Just In
- 7 hrs ago തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- 10 hrs ago ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്സ്ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ
- 11 hrs ago പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- 11 hrs ago മോഡലിംഗും ഡാൻസുമാണ് പാഷൻ, 23-ാം വയസിൽ ഡ്രീം കാർ സ്വന്തമാക്കിയ സുന്ദരിയെ അറിയുമോ?
Don't Miss
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
2021 നിഞ്ച ZX-10R സ്പോർട്സ് ബൈക്ക് അവതരിപ്പിച്ച് കവസാക്കി
കവസാക്കി പുതിയ 2021 നിഞ്ച ZX-10R സ്പോർട്സ് ബൈക്ക് ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു. ലിറ്റർ ക്ലാസ് സൂപ്പർബൈക്കിന്റെ വില IDR 520,000,000 (26.67 ലക്ഷം രൂപയ്ക്ക് തുല്യമാണ്) ആണ്. ഇതേ ബൈക്കിന്റെ എക്സ്-ഷോറൂം വില ഇന്ത്യൻ വിപണിയിൽ 14.99 ലക്ഷം രൂപയാണ്.
ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം, പുതിയ ZX-10R -ന് പുതിയ പെയിന്റ് ഓപ്ഷനുകളും പുതിയ ഡിസൈനും സ്റ്റൈലിംഗ് പുനരവലോകനങ്ങളും ലഭിച്ചു. കൂടാതെ, പുതിയ മെക്കാനിക്കൽ അപ്ഡേറ്റുകളും ബൈക്കിന് വരുത്തിയിരിക്കുന്നു.
ബൈക്ക് ഇപ്പോൾ യൂറോ 5 / ബിഎസ് VI -കംപ്ലയിന്റ് 998 സിസി, ഇൻ-ലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. 13,200 rpm -ൽ 200 bhp പരമാവധി കരുത്തും 11,400 rpm -ൽ 114 Nm torque ഉം പുറപ്പെടുവിക്കാൻ ഈ യൂണിറ്റിന് കഴിയും.
ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാകുന്നു. കവസാക്കി ഗിയർ അനുപാതങ്ങൾ പുനർനിർമ്മിക്കുകയും പുതിയ ഓയിൽ കൂളർ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, പുതുക്കിയ എക്സ്ഹോസ്റ്റ് സിസ്റ്റവും ഇലക്ട്രോണിക് ത്രോട്ടിൽ വാൽവുകളും ഇതിന് ലഭിച്ചിട്ടുണ്ട്.
പുറത്ത്, പുതിയ നിഞ്ച ZX-10R മോട്ടോർസൈക്കിളിന്റെ മുകളിലെ കൗളിലേക്ക് എയറോഡൈനാമിക് വിംഗ്ലെറ്റുകൾ ചേർത്ത് രൂപകൽപ്പന ചെയ്ത ഫ്രണ്ട് ഫാസിയ ലഭിക്കുന്നു.
കവസാക്കി റിവർ മാർക്കിനൊപ്പം ഷാർപ്പ് ഹെഡ്ലൈറ്റ് ഡിസൈൻ, പുതിയ ടെയിൽ കൗൾ എന്നിവ ഇതിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ബൈക്കിന് കൂടുതൽ അഗ്രസ്സീവ് നിലപാട് നൽകുന്നതിന്, പുതുക്കിയ ഹാൻഡിൽബാറും ഫുട്പെഗ് പൊസിഷനും ബൈക്കിന് നൽകിയിട്ടുണ്ട്.
ഫുൾ-എൽഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ 4.3 ഇഞ്ച് TFT കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും അപ്ഡേറ്റുചെയ്ത മോട്ടോർസൈക്കിളിന്റെ ചില പ്രധാന സവിശേഷതകളാണ്.
ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, കോർണറിംഗ് മാനേജുമെന്റ് ഫംഗ്ഷൻ, ക്രൂയിസ് കൺട്രോൾ, പവർ മോഡുകൾ, ലോഞ്ച് കൺട്രോൾ, റൈഡിംഗ് മോഡുകൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ബൈഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്റർ എന്നിവ ഇതിന്റെ പ്രധാന റൈഡിംഗ് എയ്ഡുകളിലും സുരക്ഷാ സവിശേഷതകളിലും ഉൾപ്പെടുന്നു.
ഇന്തോനേഷ്യൻ വിപണിയിൽ ലൈം ഗ്രീൻ, എബണി, ബ്ലിസാർഡ് വൈറ്റ് എന്നിങ്ങനെ മൂന്ന് സിംഗിൾ-ടോൺ കളർ ഓപ്ഷനുകളിൽ ബൈക്ക് ലഭ്യമാണ്.