കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) വരാനിരിക്കുന്ന സീസണിലേക്കുള്ള ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജിയെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കൾ ബ്ലാസ്‌റ്റേഴ്‌സിന്റെ പങ്കാളിയാകുന്നത്‌.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളും പ്രമുഖ ഇവി ഇരുചക്ര വാഹന ബ്രാൻഡുമാണ് ഏഥർ എനർജി. ഇരുപതിലധികം എക്‌സ്പീരിയൻസ് കേന്ദ്രങ്ങളും 200-ൽ അധികം ഫാസ്റ്റ് ചാർജിംഗ് പോയിന്റുകളുമുള്ള, ഏഥർ ഗ്രിഡുകൾ ഇന്ത്യയിലുടനീളം സ്ഥാപിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇലക്‌ട്രിക് വാഹനങ്ങൾക്കായി രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാസ്റ്റ് ചാർജിംഗ് ശൃംഖലകളിലൊന്നിന്റേയും പണിപുരയിലാണ് ഏഥർ. കമ്പനിയുമായുള്ള പങ്കാളിത്തം രണ്ടാം വര്‍ഷത്തേക്കു കടക്കുന്നതില്‍ സന്തുഷ്‌ടരാണെന്നു ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്‌ടര്‍ നിഖില്‍ ഭരദ്വാജ്‌ പറഞ്ഞു.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

അതത്‌ മേഖലകളില്‍ ഇരുകൂട്ടർക്കും മികവുണ്ടാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്നും ഭരദ്വാജ്‌ കൂട്ടിച്ചേര്‍ത്തു. 340, 450 എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയാണ് ബെംഗളൂരു ആസ്ഥാനമായ ഏഥര്‍ എനര്‍ജി ഇന്ത്യയില്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റിന് തുടക്കം കുറിക്കുന്നത്. നിലവിൽ ബാറ്ററി വാഹനങ്ങൾക്ക് രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യതയിലേക്ക് നയിച്ചതും ഏഥർ പോലുള്ള സ്റ്റാർട്ട് കമ്പനികളുടെ വരവാണ്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇലക്‌ട്രിക് വാഹനങ്ങളെ സ്വീകരിച്ച ഇന്ത്യയിലെ ആദ്യത്തെ വിപണികളിലൊന്നാണ് കേരളം. കൂടാതെ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത ഉയർന്ന തോതിൽ തുടരുകയും ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യമാണ് കേരളത്തിൽ ഏഥർ എനർജി പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് രണ്ട് എക്‌സ്പീരിയൻസ് സെന്ററുകളാണ് കമ്പനിക്കുള്ളത്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇവി അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കുന്നതിനായി കൊച്ചിയിലും കോഴിക്കോടുമുള്ള ഏഥർ ഗ്രിഡ് 16 ഫാസ്റ്റ് ചാർജിംഗ് പോയിന്റുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വർഷാവസാനത്തോടെ കേരളത്തിലെ സാന്നിധ്യം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതും. ഏഥർ 450X മോഡലിനായുള്ള ടെസ്റ്റ് റൈഡുകളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്തുടനീളം ക്രമാതീതമായി ഉയർന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സുമായുള്ള പങ്കാളിത്തം കേരളത്തിലും രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികളിലും ബ്രാൻഡ് അവബോധം വർധിപ്പിക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായും കമ്പനി പ്രവർത്തിച്ചതും ശ്രദ്ധേയമായിട്ടുണ്ട്. ഇതുവരെ, ഇന്ത്യയിലെ 24 നഗരങ്ങളില്‍ ഏഥര്‍ എനര്‍ജി 200 ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2022 മാര്‍ച്ചോടെ ഈ നമ്പര്‍ 500 ആയി ഉയര്‍ത്താനാണ് ഏഥർ എനർജി ലക്ഷ്യമിടുന്നത്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇതോടൊപ്പം തന്നെ FAME II ഉള്‍പ്പടെയുള്ള ഇളവുകള്‍ കേന്ദ്ര സർക്കാരുകൾ പ്രഖ്യാപിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഇന്ത്യയിൽ ആവശ്യക്കാര്‍ ഏറുകയും ചെയ്‌തിട്ടുണ്ട്. ഏഥര്‍ എനര്‍ജി നിലവില്‍ രണ്ട് മോഡലുകളാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. അതില്‍ ഏഥര്‍ 450 പ്ലസും ഏഥര്‍ 450X ഉം ഉള്‍പ്പെടുന്നു.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇവയ്ക്ക് യഥാക്രമം 1.13 ലക്ഷം രൂപ, 1.32 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. എന്നാൽ വിവിധ ആനുകൂല്യങ്ങളിലൂടെ ഓൺറോഡ് വില ഇനിയും കുറയുകയും ചെയ്യും. ഏഥര്‍ 450 പ്ലസിന് 5.4 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും, 2.4 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. ഇത് പരമാവധി 22 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇലക്‌ട്രിക് സ്‌കൂട്ടർ ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇനി ചാർജിംഗ് സംവിധാനത്തിലേക്ക് നോക്കിയാൽ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നതിന് 10 മിനിറ്റ് ചാര്‍ജ് ചെയ്ത മതിയെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഏഥറിന്റെ മുഖം മാറ്റിമറിച്ച മോഡലാണ് 450X ഇലക്‌ട്രിക് സ്‌കൂട്ടർ. 6 kW ഇലക്ട്രിക് മോട്ടോറും വലിയ 2.9 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കുമാണ് ഇതിന്റെ ഹൃദയം. ഇതിലൂടെ 26 Nm torque വരെ നൽകാനും സ്‌കൂട്ടറിന് സാധിക്കും. പൂർണ ചാർജിൽ ബാറ്ററി 80 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വെറും 10 മിനിറ്റ് ചാര്‍ജ് മതിയാകും എന്നതും ഏഥർ 450X വേരിയന്റിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയ്‌ഡ് അധിഷ്ഠിത ഒഎസ്, 22 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, 12 ഇഞ്ച് വീലുകള്‍, ഗൂഗിള്‍ മാപ്പുകള്‍, വാട്ടര്‍ റെസിസ്റ്റന്റ് 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ എന്നിവയാണ് സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകൾ.

കൊമ്പൻമാർക്ക് ഇനി ഇലക്‌ട്രിക് കരുത്തും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ഏഥര്‍ എനര്‍ജി

ഇതിനു പുറമെ ഓല, സിമ്പിൾ ഇലക്ട്രിക് സ്കൂട്ടറുകളുമായി മത്സരം മുറുക്കാൻ കൂടുതൽ താങ്ങാനാവുന്നൊരു മോഡൽ പുറത്തിറക്കാനൊരുങ്ങുകയാണ് ഏഥർ എനർജി. ഒരു ലക്ഷം രൂപയിൽ താഴെ ചെലവു വരുന്നൊരു ഇവി പതിപ്പിനെ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സബ്സിഡികളും ഇതിന് ഏറെ സഹായകരമാവുകയും ചെയ്യും. എന്നാൽ ഏഥർ 450 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും പുതിയ സ്കൂട്ടറും വിപണിയിൽ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Kerala blasters announce ather energy as an official partner for the upcoming isl season
Story first published: Wednesday, October 20, 2021, 11:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X