ഷം രൂപ

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

കൂടാതെ ക്ലച്ച്, ഗിയർബോക്‌സ് എന്നിവയിലും അപ്‌ഡേറ്റുകൾ വരുത്തി. എന്നാൽ പുതിയ KLR650 സെമി-ഡബിൾ‌-ക്രാഡിൽ‌ ഫ്രെയിം ഉപയോഗിക്കുന്നത് തുടരുന്നു. പക്ഷേ നിരവധി നവീകരണങ്ങൾ‌ ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പിൻ‌ ഫ്രെയിം ഇപ്പോൾ‌ പ്രധാന ഫ്രെയിമുമായി സംയോജിപ്പിച്ചിരിക്കുന്നു.

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

41 മില്ലീമീറ്റർ ഫ്രണ്ട് ഫോർക്കാണ് സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത്. ഇത് 200 mm സസ്പെൻഷൻ ട്രാവലും വാഗ്ദാനം ചെയ്യുന്നു. പിന്നിൽ 185 mm ട്രാവലുള്ള മോണോഷോക്കാണ് അടങ്ങിയിരിക്കുന്നത്. പ്രീലോഡിനും റീബൗണ്ടിനുമായി റിയർ സസ്‌പെൻഷൻ ക്രമീകരിക്കാനാകും.

MOST READ: ഔദ്യോഗിക വെബ്സെറ്റിൽ പ്രത്യക്ഷപ്പെട്ട് പുതിയ 2021 മോഡൽ ഹിമാലയൻ

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

ഫ്രണ്ട് ബ്രേക്ക് ഇപ്പോൾ 300 mm ഡിസ്‌ക്കാണ്. അത് മികച്ച ബ്രേക്കിംഗാണ് മോട്ടോർസൈക്കിളിന് സമ്മാനിക്കുന്നത്. 21 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് പിൻ വീലുമാണ് KLR650 ന്റെ സവിശേഷത. പിൻ വീലിനായി ശക്തമായ ഒരു മെറ്റീരിയൽ ഉപയോഗിച്ചതായി കവസാക്കി പരാമർശിക്കുന്നുണ്ട്.

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

KLR650 പുതിയ ഹാൻ‌ഡ്‌ബാറിനൊപ്പം മികച്ച എർ‌ഗണോമിക്‌സാണ് റൈഡറിന് അനുവദിക്കുന്നത്. വൈബ്രേഷനുകൾ കുറയ്ക്കുന്നതിനായി രണ്ട് ഫുട്പെഗ്ഗുകളിലും റബ്ബർ ഘടിപ്പിച്ചിട്ടുണ്ട്. വിൻഡ്‌സ്ക്രീൻ 2 ഇഞ്ചും ഉയർത്തി. കൂടാതെ ഒരിഞ്ച് അധിക ക്രമീകരണം അനുവദിക്കുന്നു.

MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇന്റഗ്രേറ്റഡ് ആക്സസറി മൗണ്ടിംഗ് ബാർ, രണ്ട് ഓപ്ഷണൽ പവർ സോക്കറ്റുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് 2022 മോഡൽ കവസാക്കി KLR650 പ്രധാന സവിഷേതകൾ.

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

എ‌ബി‌എസ് നോൺ എബിഎസ് എന്നിങ്ങനെ രണ്ട് മോഡലുകളായി മോട്ടോർസൈക്കിൾ ലഭ്യമാകും. അതോടൊപ്പം KLR650 അഡ്വഞ്ചർ, KLR650 ട്രാവലർ എന്നിങ്ങനെ രണ്ട് വേരിയന്റുകളും ഉണ്ടാകും. 21 ലിറ്റർ പന്നിയറുകൾ, എൽഇഡി ഓക്‌സിലറി ലൈറ്റുകൾ, എഞ്ചിൻ ഗാർഡുകൾ, രണ്ട് പവർ സോക്കറ്റുകൾ എന്നിവ അഡ്വഞ്ചർ പതിപ്പിലെ പ്രധാന സവിശേഷതകളാണ്.

വിപണിയിലേക്ക് തിരിച്ചെത്തി കവസാക്കി KLR650 ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ

രണ്ട് പവർ സോക്കറ്റുകളും 42 ലിറ്റർ ടോപ്പ് കേസുമായാണ് ട്രാവലർ വേരിയന്റ് വരുന്നത്. KLR മോഡലുകളെ കവസാക്കി ഇതുവരെ ഇന്ത്യയിൽ‌ അവതരിപ്പിച്ചിട്ടില്ല. അതിനാൽ തന്നെ സമീപഭാവിയിൽ ഒന്നും ഡ്യുവൽ-സ്‌പോർട്ട് മോട്ടോർസൈക്കിൾ രാജ്യത്ത് എത്തുമെന്ന് പ്രതീക്ഷിക്കേണ്ട.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Reintroduced The KLR650 Iconic Dual-Sport Motorcycle. Read in Malayalam
Story first published: Thursday, January 28, 2021, 18:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X